കേരളപാണിനീയം quiz പീഠിക

1. വർണ്ണ വികാരം എന്നാൽ എന്ത് ?
= ഉച്ചാരണപിഴവ് മൂലമോ വ്യാകരണപിഴവ്മൂലമോ വർണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റമാണ് വർണ്ണ വികാരം
2'അ' കാരത്തിന് ഏ ആർ കൽപ്പിക്കുന്ന ധ്വനി ഭേദമെന്ത് ?
3. കണ്ണൻ ,ഇടവം എന്നീ പദങ്ങളുടെ നിഷ്പത്തി ഡോ.കെ.ഗോദവർമ്മ വിശദീകരിക്കുന്നതെങ്ങനെ?
4. സംവൃതോകാരത്തെ സ്വതന്ത്ര സ്വരമായി പരിഗണിച്ചതാര്?
5.കേരളപാണിനീയത്തിലെ വർണ വികാര ചർച്ച ആരുടേതാണ് ?
5. വർണവികാരങ്ങൾ അടിസ്ഥാനപരമായി എത്രവിധം? ഏവ?
= 2 തരം
🔅 ഉച്ചാരണപരം
🔅 വ്യാകരണപരം
6.. ഏത് തരം വർണ വികാരങ്ങളാണ് കേരളപാണിനീയം പീഠിക കൈകാര്യം ചെയ്യുന്നത്?
= ഉച്ചാരണപരം
7.ഗജം - ഗെജം
   രവി - രെവി
തുടങ്ങിയ മാറ്റങ്ങൾക്ക് ഹേതു?
= മൃദുക്കൾ മധ്യമങ്ങളുമായി ചേർന്ന് വരുന്ന അകാരം 'എ'കാരം ആകുന്നത് കൊണ്ട്.
8.. ആശാ - ആശ
  രേഖാ- രേഖ എന്നീ മാറ്റങ്ങൾക്ക് കാരണം എന്ത്?
= സംസ്കൃതപദങ്ങളുടെ അന്ത്യത്തിൽ വരുന്ന ആകാരം ഹ്രസ്വമാകുന്നത്.
9.. ഇല -എല
വില - വെല ഇവിടെ സംഭവിക്കുന്ന ഉച്ചാരണദോഷമെന്ത്?
= ഇല, വില
പദാദിയിൽ കാണുന്ന ഇകാരം എകാരമാക്കുന്നതിനാൽ
10. ചെലവ് - ചിലവ് ഇതിൽ വ്യാകരണപരമായി തെറ്റായ പദമേത്, തെറ്റിന് കാരണമെന്ത്?
= ചെലവ്
പദാദിയിലെ എകാരം ഇ കാരമാക്കുന്നത് കൊണ്ട്.
II. പിരളുക- പുരളുക
    പിറകേ - പുറകേ
ഇവിടെ ഇകാരത്തിന് വരുന്ന മാറ്റം എന്ത്?
= ഇകാരം ഉകാരമാകുന്നു
12.. പുക - പൊക
   പുടവ - പൊടവ
   കുട -കൊട
എന്നിവയിൽ വരുന്ന വർണ വികാരം എന്ത്?
= ഉകാരം ഒകാരമാകുന്നു.
14. എന്താണ് ചില്ലുകൾ?
=പദാന്തത്തിൽ സംവൃതം കൂടാതെ നില്ക്കാവുന്ന വ്യഞ്ജനങ്ങൾക്ക് ചില്ലുകൾ എന്ന് പറയുന്നു.
15. എന്താണ് സംവൃതോകാരം?
= ഹ്രസ്വതരമായ ഉകാരം
16)ഗുണ്ട൪ട്ട് സ൦൮തോകാരത്തിന് പറയുന്ന പേര്?
= അരയുകാരം
17)സ൦൮തോകാരത്തി൯െ   റ സവിശേഷതയെ ചൂണ്ടിക്കാട്ടുന്ന ൮ാകരണ(ഗന്ഥ൦?
= AGrammer of Malayalam Language
18)സ൦ഭാവനയെക്കുറിക്കുന്ന വിനയെച്ച൦?
= പാക്ഷിക വിനയെച്ചം
19 മലയാളത്തിലെ കേന്ദ്രമധ്യസ്വരം?
=സംവൃതോകാരം
20.ആഗമിക സമ്പ്രദായത്തിലുള്ള മലയാള വ്യാകരണപഠനങ്ങൾ നടത്തിയതാരൊക്കെ?
=കേരളപാണിനി, എൽ.വി.ആർ, ആന്ദ്രനോവ്
21. പരമാകുന്ന ചില്ലുകൾ ഏവ?
ര/റ -ർ
ള /ഴ -ൾ
ല -ൽ
ണ -ൺ
ന് - അനുസ്വാരം (o)
22. സംസ്കൃതത്തിൽ പദാന്തത്തിൽ ഉപയോഗിക്കുന്ന മകാര വികാരം ഏത്?
= അനുസ്വാരം (o)
23.യ കാരത്തിന് ചില്ലില്ല (ചില്ലിന്റെ സ്ഥാനം നല്ക്കുന്നില്ല) കാരണം എന്ത്?
=യകാരം ചില്ലായ് വരുന്നത് ദീർഘസ്വരങ്ങളിൽ ആഗമമായിട്ടോ, അല്ലെങ്കിൽ ആയി, പോയി എന്ന ഭൂത രൂപഭേദങ്ങളുടെ ഇകാരം ലോപിച്ചിട്ടോ മാത്രമാകുന്നു. അതിനാലാണ് യകാരത്തെ കേരളപാണിനി ചില്ലായി കണക്കാക്കത്തത്.
24.ചില്ലുകലെ അര്ഥക്ഷരങ്ങൾ ഏന്നു എന്ന് വിളിച്ചതാര്?
= ജോർജ്ജ് മാത്തൻ                       25.അവന്തം എന്താണ്?
= ഓഷ്ട്യം ആയ അകാരത്തിൽ അവസാനിക്കുന്ന ശബ്ദം
26.ഉത്തമപുരുഷ സർവനമത്തെ കുറിക്കാൻ ജോർജ്ജ് മത്തൻ ഉപയോഗിക്കുന്ന സംജ്ഞ?
27. മലയാളം മാതാവായ തമിഴിന്റെ ഗർഭവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം?
= സഘകാലം
28. മലയാള പ്രകൃതിക്ക് മേൽ സംസ്കൃതപ്രത്യയത്തെ അടിച്ചേൽപ്പിച്ചുണ്ടാക്കുന്ന രൂപങ്ങൾക്ക് എ ആർ നൽകുന്ന പേരെന്ത്?
= കോമാളി രൂപങ്ങൾ
29.മധ്യകാലഘട്ടത്തിൽ സംസ്കൃതം ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിക്കുന്നതാരെ?
= ചെറുശ്ശേരിയെ
30. വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനി ?
= വർണ്ണം
31. ആറ് നയങ്ങളിൽ ചരിത്രപരമായി ആദ്യം നടന്നിരിക്കുക ഏതാണ്?
=താലവ്യാദേശം
32.കേരള പാണിനീയം പതിപ്പുകളുടെ വർഷം ?
27. പദാന്ത്യത്തിലെ സംവൃതോകാരം നിസ്സാരമായതിനാലാണ് പ്രേത്യേക ലിപി ഇല്ലാത്തതെന്ന് അഭിപ്രായപ്പെട്ടത് ആര് ❓
28, ലീന ധ്വനി എന്താണ് ?
= ചില്ലിന്റെ മാത്രപൂർവ്വസ്വരത്തിൽ ലയിച്ചു പോകുന്നത് ലീന ധ്വനി
29. പ്രകട ധ്വനി എന്താണ് ?
= മറ്റൊന്നിലും ലയിക്കാതെ ചില്ലുകൾക്ക് സ്വതന്ത്രമായി ഉച്ചാരണം ഉള്ളത് പ്രകട ധ്വനി
33. പ്രകടധ്വനി സംഭവിക്കുന്നത് ഏതു ചില്ലുകൾക് ❓
= അനുനാസിക ചില്ലുകൾക്ക്
മധ്യമ ചില്ലുകൾക്ക്
30.മധ്യമ ചില്ലുകൾ ഏതെല്ലാം?
=ൽ, ർ
31. അനുനാസിക ചില്ലുകൾ ഏതൊക്കെ ?
=ൺ, ൻ
32.ലീന ധ്വനി സംഭവിക്കുന്നത് ഏതു ചില്ലുകൾക് ?
= മധ്യമ ചില്ലുകൾക്ക്
33. പ്രകടധ്വനി സംഭവിക്കുന്നത് ഏതു ചില്ലുകൾക് ?
= അനുനാസിക ചില്ലുകൾക്ക്
33.സംയോജിക വിഭക്തിയുടെ കാരകാർത്ഥം ഏത്?
=
34.വിഭക്തിയും ഗതിയും ചേർന്നു വരുന്നതിനു പറയുന്ന പേര്?
= മിശ്ര വിഭക്തി
35 മലയാളത്തിൽ കർത്തൃ വ്യാപരമില്ലാതെ നടക്കുന്ന ക്രിയകളെ വിളിക്കുന്ന പേര്?
=നിഗീർണ്ണകർത്തൃകം
36 ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നു നിന്ന് ആ വിഭക്ത്യാർത്ഥം പരിഷ്ക്കരിക്കുന്ന ദ്യോതകമാണ്?
= ഗതി
37 മലയാളത്തിലെ പുരുഷഭേദനിരാസം നിരാസമല്ല അഭാവമാണ് എന്ന് അഭിപ്രായപ്പെട്ടത്?
= KM ജോർജ്
38. അം  അംഗ പ്രത്യയമാണെന്നു  വാദി ച്ചതാര് ?
= കാൾഡ്വൽ
39 ദന്ത്യ ഓഷ്ഠ്യത്തിന് ഉദാഹരണം?
= വ
'41.ദ്രാവിഡത്തിൽ  വർത്തമാനകാലം  ഇല്ലെന്നു  വാദിച്ച പണ്ഡിതർ ?
= ഗ്രാൽ ഗുണ്ടർട്ട്
42 അനുനാസികം ഇല്ലാത്തിടത്ത് അനുനാസികം വരുന്ന പ്രക്രിയ. ?
42. അനുനാസിക  സംസർഗം (ഉദാ, ഒരു -ഒൻറ്റു - ഒന്ന് )
43. ലീലാതിലകത്തിൽ  പറയുന്ന നപുംസക പ്രത്യയങ്ങൾ  ഏതൊക്കെ ?
= അം,തു
44ലീലാതിലക കാരൻ  സംബോധന  വിഭക്തിക്  നൽകുന്ന  പേര് ?
= വിളി
45. പകുതി സ്വര ധർമ്മവും  പകുതി  വ്യഞ്ജന ധർമ്മവും  കാണിക്കുന്ന അക്ഷരം  ഏത് ?
= ഹ (ഘോഷി )
46  ട വർഗത്തിനടുത്തുള്ള  ത വർഗ്ഗേണ സവർണ്ണനം - ഇതിനു തുല്യമായ  ലീലാതിലക സൂത്രം
=ണസ്തസ്യ ട:
47. സംവൃതോകാരത്തെ  *അരയുകാരം*  എന്നു വിളിച്ചത് ?
=ഗുണ്ടർട്ട്                    
48. സംവൃതോകാരത്തെ *അർദ്ധാച്ച്‌* എന്നു വിളിച്ചത്  ?
= ജോർജ്ജ് മാത്തൻ                     49. സംവൃതോകാരത്തെ  *സംവൃത  അകാരമാണെന്നു*  പറഞ്ഞതാര് ?  
= ആറ്റൂർ                
50. സംവൃതോകാരത്തെ *മിശ്ര സ്വരം*  എന്നു വിളിച്ചതാര് ?
= LVR രാമസ്വാമി അയ്യർ
51.സംബന്ധികയ്യെ  വിഭക്തി  ആയി പരിഗണിക്കരുത്  എന്നു പറഞ്ഞതാര് ?
= ഫെർമ്മൻ ഗുണ്ടർട്ട്

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...