കവിത ചോദ്യോത്തരങ്ങൾ 1

1.ജി മലയാളത്തിലെ അതുല്യനായ സിംബോളിക് കവിയെന്നു വാദിച്ചത് ആരൊക്കെ ?
=വക്കം അബ്ദുൽഖാദർ, കേസരി ബാലകൃഷ്ണപിള്ള
2. വെളിച്ചത്തിന്റെ ദൂതൻ ആരുടെ കവിത ?
= ജി
3. മാതൃത്വത്തിന്റെയും ശൈശവത്തിന്റെയും ഉദ്ഗാതാവ് എന്നറിയപ്പെടുന്നത് ?
= ബാലാമണിയമ്മ
4. ശൂന്യതയെ ചിത്രരേഖാങ്കിതമാക്കും
വന്യവാടത്തിന് വിരലിൽത്തൂങ്ങി
പ്രാകൃതാഹ്ലാദത്തിന് പച്ചതിടമ്പാകും
കർമ്മകാണ്ഡങ്ങളിലെന്നപോലെ ആരുടെ ഏതു കവിത ?
= ബാലാമണിയമ്മയുടെ ഊഞ്ഞാലിന്മേൽ
5. ഗൃഹാതുരത്വം മലയാളത്തിൽ ആദ്യം കാണുന്നത് ആരുടെ കൃതികളിൽ ?
=പി കുഞ്ഞിരാമൻ നായർ
6. പരിസ്ഥിതി നശീകരണത്തിനെതിരെ ധാർമിക രോഷം കൊണ്ട മലയാളത്തിലെ ആദ്യ കവിയായി Dr ഡി ബെഞ്ചമിൻ കണക്കാക്കുന്നത് ഏതു കവിയെ?
=പി കുഞ്ഞിരാമൻ നായർ
7. ചിലമ്പൊലി ആരുടെ കവിത ?'
=പി കുഞ്ഞിരാമൻ നായർ
8. പാലാ നാരായണൻനായരുടെ കേരളം വളരുന്നു എന്ന കവിതയ്ക് എത്ര ഭാഗങ്ങൾ ഉണ്ട് ?
= എട്ട്
9. മരുഭൂമിയിലെ കിനാക്കൾ ആരുടെ കവിത ?
=ജി കുമാരപിള്ള
10. മഞ്ഞുതുള്ളിപോൽ നറും
മഞ്ഞു വീണലിയുന്ന
കുഞ്ഞു പൂവുപോൽ ;പൂവിൻ
പിഞ്ചിതൾ തരിപോലെ
ആരുടെ ഏതു കവിത ?
= മുഗ്ദ്ധം (ജി കുമാരപിള്ള)
11. കൂരായണം, കായംകുളം, തത്തച്ചേ പൂമ പൂമ എന്നി കൃതികൾ സമകാലജീവിതത്തിലെ കാപട്യങ്ങളെപ്പറ്റി എഴുതിയവയാണ് ആരുടെയാണ് ഈ കൃതികൾ ?
=ജി കുമാരപിള്ള
12.വെളിച്ചത്തിൻ്റെ  ദൂതൻ?
=ജി.ശങ്കരകുറുപ്പ്
13.വെളിച്ചത്തിന്റെ സാക്ഷി?
= ജി.ശങ്കരകുറുപ്പ്.
11. പി ഭാസ്കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയ്ക്കു അവതാരിക എഴുതിയത് ആര് ?
= ഉറൂബ്
12. താടക എന്ന ദ്രാവിഡ രാജകുമാരി ആരുടെ കവിത ?
= വയലാർ
13. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി വയലാർ രചിച്ച കവിത ?
= പാദമുദ്രകൾ
14. ഭാവഗീതത്തിന്റെയും ലളിതഗാനത്തിന്റെയും ഇടയ്ക്ക് എവിടെയോ ആണ് പി ഭാസ്കരന്റെ കവിതയുടെ സ്ഥാനം ആരുടെ അഭിപ്രായം ?
=ഡി ബെഞ്ചമിൻ
15. കുടിയിറക്കൽ ആരുടെ കവിത ?
=ഇടശ്ശേരി
16. താഷ്കെന്റ് എന്ന കവിത എഴുതിയതാര് ?
=തിരുനെല്ലൂർ കരുണാകരൻ
17. ആവുന്നത്ര ഉച്ചത്തിൽ ആരുടെ കവിത ?
=പുതുശ്ശേരി രാമചന്ദ്രൻ
18. വോൾഗയിലെ പൂക്കൾ ആരുടെ കവിത ?
=വി ടി കുമാരൻ
19. തുടിക്കുന്ന താളുകൾ എന്ന കവിത എഴുതിയത് ആര് ?
= പുനലൂർ ബാലൻ
20. ഒരു ഗ്രാമീണന്റെ ആർജവമുള്ള സ്വത്വാന്വേഷണത്തിന്റെ രേഖകൾ എന്ന് ഡി ബഞ്ചമിൻ അഭിപ്രായപ്പെട്ടത് ആരുടെ കവിതകളെകുറിച്ചാണ് ?
= ഇടശ്ശേരി
21. കേസരിയുടെ മരണത്തിൽ അനുശോചിച്ച് വയലാർ എഴുതിയ കവിത?
= മാടവനപ്പറമ്പിലെ ചിത
22. ദാഹിക്കുന്ന പാനപാത്രത്തിന് അവതാരിക എഴുതിയതാര്?
= മുണ്ടശ്ശേരി
25.കുഴിച്ചിട്ട ചേന   എന്നു വിശേഷിപ്പിക്കപ്പെട്ട കവിതകൾ   ആരുടെ ?
=കുഴിച്ചിട്ട ചേന   ഇടശ്ശേരിക്കവിതകളെ   വൈലോപ്പിള്ളി വിശേഷിപ്പിച്ചു
26. സ്പർശമണികൾ ആരുടെ കവിത ?
=അക്കിത്തം
27.കാല്പനികതയ്ക് എതിരായ കലാപത്തിന് തുടക്കം കുറിച്ചതെന്നു ഡി ബെഞ്ചമിൻ അഭിപ്രായപ്പ്ർടുന്ന കവി ?
= എൻ.വി
28.ലിറിസിസത്തിന്റെ ചാരുതയും സൗന്ദര്യശാസ്ത്രവും പ്രകടിപ്പിക്കുന്ന ഒ എൻ വി യുടെ കവിത ?
= പാടുന്ന പക്ഷികൾ
29. ഭക്രാനംഗൽ എന്ന കവിത ആരുടെ ?
=കെ വി തിക്കുറിശ്ശി
30.ഒരു താരകയെ കാണുമ്പോളത് രാവു മറക്കും പുതുമഴകാൺകെ വരൾച മറക്കും ഒരു പാൽച്ചിരി കാൺകിൽ മൃതിയെ മറന്ന് സുഖിച്ചേ പോകും    ആരുടെ കവിത?
= പാവം മാനവഹൃദയം (സുഗതകുമാരി )

31.🥒അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍(പുത്തന്‍കലവും അരിവാളും)

🥒കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ (പണിമുടക്കം):

🥒ഇപ്പടവിന്‍മേല്‍ ഭയപ്പെടാതെ- ന്നപ്പു ചിരിച്ചു ചിരിച്ചിരിക്കൂ ആശിക്കാനില്ലൊരു മന്ദഹാസം ചേച്ചിക്കു മറ്റൊരു ചുണ്ടില്‍ നിന്നും(വിവാഹസമ്മാനം)

 🥒എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരു- തിതു മറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം (എന്റെ പുരപ്പണി)

🥒എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കാന്‍ (അമ്പാടിയിലേക്ക് വീണ്ടും )

 🥒ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ (കറുത്ത ചെട്ടിച്ചികള്‍)
🔅🔅 ഇടശ്ശേരി🔅🔅

32.ചങ്ങമ്പുഴയുടെ വാഴക്കുലയുമായി സാമ്യമുള്ള പാലാ നാരായണൻ നായരുടെ കൃതി?
=നിർദ്ധനൻ
33.ഖിലോ പസംഗ്രഹം എന്ന കവിത ആരുടെ?
=പുതുശ്ശേരി
34. ജെസി എന്ന കവിത?
= കുരീപ്പുഴ, സുഗതകുമാരി
35. ചങ്ങമ്പുഴയുടെ മരണം പ്രമേയമാകുന്ന ഉണ്ണികൃഷ്ണൻ പുതുരിന്റെ രചന?
= മായാത്ത സ്വപ്നം.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...