മരിച്ചതെന്ത്?

മരിച്ചതെന്ത്?
             ബിജു.കാരമൂട്

മസ്തിഷ്ക്കമായിരുന്നു
അവ൯െറ
പ്രണയേന്ദ്രിയ വ്യവസ്ഥയുടെ കേന്ദ്രം....

സ്വാഭാവികമായും
അവളുടേത്
ഹൃദയവും.

ചംക്രമണത്തില്
രക്തത്തിനേക്കാൾ
തലച്ചോറിന്റെ
വൈദ്യുതാവേഗ
ങ്ങൾക്കായിരുന്നു
ഏറെ
ധൃതി..

എങ്കിലും
എപ്പോഴും
ഇങ്ങനെയാണ്

മസ്തിഷ്ക്കം
മരിച്ചുകഴിയുമ്പോൾ
ലോകം
ഹൃദയത്തെ
മാത്രം
അറുത്തെടുത്ത്
കൊണ്ട് പോകുന്നു.

Comments