ഭാരതീയ കാവ്യമീമാംസ

ഭാരതീയ കാവ്യമീമാംസ quiz - 1
ഭാരതീയ കാവ്യമീമാംസ ഗ്രന്ഥങ്ങൾ

ഭാരതത്തിലെ പുരാതന വിജ്ഞാനസാഹിത്യത്തിന്റെ ഒരു മുഖ്യശാഖയാണ് കാവ്യശാസ്ത്രം. കാവ്യമീമാംസ എന്നും സാഹിത്യശാസ്ത്രം എന്നും ഉപയോഗിക്കാറുണ്ട്. ഭരതമുനിയുടെകാലത്തു തുടങ്ങി ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിലാണ് ഇന്ത്യയിലെ കാവ്യമീമാംസ വികാസം പ്രാപിച്ചത്. ഗ്രീസിലെ കാവ്യമീമാംസപോലെ അതി പ്രാചീനമാണെന്ന് മാത്രമല്ല, ആധുനിക സാഹിത്യത്ത്വവിചാരമെന്ന പോലെ ഇതും മറ്റനേകം വിജ്ഞാനശാഖകളോട് ബന്ധപ്പെട്ടു കിടക്കുന്നു. ഭാഷാശാസ്ത്രം, തർക്കശാസ്ത്രം, ദർശനങ്ങൾ എന്നിവയോടൊപ്പമാണ് ഇത് വളർന്നത്.

പ്രാചീനേന്ത്യയിലെ സാഹിത്യചിന്തയുടെ സമഗ്രമായ ചരിത്രം, അന്നത്തെ സാഹിത്യാചാര്യന്മാരുടെ കാവ്യസങ്കല്പം, അവർ അംഗീകരിച്ചിരുന്ന കാവ്യവിഭജനം, കാവ്യധർമ്മങ്ങൾ, കാവ്യ ഘടകങ്ങൾ, രചനാതത്വങ്ങൾ, ആസ്വാദനം, രസം, ധ്വനി, രീതി, വക്രോക്തി, അലങ്കാരം, കാവ്യഗുണദോഷങ്ങൾ തുടങ്ങിയ സങ്കല്പങ്ങളെല്ലാം ഈ വിഷയത്തിൽ വരുന്നു.

പ്രധാന കാവ്യമീമാംസകർ

🔅ഭാമഹൻ
🔅മമ്മടൻ
🔅വാമനൻ(കാവ്യ മീമാംസകൻ)
🔅ദണ്ഡി
🔅രാജശേഖരൻ
🔅ആനന്ദവർദ്ധനൻ
🔅ക്ഷേമേന്ദ്രൻ
🔅അഭിനവഗുപ്തൻ
🔅രുദ്രടൻ
🔅ജഗന്നാഥ പണ്ഡിതൻ
🔅വിശ്വനാഥൻ
🔅ഭോജൻ
🔅കുന്തകൻ
🔅ജയദേവൻ
🔅മഹിമഭട്ടൻ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...