AAARTS ACADEMY

വള്ളത്തോൾ quiz

1 . കാഞ്ചനകൂടിന്റെ അഴികൾ കൊത്തി മുറിച്ച പഞ്ചവർണ്ണകിളി എന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചതാര്?
= ലീലാവതി
2. തറവാട്ടമ്മ എന്ന കവിത സാഹിത്യമഞ്ജരിയുടെ ഏത് ഭാഗത്തിൽ വരുന്നു?
= ഒമ്പതാം ഭാഗം
3. എന്റെ ഭാഷ - ഏഴാം ഭാഗം
4. ശുദ്ധരിൽ ശുദ്ധൻ , മലയാളത്തിന്റെ തല
=ആറാം ഭാഗം
5. മാതൃവന്ദനം  - ഒന്നാം ഭാഗം
6. കോഴി - രണ്ടാം ഭാഗം
7. ഒരു തോണിയാത്ര , വെടികൊണ്ട പക്ഷി ?
= മൂന്നാം ഭാഗം
8 . ഭക്തിയും വിഭക്തിയും , പോരാ പോരാ , മാപ്പ്
=അഞ്ചാം ഭാഗം
9. കർമ്മഭൂമിയുടെ പിഞ്ചുകാൽ , എന്റെ ഗുരുനാഥൻ ,കിളികൊഞ്ചൽ ,ഭാരത സ്ത്രീകൾതൻ ഭാവശുദ്ധി ?
=ഭാഗം നാല്
10. ബ്രിട്ടീഷ് ഭരണം സമ്മാനിക്കാൻ ശ്രമിച്ച പട്ടും വളയും നിരാകരിച്ച ആധുനിക കവിത്രയ ത്തിൽപ്പെട്ട കവി?
=.വള്ളത്തോൾ
1922 ൽ
എന്നാൽ ആശാൻ ഇത് സ്വീകരിക്കുകയും അതിന്റെ പേരിൽ പഴി കേൾക്കുകയും ചെയ്തു.
11. കലാപ്രിയനായ വള്ളത്തോളിന്റെ നിത്യസ്മാരകമായി അറിയപ്പെടുന്നത്?
= കേരള കലാമണ്ഡലം
12. കേരള സാഹിത്യ അക്കാദമി ആരംഭിച്ചപ്പോൾ അതിന്റെ ഉപാദ്ധ്യക്ഷനായിരുന്നു വള്ളത്തോൾ. കാലഘട്ടം ഏത്‌?
= 1956-58
13. വള്ളത്തോൾ ക്രൈസ്തവ ദർശത്തിലേക്ക് ബോധപൂർവ്വം കണ്ണയച്ച കൃതി?
= മഗ്ദലനമറിയം
14. വള്ളത്തോളിന്റെ ആദ്യ സാഹിത്യ സൃഷ്ടി?
= കിരാത ശതകം
15. അവസാന കൃതി?
= ഋഗ്വേദ തർജ്ജിമ
16. ആത്മകഥാപരമായ ബള്ളത്തോൾ കൃതി?
= ബധിര വിലാപം
17. മഗ്ദലനമറിയം പുറത്തിറങ്ങിയ വർഷം?
= 1921
18. മഗ്ദലന മറിയത്തിന്റെ വൃത്തം?
= മഞ്ജരി
19. സാഹിത്യ മഞ്ജരി ഒന്നാം ഭാഗം പുറത്തിറങ്ങിയ വർഷം?
= 1917
20. സാഹിത്യ മഞ്ജരിക്ക് എത്ര ഭാഗങ്ങളുണ്ട്?
= ॥
21.വള്ളത്തോൾ വാല്മീകി രാമായണം വിവർത്തനം ചെയ്ത് തുടങ്ങിയത് എന്ന്....?
=
22.വള്ളത്തോൾ ഗാന്ധിജിയെ കണ്ടുമുട്ടിയത് എപ്പോൾ...?
=
23.വള്ളത്തോൾ പങ്കെടുത്ത കോൺഗ്രസ് സമ്മേളനങ്ങൾ ഏതൊക്കെ?
=
24.1948ൽ വള്ളത്തോളിന്റെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചത് ആര്..?
=
25.വള്ളത്തോളിന്റെ പദ്മഭൂഷൺ ലഭിച്ച വർഷം?
=
26.വള്ളത്തോൾ മരിച്ച ശേഷം പ്രസിദ്ധീകരിച്ച കൃതി?
=
31 മഗ്ദ്ദലനമറിയം കാവ്യത്തിന്റെ മറ്റൊരു പേര്.
=പശ്ചാത്താപം പ്രായശ്ചിത്തം
32 കലാമണ്ഡലത്തിന്റെ ആദ്യത്തെപ്പേര്?
33.ചിത്രയോഗം പുറത്തുവന്ന വർഷം
34. ജാതി ചിന്തയെ എതിർത്തു കൊണ്ട് വള്ളത്തോൾ എഴുതിയ കൃതി?
= ശുദ്ധരിൽ ശുദ്ധൻ
35. വീടാം കൂട്ടിൽ കുടുങ്ങും തത്തമ്മകൾ 'വള്ളത്തോളിന്റെ ഏത് കവിതയിലെ വരികൾ?
= ചിത്രശാല
36. വള്ളത്തോൾ രചിച്ച ഗാഥാ കാവ്യങ്ങൾ?
= ചക്രഗാഥ, സത്യഗാഥ
37.ഋഗ്വേദം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?
= വള്ളത്തോൾ
38. വള്ളത്തോൾ രചിച്ച ശൃംഗാര കവിത കൾ?
= വിലാസലതിക (1913)
39. വള്ളത്തോൾ കവിതകളെ പിൻതുണയക്കുന്ന പഴയ കാല നിരൂപകൻ?
= വിദ്യാൻ സി.എസ്.മാരാർ
39 വള്ളത്തോളിന്റ സ്ത്രീ എന്ന സമാഹാരത്തിന് അവതാരിക എഴുതിയത്?
=ഇ.എം.എസ്
40. ആനന്ദലബ്ധിക്കിനിയെന്തു വേണം എന്നാശ് ചര്യപ്പെടുന്ന വള്ളത്തോൾ കവിതാ .
= ഒരു തോണിയാത്ര
41. മലയാളത്തിന്റെ തല എന്ന കവിതയിലെ തല ആരാണ്?
= ശങ്കരാചാര്യരെപ്പറ്റി
42. അണുശക്തിയെക്കുറിച്ചുള്ള വള്ളത്തോൾ കവിത?
=ഏകലോകം
43. വിവേകാനന്ദനെപ്പറ്റിയുള്ള വള്ളത്തോൾ കൃതി?
= കൃഷ്ണപ്പരുന്തിനോട്
44. വള്ളത്തോളിന്റെ ആദ്യ ഖണ്ഡകാവ്യം?
= ഗണപതി
45 ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ ശിഷ്യനും മകനും ആരാണ്?
= പരശുരാമനും ഗണപതിയും
46. വള്ളത്തോൾ കവിതയെ ശൈലീ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിച്ചത്?
= എൻ.വി.കൃഷ്ണവാര്യർ
(വള്ളത്തോളിന്റെ കാവ്യശില്പം)
47. ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി വന്ന് പൂന്താനത്തെ രക്ഷിച്ച കഥ ആസ്വാദമാക്കി വള്ളത്തോൾ രചിച്ച കാവ്യം?
=ആ മോതിരം
48. രുഗ്മിയുടെ പശ്ചാത്താപം എന്ന കൃതിയുടെ മറ്റൊരു പേര്?
= ഒരു കത്ത്
49. കൊച്ചു സീത എന്ന കൃതിയുടെ ഹാസ്യാനുകരണം?
= കുഞ്ഞിമാതാ (സഞ്ജയൻ)
50. വാഗ്ദേവിയുടെ പുരുഷാവതാരമെന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചതാര്?
= മാരാർ
51) കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ഉപാധ്യക്ഷൻ ?
= വള്ളത്തോൾ
52. വള്ളത്തോൾ വ്യാഖ്യാനമെഴുതിയ ആട്ടക്കഥ?
= കിർമ്മീരവധം
53. വള്ളത്തോൾ രചിച്ച ആട്ടക്കഥ ?
=ഔഷധാഹരണം
54. ഭാരതമെന്ന പേരുകേട്ടാൽ... എന്നു തുടങ്ങുന്ന വരികൾ ഏതു കവിതയിലേതാണ്?
= ചോര തിളയ്ക്കണം.
55) മഗ്ദലനമറിയത്തിന് അവതാരിക എഴുതിയത്?
= ചിത്രം മെഴുത്ത് കെ.എം.വർഗീസ്
56) ചമ്പകവല്ലി ഏതു കവിതയിലെ നായികയാണ്?
= കൊച്ചു സീത
57)വള്ളത്തോൾ പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കി എന്നു പറഞ്ഞതാര്?
= | K.M ജോർജ്
58) ചിത്രയോഗത്തിന്റെ ഇതിവൃത്തം എവിടെ നിന്നാണ് സ്വീകരിച്ചത്?
= കഥാ സരിത് സാഗരം
59) മുഹമ്മദ് നബിയെ പ്രകീർത്തിക്കുന്ന വള്ളത്തോൾ കവിത?
= ജാതകം തിരുത്തി
60) മക്കയിൽ നിന്ന് മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ യാത്ര പരാമർശിക്കുന്ന കവിത?
= അല്ലാഹ്
61) ബുദ്ധമതതത്വങ്ങൾ പ്രകീർത്തിക്കുന്ന വള്ളത്തോൾ കൃതി?
= നാഗില
62) വള്ളത്തോളിനെക്കുറിച്ച് ഒ.എൻ വി എഴുതിയ കവിത?
= സ്മൃതി ലഹരി
63) പ്രഥമ വ ളളത്തോൾ പുരസ്കാരം നേടിയ കവി ?
= പാലാ നാരായണൻ നായർ
64) സാഹിത്യമഞ്ജരിയുടെ അവതാരിക?
=കുറ്റിപ്പുഴ കൃഷ്ണപിള്ള
65) വള്ളത്തോളിന്റെ നിശിത വിമർശനത്തിന് വിധേയമായ ആശാൻ കൃതി?
= ലീല
66. 'വള്ളത്തോളിന്റെ  കാവ്യശിൽപം  'എന്ന കൃതി ആരുടെ ?
= N. V കൃഷ്ണവാര്യർ
67. പാട്ടിൽ പൊതിഞ്ഞ തീക്കൊള്ളി എന്ന കവിത സാഹിത്യമഞ്ജരി എത്രാം ഭാഗത്തിൽ?
= 2 ഭാഗം
68. വള്ളത്തോൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രാചീന ശൃംഗാര കാവ്യം?
= സുഭാഷിതം
69. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഉത്തമ ചിത്രം വരച്ചുകാണിക്കുന്ന വള്ളത്തോൾ കവിത
= ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി.
70. ജാതി, ഹാ, നരകത്തിൽ നിന്നു പൊന്തിയ ശബ്ദം - വള്ളത്തോൾ
71. ബ്രഹ്മാവ് ഒരു കയ്യിൽ സന്മാർഗ്ഗവും ഒരു കയ്യിൽ കലയും വച്ചു കൊണ്ട് ഏതെങ്കിലും ഒന്നെടുക്കാം, ഒന്നു മാത്രം എന്ന് പറഞ്ഞാൽ ഞാൻ കലയെയാണ് സ്വീകരിക്കുക ' എന്ന് പ്രസ്താവിച്ച കവി ?
= വള്ളത്തോൾ
72 മരിക്ക സാധാരണ ,മീ വിശപ്പിൽ
ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം -
ഐക്യക്ഷയത്താലടി മ ശവങ്ങ -
ളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം ' 'ഏതിലെ വരികൾ
= മാപ്പ്
73 വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ-
വായു വിമാനത്തിലേറാം ' - ?
= കിളിക്കൊഞ്ചൽ
74. കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ് നാം ശിഷ്യനിൽ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി' _
യെന്നാലതും നൽകിയ നുഗ്രഹിക്കാം ' - ?
= ശിഷ്യനും മകനും പാർവ്വതി പറയുന്നത്
75. അമ്പോ മഹിമാവിതാർഷഭൂവേ ! തവ
വമ്പോർക്കളത്തിലും നിഷ്ക്കാമ കാഹളം
വേട്ടക്കുടിലിലും ബ്രാഹ്മണ്യ സമ്പത്തി
വേശത്തെരുവിലും ചാരിത്ര സൗരഭം ' - ?
= കൊച്ചു സീത
76. ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോ ച ദേശമാം
നിസ്തുല കോമളവേണുഗാനം '- ?
= മഗ്ദലനമറിയം
77. വന്ദിപ്പിൻ മാതാവിനെ എന്ന് തുടങ്ങുന്ന വരികൾ ഏത് കവിതയിൽ?
= മാതൃവന്ദനം
78)ബന്ധനസ്ഥനായ അനിരുദ്ധൻ പ്രസിദ്ധീകരിച്ച മാസിക?
= ആത്മ പോഷിണി
79) മേഘസന്ദേശം വള്ളത്തോൾ വിവർത്തനം ചെയ്തത് ഏത് വൃത്തത്തിൽ?
= സ്രഗ്ദ്ധര
80 )അണുശക്തി യെ പറ്റിയുള്ള വള്ളത്തോൾ കവിത ?
= ഏക ലോകം

വളത്തോളിന്റെ പ്രധാന കൃതികൾ

ചിത്ര യോഗം ( മഹാകാവ്യം )
ഋതു വിലാസം
തപതീ സംവരണം
ഒരു കത്ത്
ഗണപതി
സ്ത്രീ
ശരണമയ്യപ്പാ
ബധിര വിലാപം
ശിഷ്യനും മകനും
മഗ്ദലനമറിയം
കൊച്ചു സീത
അച്ഛനും മകളും
ബാപ്പുജി
ബന്ധനസ്ഥനായ അനിരുദ്ധർ
വിലാസലതി
ഗ്രാമ സൗഭാഗ്യം
വീരശൃംഖല
ദിവാസ്വപ്നം
വിഷുക്കണി
ഇന്ത്യയുടെ കരച്ചിൽ
അഭിവാദ്യം
റഷ്യയിൽ

1 comment:

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...