ഉള്ളൂർ.എസ്.പരമേശ്വരയ്യർ quiz

വിഷയം: ഉള്ളൂർ (1877- 1949)
1 ഉള്ളൂർ ജനിച്ചവർഷം?
= 1877
2. ആധുനിക കവിത്രയത്തിൽ സർവകലാശാല ബിരുദം ലഭിച്ച കവി?
= ഉള്ളൂർ
3. ഉള്ളൂർക്കവിതകളുടെ താഴികക്കുടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവ്യം?
= കർണ്ണഭൂഷണം
4. ഭക്തി ദീപികയുടെ മറ്റൊരു പേര്?
= ചാത്തന്റെ സത്ഗതി
5. ഭക്തി ദീപികയിലെ ഇതിവൃത്തം?
= ശങ്കരാചാര്യരുടെ ശിഷ്യനായ സുനന്ദന് സാധിതമാകാതിരുന്ന നരസിംഹമൂർത്തി ദർശനം
6. ഉള്ളൂരിന്റെ മഹാകാവ്യം'?
= ഉമാകേരളം
7. കൈരളിയുടെ കർണ്ണ പുണ്യം എന്ന് കർണഭൂഷണത്തെ വിശേഷിപ്പിച്ചതാര്?
= സഞ്ജയൻ
8. ഉള്ളൂരിന്റെ നാടകം?
= അംബ
9. ഉള്ളൂരിന്റ ചമ്പു?
= സുജാതോദ്വാഹം
10. ഉമാകേരളത്തിന് അവതാരിക എഴുതിയത്?
= കേരളവർമ
11. മയൂര സന്ദേശത്തിനു ഉള്ളൂർ തയ്യാറാക്കിയ ഇംഗ്ലീഷ് വിവർത്തനം ഏത് ?
= The Peacock Messenger
12. ഉള്ളൂരിന്റെ പച്ചമലയാള കൃതി ?
= ഒരു നേർച്ച
13. യഥാതഥ പ്രസ്ഥാനത്തിന് ഉള്ളൂരിന്റെ സംഭാവന ?
= റിക്ഷ
14. ദ്വിതീയാക്ഷര പ്രാസം ഇല്ലാതെ എഴുതിയ കവിത ?
= അന്നും ഇന്നും
15. ക്ഷേത്ര പ്രവേശന വിളംബരം വിഷയമായിട്ടുള്ള ഉള്ളൂരിന്റെ കവിത ?
= ചൈത്രപ്രഭാവം
16. ഉള്ളൂരിന്റെ ആദ്യ ഖണ്ഡകാവ്യം ?
= കർണ്ണഭൂഷണം
17. ഭക്തി ദീപികയുടെ ഇതിവൃത്തം എടുത്തത് ഇവിടെ നിന്ന് ?
= ശങ്കരവിജയം എന്ന സംസ്കൃതകൃതിയിൽ നിന്ന്
18. ഉള്ളൂരിന്റെ ഗദ്യ കൃതികൾ ?
= സ്മരണ മാധുരി, സദാചാര ദീപിക, വിജ്ഞാനദീപിക
19. ഉള്ളൂർ ഇംഗ്ലീഷിൽ അവതാരിക എഴുതിയ രണ്ടു കൃതികൾ ?
= ദുർഗേശനന്ദിനി, ആശാങ്കുരം
20. ഉമാകേരളം ആട്ടക്കഥയായി പരിവർത്തനപ്പെടുത്തി എടുത്തതാര്?
=P.N. പരമേശ്വരൻ
21. ഉള്ളൂരിന്റ ഭകതിദീപിക മനുഷ്യസമത്വ ദീപികയാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
= Dr. M.ലീലാവതി
22. ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചത്?
= തിരുവിതാംകൂർ സർവകലാശാല
23 സുഖം സുഖം എന്ന കവിത ഏത്  സമാഹാരത്തിൽ?
=
24. പ്രേമസംഗീതം ഏത് സമാഹാരത്തിൽ?
=
25. സ്വാതി തിരുനാൾ സദസ്സിലെ പ്രധാനിയായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂർ രചിച്ച കവിത?
= കാട്ടിലെ പാട്ട്
26. ഉള്ളൂരിന്റെ ലേഖന സമാഹാരം?
= സ്മരണ മാധുരി, വിജ്ഞാനദീപിക
27. പ്രേമസംഗീതം മലയാളത്തിലെ പ്രേമോ പനിഷത്താണെന്ന് അഭിപ്രായപ്പെട്ടത്?
= Dr.എം.ലീലാവതി
28.കർണ്ണഭൂഷണത്തിലെ വൃത്തം?
=മഞ്ജരി
29. ക്ഷേത്ര പ്രവേശനം മുൻനിർത്തി രചിച്ച ഉള്ളൂർ കവിത?
= ചൈത്രപ്രഭാവം
30. ഉമാകേരളത്തിന് ജി.ശങ്കരക്കുറുപ്പ് രചിച്ച ഗദ്യാഖ്യാനം?
= രാജനന്ദിനി
31.ഉളളൂരിന് ഇഷ്ടപ്പെട്ട ആശാന്റെ കൃതി?
= കരുണ
2.സങ്കൽപ്പകാന്തിക്ക് അവതാരിക എഴുതിയത്?
= ഉള്ളൂർ
33.സംസ്കൃതത്തിലെ പ്രബോധനാത്മകകൃതികളെ അനുകരിച്ച് എഴുതിയ ലഘുകാവ്യസമാഹാരം?
=
34.ചാത്തൻ കഥാപാത്രമായ ഖണ്ഡകാവ്യം
= ഭക്തി ദീപിക.
35.അനുഷ്ടിപ്പ് വൃത്തത്തിൽ രചിച്ച അഞ്ഞൂറു സുഭാഷിതങ്ങൾ ഉൾക്കൊള്ളുന്ന ഉള്ളൂർ കൃതി?
= ദീപാവലി
36. ചരിത്രകഥ അവലംബമാക്കിയ ആദ്യ മഹാകാവ്യം?
= ഉമാകേരളം
37. കേരളത്തിലെ സംസ്കൃത സാഹിത്യ ചരിത്രവും, മലയാള സാഹിത്യത്തിന്റെ ചരിത്രവും സമാന്തരമായി വിസ്തരിച്ചു പ്രതിപാദിക്കുന്ന ഉള്ളൂരിന്റെ കൃതി?
= കേരള സാഹിത്യ ചരിത്രം (5വാള്യം )

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...