കേരളപാണിനീയം Quiz ഭാഷയും ദേശവും

❓1)മലയാളം എന്ന പദം ആരംഭത്തിൽ ഏത് നാമമായിരുന്നു എന്നാണ് ഏ.ആർ പറയുന്നത്?
✅ദേശനാമം
❓ 2)തൊൽക്കാപ്പിയത്തിന്റെ രചനാകാലം?
✅ എ.ഡി 8 നൂറ്റാണ്ട്
❓3) തൊൽക്കാപ്പിയം അനുസരിച്ച് കേരളം എത്ര  വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്?
✅7
❓4) എ.ആറിന്റെ അഭിപ്രായത്തിൽ കേരളം എന്ന സംജ്ഞ ആദ്യമായിട്ട് പ്രയോഗിച്ചതാര്?
✅ ആര്യന്മാർ
❓5) ഏത് ദേശക്കാരാണ് തമിഴ് ഭാഷയെ പ്രാചീന കാലത്ത്' മലബാർ " എന്ന് വിളിച്ചിരുന്നത്?
✅ യൂറോപ്യന്മാർ
❓ 6) തമിഴകത്തെ ദിമിലികെ എന്നാക്കി വിളിച✅ ഗ്രീക്കുകാർ
❓7) തൊൽകാപ്പിയത്തിൽ പരാമർശിക്കുന്ന 7 നാടുകൾ ഏവ?്ചിരുന്നത് ആര്?
✅1. വേണാട്
     2. പൂഴിനാട്
     3. കർക്കനാട്
     4. ചീതനാട്
     5. കുട്ടനാട്
     6. കുടനാട്
     7. മലയമാനാട്
❓8) തിരുവിതാംകൂറ് 7നാടുകളിൽ ഏത് നാടായിരുന്നു?
✅ വേണാട്
❓9) ചേരരാജ്യം ഉൾപ്പെടെയുള്ള പ്രദേശത്തെ തമിഴിലെ അർവ്വാചീന ഗ്രന്ഥകാരന്മാർ നല്കിയ പേര്?
✅ മലൈനാട് അല്ലെങ്കിൽ മലൈമണ്ഡലം
❓ 10) തമിഴിലെ ഗ്രന്ഥ ഭാഷയാണ്.?
✅ ചെന്തമിഴ്
   നാടോടിഭാഷ - കൊടുന്തമിഴ്
❓ II) " ഇപ്പോഴത്തെ നിലയിൽ സംസ്കൃതത്തിന്റെ മണിയം പലതും മലയാള ഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും' മേൽപ്പുരയും  ഇന്നും തമിഴ് പ്രതിഷ്ഠിച്ചിട്ടുള്ളത് തന്നെയാണ് " ആരുടെ വാക്കുകൾ?
✅ ഏ.ആർ
❓12) മലയാളത്തിന്റെ പ്രാഗ് രൂപം ?
✅ കൊടുന്തമിഴ്
❓13) ദ്രാവിഡ ഗോത്രത്തിലെ ഭാഷകൾ?
✅തമിഴ്,മലയാളം, കർണ്ണാടക, തുളു,കൊടക്, തോഡാ, കോഡാ,കുറുക്, മാൽട്ടോ,ഗോണ്ഡി ഗോണ്ഡ (കൂയി), തെലുങ്ക്, ബ്രാഹൂയി
❓14) എന്താണ് തത്ഭവം?
✅ അന്യഭാഷാ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ പ്രയോഗിക്കുന്നതാണ് തത്ഭവം.
❓ 15)കേരളപാണിനീയം പുറത്തിറങ്ങിയ വർഷം?
✅ 1896
❓16) കേരളപാണിനീയം സമർപ്പിച്ചിരിക്കുന്നതാർക്ക്?
✅ കേരളവർമ്മ വലിയകോയിത്തമ്പുരാന്
❓ 17 ) കേരളപാണിനീയം 2 ാം പതിപ്പ് പുറത്തിറങ്ങിയത്?
✅ 1917
❓ 18 ) എന്താണ് തത്സമം?
✅ അന്യഭാഷാ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെത്തന്നെ പ്രയോഗിക്കുന്നതാണ് തത്സമം
❓ 19 ) കേരളപാണിനീയം 2-ാം പതിപ്പിന് അവതാരിക എഴുതിയത്?
✅ പി.കെ നാരായണപിള്ള
❓20) ആറ് ഭാഷാ നയങ്ങൾ ഏവ?
✅ | ) അനുനാസികാതിപ്രസരം
2) തവർഗ്ഗോപമർദ്ദം
3) സ്വരസംവരണം
4) പുരുഷ ഭേദ നിരാസം
5) ഖിലോപസംഗ്രഹം
6) അംഗഭംഗം
❓ 21 ) നിങ്കൾ - നിങ്ങൾ ആകുന്നതും ഒൻറു-ഒന്ന് ആകുന്നതും ഏത് ഭാഷാ നയമാണ്?
✅ അനുനാസികാതിപ്രസരം
(അനുനാസികം തൊട്ടുപിന്നാലെ വരുന്ന സ്വവർഗ്ഗ ഖരത്തെ അനുനാസികമാക്കും)
❓ 22) എന്താണ് അനുനാസികം?
✅ശ്വാസ വായു നാസികത്തിൽ കൂടി പുറത്ത് വിട്ട് ഉച്ചരിക്കുന്ന അക്ഷരങ്ങൾ. ഉദാ:ങ, ഞ, ണ, ന,മ.
❓23) ഇംഗ്ലീഷിൽ അവതാരികയുള്ള മലയാള വ്യാകരണഗ്രന്ഥം
✅ കേരളപാണിനീയം രണ്ടാം പതിപ്പ്
❓24) അക്ഷര ലോപം ചെയ്ത് ചുരുക്കുന്ന ഭാഷാനയം?
✅അംഗഭംഗം
❓25) കുളിക്കവന്തേൻ - കുളിക്കാൻ വന്നു.
ഇത് ഭാഷാ നയത്തിന് ഉദാഹരണമാണ്.?
✅ഖിലോ പസംഗ്രഹം
❓ 26) ഏത് വേദത്തിലാണ് "ഡ' കാരത്തെ 'ള' കാരമാക്കി ഉച്ചരിക്കുന്നത്?
✅ ഋഗ്വേദം
❓27) ദ്രാവിഡരെ ജാതി ഭ്രഷ്ടരായ ക്ഷത്രിയരെന്നു പറയുന്നഗ്രന്ഥം?
✅ മനുസ്മൃതി
❓ 28) എത് ശബ്ദത്തിന്റെ സംസ്കൃതികരണമാണ് ദ്രാവിഡ ശബ്ദം ?
✅ തമിൾ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...