ഛന്ദശാസ്ത്രം

📜📜 ഛന്ദ ശാസ്ത്രം📜📜

👨🏻‍🏫ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം.
👨🏻‍🏫 പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ്‌ വൃത്തം.
👨🏻‍🏫ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.
👨🏻‍🏫ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾസംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
👨🏻‍🏫വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.

👨🏻‍🏫ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായിതിരിക്കണം.
👨🏻‍🏫അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോഎന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം.
👨🏻‍🏫 ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം.
👨🏻‍🏫 പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.

🍂 ഗുരുവും ലഘുവും
🔸 ഗുരു
👨🏻‍🏫ഭാരതീയ ഭാഷകളിലെ അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ഗുരു.
👨🏻‍🏫 അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ മാത്രഎന്നാണ് പറയുന്നത്.
👨🏻‍🏫 ഉച്ചരിക്കാൻ രണ്ട് മാത്രകൾ വേണ്ട അക്ഷരം ഗുരു.
👨🏻‍🏫എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്.
👨🏻‍🏫 ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും..
👨🏻‍🏫മലയാളത്തിൽ, ഒരു അക്ഷരം ഗുരുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി തിരശ്ചീനമായ ഋജുരേഖ (–) ഉപയോഗിക്കുന്നു.
🔸 ലഘു
👨🏻‍🏫ഭാരതീയ ഭാഷകളിലെ അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ലഘു.
👨🏻‍🏫  ഒരു മാത്രയുള്ള അക്ഷരം ലഘു.
👨🏻‍🏫ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും
👨🏻‍🏫മലയാളത്തിൽ, ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ (υ) ഉപയോഗിക്കുന്നു.

🍂 ഗണങ്ങൾ

👨🏻‍🏫ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിച്ച് പദ്യങ്ങളിലെഅക്ഷരങ്ങളെയോ മാത്രകളെയാ കൂട്ടങ്ങളായി തിരിക്കുന്നതിൽ ഒരു കൂട്ടത്തിന്നു പറയുന്ന പേരാണ് ഗണം.
👨🏻‍🏫 അക്ഷരങ്ങളെ അടിസ്ഥാനമാക്കിയും മാത്രകളെ അടിസ്ഥാനമാക്കിയും ഗണങ്ങൾ തിരിക്കാറുണ്ട്.

👨🏻‍🏫അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം.
👨🏻‍🏫 ഓരോ ഗണത്തിനും അവയിലെ ഗുർ‌വക്ഷരങ്ങളുടെയും ലഘ്വക്ഷരങ്ങളുടെയും സ്ഥാനം അനുസരിച്ച് വ്യത്യസ്ത നാമങ്ങളുണ്ട്.
👨🏻‍🏫 ഗുരുലഘുക്കളുടെ സ്ഥാനഭേദംകൊണ്ട് ഗണങ്ങൾ എട്ടെണ്ണമാണുള്ളത്.

1⃣യ'ഗണം
ആദ്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാ:വിനോദം‌‌ (υ – – )

2⃣ 'ര'ഗണം
മധ്യാക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ശ്യാമളാ (– υ – )

3⃣'ത'ഗണം
അന്ത്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാ:മാലാഖ (– – υ)

4⃣'ഭ'ഗണം
ആദ്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാ:കാലടി (– υ υ)

5⃣'ജ'ഗണം
മധ്യാക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാമഹർ‌ഷി (υ – υ)

6⃣'സ'ഗണം
അന്ത്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാ:വികടൻ (υ υ – )

7⃣'മ'ഗണം
സർ‌വഗുരു
ഉദാ:ആനന്ദം (– – – )

8⃣'ന'ഗണം
സർ‌വലഘു
ഉദാ:രചന (υ υ υ)

🤪പഠനസൂത്രങ്ങൾ

🤹‍♂ഗണങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:

യരത-ഭജസ-മന

🤹‍♂ഗണങ്ങളുടെ പേരുകളും അവയിലെ ലഘു-ഗുരുക്കളുടെ സ്ഥാനങ്ങളും ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:

🔸സംസ്കൃതത്തിൽ:

ആദിമധ്യാവസാനേഷു
യ,ര,താ യാന്തി ലാഘവം
ഭ,ജ,സാ ഗൗരവം യാന്തി
മനൗ തു ഗുരുലാഘവം

🔸മലയാളത്തിൽ:

ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.

🔸ഗണങ്ങളെ ഓർത്തുവയ്ക്കാൻ മറ്റൊരു സൂത്രം:

നൃപതി ജയിയ്ക്ക യശസ്വീ ഭാസുര
താരുണ്യ രാഗവാൻ സതതം
മാലെന്യേ എന്നു മുറയ്ക്കെട്ടു ദൃഷ്ടാന്തം.

👨🏻‍🏫ചില പേരുകൾ
സർവലഘു അഥവാ പനിമതി (‌‌υ ‌‌υ ‌‌υ ‌‌υ),
സർ‌വഗുരു അഥവാ മാനം (‌‌– –),
ആദിഗുരുഅഥവാ കാമിനി (‌‌– υ υ),
മധ്യഗുരു അഥവാവധൂടി (‌‌υ – υ),
അന്ത്യഗുരു അഥവാ വിജയം(‌‌υ υ –)
🤹‍♂🤹‍♂ ആർട്സ് ടീം🤹‍♂🤹‍♂
🤹‍♂ www.aartsmalayalam.com 🤹‍♂

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...