AAARTS ACADEMY

കേരളപാണിനീയം സന്ധി പ്രകരണം quiz

കേരളപാണിനീയം സന്ധി പ്രകരണം


1. എന്താണ് സന്ധി?
= സന്ധിയെന്നു പറഞ്ഞാൽ ചേർച്ച എന്നർത്ഥം.
പ്രകൃതിയും പ്രത്യയവും ചേർന്ന് പദം ഉണ്ടാകുമ്പോഴും, പദങ്ങൾ ചേർന്ന് സമാസം ഉണ്ടാകുമ്പോഴും, പദങ്ങളെ അടുപ്പിച്ച് ഉച്ചരിക്കുമ്പോഴും വർണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റമാണ് (വികാരമാണ്) സന്ധി എന്ന് പറയുന്നത്.
2. വർണങ്ങൾ തമ്മിലുള്ള യോഗ ഭേദമനുസരിച്ച് സന്ധികൾ എത്ര തരം അവ ഏവ?
= മൂന്ന് തരം
  1. പദമധ്യസന്ധി
  2. പദാന്തസന്ധി
  3. ഉഭയസന്ധി.
3. മണിയറയിൽ എന്നത് ഏത് യോഗ ഭേദമാണ് (സന്ധി) ആണ്?
= ഉഭയസന്ധി.
4. എന്താണ് പദമധ്യസന്ധി?
= ഒരു പദത്തിൽ അന്തർഭവിച്ചിരിക്കുന്ന രണ്ടംശങ്ങൾ ചേരുമ്പോൾ മാത്രമുണ്ടാകുന്ന വർണ വികാരമാണ് പദമധ്യസന്ധി.
 ഉദാ: മരം+ഇൽ = മരത്തിൽ
5.എന്താണ് പദാന്തസന്ധി?
= രണ്ട് പദങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് പദാന്ത സന്ധി.
ഉദാ: പൊൻ+ പൂ -പൊൽപ്പൂ
6. എന്താണ് പദമധ്യസന്ധിയും പദാന്ത സന്ധിയും തമ്മിലുള്ള വ്യത്യാസം?
= പ്രകൃതിയും പ്രത്യയവും തമ്മിലുള്ള ചേർച്ചയിൽ ഉണ്ടാകുന്ന മാറ്റമാണ് പദമധ്യസന്ധി.
എന്നാൽ രണ്ട് പദങ്ങൾ തമ്മിലുള്ള ചേർച്ചയാണ് പദാന്ത സന്ധി.
7. എന്താണ് ഉഭയസന്ധി?
= ഒരു വാക്കിൽ തന്നെ പദമധ്യസന്ധിയും പദാന്ത സന്ധിയും സംഭവിക്കുകയാണെങ്കിൽ അതാണ് ഉഭയസന്ധി.
ഉദാ. മണിയറയിൽ
 മണി + അറ+ ഇൽ ആണ് മണിയറയിൽ
ഇവിടെ മണി + അറ = മണിയറ പദാന്ത സന്ധിയും ,അറ+ ഇൽ = അറയിൽ എന്നത് പദമധ്യസന്ധിയുമാണ്.
8. തമ്മിൽചേരുന്ന വർണങ്ങളുടെ അടിസ്ഥാനത്തിൽ സന്ധി എത്ര തരം അവ ഏവ?
= 4 തരം
 1. സ്വര സന്ധി
2. സ്വര വ്യഞ്ജന സന്ധി
3. വ്യഞ്ജനസ്വര സന്ധി
4. വ്യഞ്ജന സന്ധി
9. എന്താണ് സ്വരസന്ധി?
= സ്വരങ്ങൾ തമ്മിൽ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം ആണ് സ്വര സന്ധി
ഉദാ. മഴ + ഇല്ല = മഴയില്ല (സ്വരങ്ങളായ അ+ ഇ എന്നിവയുടെ ചേർച്ച )
10. എന്താണ് സ്വര വ്യഞ്ജന സന്ധി?
= പദാന്ത്യത്തിലെ സ്വരവും വ്യഞ്ജനവും തമ്മിലുള്ള ചേർച്ച
ഉദാ: താമര +കുളം = താമരക്കുളം
(ഇവിടെ താമര എന്ന പദത്തിലെ അകാരം (സ്വരം)കുളം എന്ന പദത്തിലെ കകാരത്തോട് (വ്യഞ്ജത്തോട്) ചേരുന്നു.
11. എന്താണ് വ്യഞ്ജനസ്വര സന്ധി?
= പദാന്ത്യത്തിലെ വ്യഞ്ജനവും സ്വരവും തമ്മിലുള്ള ചേർച്ച.
ഉദാ: കൺ+ ഇല്ല - കണ്ണില്ല
12. എന്താണ് വ്യഞ്ജന സന്ധി?
= പദാന്ത്യത്തിലെയും പദാ ദിയിലെയും വ്യഞ്ജന ചേർച്ചയാണിത്.
ഉദാ: നെല്ല് + മണി = നെൻ മണി
13. വർണങ്ങൾക്ക് ഉണ്ടാകുന്ന വികാരങ്ങളെ (മാറ്റങ്ങളെ) അനുസരിച്ച് സന്ധി എത്ര തരം ?ഏവ?
= 4 തരം
  1. ലോപം
2. ആഗമം
3. ദ്വിത്വം
4. ആദേശം

14. എന്താണ് ലോപസന്ധി ?
--- രണ്ടു വര്‍ണ്ണ ങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ആദ്യത്തെ പദത്തിന്റെ അവസാന സ്വരം കുറയുന്നത് ലോപസന്ധി.
ഉദാഹരണം: കണ്ടു + ഇല്ല = കണ്ടില്ല
   14.1 ഇല്ലെന്ന്
   14.2 പോയില്ല
   14.3 കാറ്റടിച്ചു
   14.4 വരാതിരുന്നു
   14.5 അതല്ല
   14.6 കടപ്പുറം
   14.7 തണുപ്പുണ്ട്
   14.8 കണ്ടില്ല
   14.9 അല്ലെന്ന്

പ്രത്യേകം ശ്രദ്ധിക്കുക

സ്വരങ്ങളും അര്‍ദ്ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. അ - ഇ - എ-ഉ (സംവൃതം), യ-ര-ല- എന്നീ മധ്യമങ്ങളും ഇതനുസരിച്ച് ലോപിക്കും.

ഇല്ല + എന്ന് = ഇല്ലെന്ന് ('ല്ല' എന്നതിലെ 'അ' കാരം ലോപിച്ചു)

പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു)

കാറ്റ് +അടിച്ചു=കാറ്റടിച്ചു ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)

വരാതെ + ഇരുന്നു = വരാതിരുന്നു ('തെ' എന്നതിലെ 'എ' കാരം കുറഞ്ഞു)

പായ് + കപ്പല്‍ = പാക്കപ്പല്‍ ('യ്' എന്ന മധ്യമ വര്‍ണ്ണം കുറഞ്ഞു)

കടല്+പുറം = കടപ്പുറം ('ല്' എന്ന മധ്യമവര്‍ണ്ണം കുറഞ്ഞു)

പായ്ക്കപ്പല്‍, കടപ്പുറം എന്നിവയില്‍ 'പ' എന്നതു ഇരട്ടിച്ചതുകൊണ്ട് ദ്വിത്വസന്ധിയിലും ഉള്‍പ്പെടുത്താം.

 15. എന്താണ് ആഗമ സന്ധി ?
-- രണ്ടു വര്‍ണ്ണ ങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവയ്ക്കിടയില്‍ ഒരു വര്‍ണ്ണം കൂടുതലായി വരുന്നത്  ആഗമ സന്ധി
ഉദാഹരണം : തിരു + ഓണം = തിരുവോണം

പ്രത്യേകം ശ്രദ്ധിക്കുക

'യ' 'വ' ഇതില്‍ ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത്. പിരിച്ചെഴുതുമ്പോള്‍ ഇവ ഇല്ലാതിരിക്കുകയും ചേര്‍ത്തെഴുതുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.

ഉദാ : അ + ഇടം = അവിടം - 'വ'

ഈ + ആള്‍ = ഈയാള്‍ - 'യ'

തിരു + ഓണം = തിരുവോണം - 'വ'

കലപ്പ + ഇല്‍ = കലപ്പയില്‍ - 'യ'

ആ + ഇ = ആയി - 'യ'

കണ്ട + അര്‍ = കണ്ടവര്‍ - 'വ'

നോക്കുന്ന + അന്‍ = നോക്കുന്നവന്‍ - 'വ'

16. എന്താണ് ദ്വിത്യസന്ധി  ?
-- രണ്ടു വര്‍ണ്ണ ങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യ വ്യഞ്ജനം ഇരട്ടിക്കുന്നത് ദ്വിത്വ സന്ധി .
ഉദാഹരണം : പശു + കിടാവ് = പശുക്കിടാവ്‌

പ്രത്യേകം ശ്രദ്ധിക്കുക


എണ്‍ + നൂറ്, എണ്‍ + ആയിരം, ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക. ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്. ഇത് വേര്‍തിരിച്ചറിയാന്‍ എണ്‍ + നൂറ് എന്നതില്‍ രണ്ടും (ണ്‍ +നൂ) വ്യഞ്ജനാക്ഷരങ്ങളാണ്, എന്നാല്‍ എണ്‍ + ആയിരം എന്നതില്‍ (ണ്‍ + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന് സ്വരാക്ഷരവുമാണ്. ഇത്തരം പദങ്ങളില്‍ രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില്‍ ആദേശസന്ധിയും ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില്‍ ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്‍ഗ്ഗമനുസരിച്ച് മനസ്സിലാക്കുക.)

ഇരട്ടിക്കാത്ത സന്ദര്‍ഭങ്ങള്‍ (ഈ ഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ വരാവുന്നതാണ്.)

ഉദാ : കട + കോല്‍ = കടകോല്‍
അര + കല്ല് = അരകല്ല്
എരി + തീയ് = എരിതീയ്

അടയാളപ്പെടുത്തിയിരിക്കുന്ന പദങ്ങള്‍ ക്രിയാധാതുക്കളാണ്. ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.

മറ്റ് സന്ദര്‍ഭം

ഉദാ : മുല്ല + മാല = മുല്ലമാല
വാഴ + നാര് = വാഴനാര്

ഇവിടെ രണ്ടാം പദത്തിലെ മ, ന എന്നീ അക്ഷരങ്ങള്‍ അനുനാസികങ്ങളാണ്. ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.

മറ്റൊരു സന്ദര്‍ഭം കൂടി

വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല.

ഉദാ : കൈ + കാലുകള്‍ = കൈകാലുകള്‍
ആന + കുതിരകള്‍ = ആനകുതിരകള്‍


17. എന്താണ്ആദേശ സന്ധി?
 -- രണ്ടു വര്‍ണ്ണ ങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം പോയി ആ സ്ഥാനത്ത് മറ്റൊരു വര്‍ണ്ണം വരുന്നത്
ആദേശ സന്ധി.
ഉദാഹരണം : നെല് +മണി =നെന്മണി.

പ്രത്യേകം ശ്രദ്ധിക്കുക


രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ ഉച്ചാരണ ക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.പിരിച്ചെഴുതുമ്പോള്‍ ആദ്യപദം ചില്ലുകളില്‍ (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍) അവസാനിക്കുകയോ 'ം' (അനുസ്വാരം) അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അത് ആദേശസന്ധിയാണ്.

ഉദാ : വിണ്‍ + തലം = വിണ്ടലം

കണ്‍ + നീര്‍ = കണ്ണീര്‍

എണ്‍ + നൂറ് = എണ്ണൂറ്

നെല് + മണി = നെന്മണി

മരം + കള്‍ = മരങ്ങള്‍

പെരും + പറ = പെരുമ്പറ

നിന്‍ + കള്‍ = നിങ്ങള്‍

കേരളപാണിനീയം സന്ധി പ്രകരണം


No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...