ലീലാതിലകം quiz 1

ലിലാതിലകം

വീഡിയോയിൽ കാണാം
ലീലാതിലകം Part I
ലീലാതിലകം Part 2
ലീലാതിലകപദ്യങ്ങൾ

മണിപ്രവാള(മലയാള)  ഗ്രന്ഥരചന എന്നു കരുതുന്നു .ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ൽ ഈ പുസ്തകംഇളംകുളം കുഞ്ഞൻപിള്ളവ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്
❓1)കേരള ഭാഷയ്ക്കുണ്ടായ ആദ്യ വ്യാകരണഗ്രന്ഥം?
= ലീലാതിലകം
❓2) ലീലാതിലകത്തിലെ പ്രമേയം?
= മണിപ്രവാള ലക്ഷണവും വ്യാകരണവും
❓3) ലീലാതിലകത്തിലെ പ്രതിപാദന രീതി?
=സൂത്രം, വൃത്തി, ഉദാഹരണം
❓4) ലീലതിലകത്തിലെ  പൂർവ്വപക്ഷ പണ്ഡിതന്മാർ?
= മണിപ്രവാളകവികൾ
❓ 5)മണിപ്രവാളത്തിൽ ചോള ഭാഷാ പദങ്ങൾ ഉണ്ടെന്ന വാദം ?
=കൂന്തൽ വാദം
അതായത് 'ഭാഷയും സംസ്കൃതവും ചേരുന്നതാണ് മണി പ്രവാളമെന്ന് ലീലാതിലകകാൻ വാദിക്കുന്നു. ഇതിന് ബദലായി ചില മണിപ്രവാള പദ്യങ്ങളിൽ കുഴൽ,കൂന്തൽ, കൊങ്ക തുടങ്ങിയ തമിഴ് ശബ്ദങ്ങൾ ഉപയോഗിച്ച് കാണുന്നു. എന്ന് പറയുകയും അപ്പോൾ മണി പ്രവാളത്തിൽ ഭാഷയും സംസ്കൃതവും മാത്രമല്ല തമിഴ് പദങ്ങളും ഉണ്ടാകാമെന്ന് വാദിക്കുകയും ചെയ്യുന്നു  ഈ വാദമാണ് കൂന്തൽവാദം.
ഇതിന് മണിപ്രവാളകാരൻ വിസ്തരിച്ചു തന്നെ ഉത്തരം പറയുന്നുണ്ട്.. '
ചില ശബ്ദങ്ങൾക്ക് മറ്റ് ചില ഭാഷയിലെ പദങ്ങളുമായി സാദൃശ്യം കാണും അത്തരം ഭാഷാ ശബ്ദങ്ങളെ അന്യഭാഷ ശബ്ദങ്ങളായി പരിഗണിക്കണം.അക്കണക്കിന് കൂന്തൽ തുടങ്ങിയ പദങ്ങൾ ചോള ഭാഷാ സദൃശ്യങ്ങളാണ് 'ചോള ഭാഷ പദങ്ങളല്ല.കൂടാതെ ഒരു പദം ഏത് ഭാഷയിലേതാണെന്ന് നോക്കുന്നത് അതിന്റെ സാഹചര്യം നോക്കിയാണ്..
" കുളിച്ചു കൂന്തൽ പുറവും തുവർത്തി -
ക്കുളുർക്ക നോക്കി പുനരെമ്മളാരെ
ഒരുത്തിപോ നാളധുനാ മണമ്മേ-
ലവർക്കുപോലങ്ങി നിയെങ്ങൾ ചേതഃ "
ഇത് കേരള ഭാഷൽ എഴുതപ്പെട്ട ഒരു ശ്ലോകമാണ്. " അങ്ങിനി എങ്ങൾ ചേത: " എന്ന തിനു പകരം "അങ്കി നി എങ്കൾ ചേതഃ " എന്ന് പറഞ്ഞിരുന്നുവെങ്കിൽ കൂന്തൽ എന്ന പദം തമിഴാകുമായിരുന്നു. കാരണം അപ്പോൾ സാഹചര്യം തമിഴാണ്.
❓ 6)സംവൃതോകാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം?
= ലീലാതിലകം
❓7) മണിപ്രവാള ശബ്ദം ആദ്യമായി ഭാഷയിൽ വന്നത് ഏത് ഗ്രന്ഥത്തിലാണ്?
= ലീലാതിലകത്തിൽ
❓8) ലീലാതിലകത്തിലെ ഭാഷ?
= സംസ്കൃതം
❓9) മണിപ്രവാളത്തെക്കുറിച്ച് പരാമർശിക്കുന്ന വീരചോഴിയം എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?
= ബുദ്ധമിത്രനാർ
❓10) " തമിഴ് സംസ്കൃതമെൻറുള്ള സുമനസ്സുകൾ കൊണ്ടൊരു ഇണ്ടമാല കൊരുക്കിൻന്റെൻ പുണ്ഡരീകാക്ഷ പൂജയായ്" എന്ന് ഉദ്ധരിച്ചിട്ടുള്ള വ്യാകരണഗ്രന്ഥം?
= ലീലാതിലകം
❓ II) മണിപ്രവാളത്തെ ലീലാതിലകകാരൻ എത്രവിധമായി തരംതിരിച്ചിരിക്കുന്നു?
=5 വിധം
(ഉത്തമം, ഉത്തമകല്പം, മധ്യമം, മധ്യമകല്പം, അധമം)
 9 തരം
(ഉത്തമം, ഉത്തമകല്പം-1, ഉത്തമകല്പം -2, മധ്യമം, മധ്യമ കല്പം - 1, മധ്യമകല്പം - 2 മധ്യമകല്പം3, മധ്യമ കല്പം 4,അധമം)
❓12) ലീലാതിലകത്തിന് ആദ്യമായി പരിഭാഷ തയ്യാറാക്കിയത്?
= അപ്പൻ തമ്പുരാൻ
❓ 13) ലീലാതിലകം പൂർണമായി പരിഭാഷപ്പെടുത്തിയ ആദ്യ വ്യക്തി?
= ആറ്റൂർ കൃഷ്ണപിഷാരോടി
❓14) ലീലാതിലകത്തിൽ എത്ര ഉദാഹരണ പദ്യങ്ങളുണ്ട്?
= 227 ( ചില പുസ്തകങ്ങളിൽ 209 എന്ന് കാണുന്നുണ്ട്. എന്നാൽ ലീലാതിലകമൂലത്തിലും ശൂരനാട്ട് കുഞ്ഞൻപിള്ള തയ്യാറാക്കിയതിലും 227 ആണ് )
❓15) സന്ധി പ്രകരണത്തിൽ ലീലാതിലകകാരൻ ആശ്രയിച്ചത് ആരെ?
= തൊൽകാപ്പിയർ, ഭവനന്ദി
❓ 16)ഭവനന്ദി രചിച്ച വ്യാകരണഗ്രന്ഥം?
= നന്നൂൽ
❓ 17) ലീലാതിലക സൂത്രഭാഷ്യം രചിച്ചത്?
= ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ
❓18) വാസുദേവൻ മൂസിന്റെ ലീലാതിലകപരിഭാഷ പുറത്തിറങ്ങിയ വർഷം?
= 1940
❓19) ലീലാതിലകത്തിൽ ഏത് ശില്പത്തിലാണ് രസ നിരൂപണം നടത്തുന്നത്?
= 8
❓20) ലീലാതിലകത്തിന് കൈരളീ തിലകം എന്ന വ്യാഖ്യാനം രചിച്ചത്?
=ശൂരനാട്ട് കുഞ്ഞൻപിള്ള

സൂത്രം വ്യാഖ്യാനിക്കുക
❓21 ) ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം
=ഭാഷയുടെയും സംസ്കൃതത്തിന്റെയും യോഗം അഥവാ ചേർച്ചയാണ് മണിപ്രവാളം.
ഭാഷ എന്നത് കൊണ്ട് കേരള ഭാഷ ( മലയാളം) മാത്രമേ ഉദ്ദേശിക്കുന്നുള്ളു.യോഗം എന്നാൽ വെറും ചേർച്ച അല്ല. സഹൃദയന്മാർക്ക് രസിക്കത്തക്കവണ്ണമുള്ള പദങ്ങളുടെ ചേർച്ചയാണ് യോഗം. അത് ദോഷരഹിതമായാൽ മാത്രം പോര ഗുണ യുക്തവുമാകണം.
❓ 22) തദുത്തമം ഭാഷാരസ പ്രാധാന്യേ
= മലയാള ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളത്തെ ഉത്തമ മണിപ്രവാളമെന്ന് പറയുന്നു
❓ 23) ഭാഷാപ്രാധാന്യേ രസസാമാന്യേ ഉത്തമകൽപ്പം.
 =സംസ്കൃത ത്തേക്കാൾ മലയാള ഭാഷയ്ക്ക് പ്രാധാന്യവും രസത്തിനും വാച്യാർത്ഥത്തിനും തുല്യ പ്രാധാന്യമുള്ള മണിപ്രവാളം ഉത്തമകല്പം
❓ 24) രസപ്രാധാന്യേ ഭാഷാസാമ്യേ ച
=വാച്ചാർത്ഥത്തിനേക്കാൾ രസത്തിന് പ്രാധാന്യവും ഭാഷാ സംസ്കൃത ശബ്ദങ്ങൾക്ക് തുല്യപ്രാധാന്യമുള്ള മണിപ്രവാളവും ഉത്തമ കല്പമാണ്.
❓ 25) സാമ്യേ മധ്യം
=ഭാഷാ സംസ്കൃതങ്ങൾക്കെന്ന പോലെ രസത്തിനും വാച്യാർത്ഥത്തിനും തുല്യ പ്രാധാന്യമുള്ള മണിപ്രവാളമാണ് മധ്യമമണിപ്രവാളം
❓ 26) ഭാഷാസമ്യേ രസന്യൂനത്വേ മധ്യമ കൽപ്പം
=ഭാഷയും സംസ്കൃതവും തുല്യമായതും വാച്യാർത്ഥത്തെ അപേക്ഷിച്ച് രസം അപ്രധാനവുമായുള്ള മണിപ്രവാളത്തെ മധ്യമ കല്പമണിപ്രവാളമെന്ന് പറയുന്നു.
❓27) രസസാമ്യേ ഭാഷാന്യൂനത്വേ ച
=വാച്യാർത്ഥത്തിനും രസത്തിനും സമപ്രാധാന്യവും സംസ്കൃതത്തെ അപേക്ഷിച്ച് ഭക്ഷയ്ക്ക് അപ്രധാന്യവുമുള്ള മണി പ്രവാളത്തെയും മധ്യമകൽപ്പമായി കണക്കാക്കാം.
❓28) ഭാഷാപ്രാധാന്യേ രസന്യൂനത്വേ ച
=സംസ്കൃത ത്തേക്കാൾ മലയാള ഭാഷയ്ക്ക് പ്രാധാന്യം വർദ്ധിച്ചതും വാച്യാർത്ഥത്തെ അപേക്ഷിച്ച് രസം കുറഞ്ഞതുമായ മണിപ്രവാളവും മധ്യമ കല്പ മണിപ്രവാളമാണ്.
❓29) രസ പ്രാധാന്യേ ഭാഷാന്യൂനത്വേ ച
= വാച്യാർത്ഥത്തെക്കാൾ രസത്തിന് പ്രാധാന്യമുള്ളതും സാംസ്കൃതത്തേക്കാൾ ഭാഷ കുറവായിരിക്കുന്ന മണിപ്രവാളവും മണി പ്രവാളം തന്നെ.
❓30) ന്യൂനത്വോധമം
= ഭാഷയ്ക്കും രസത്തിനും പ്രാധാന്യം കുറഞ്ഞ മണിപ്രവാളത്തെയാണ് അധ:മമണിപ്രവാളമെന്ന് പറയുന്നത്.
❓ 31) ദ്രമിഡസംഘാതാക്ഷരനി ബദ്ധമെതുകമോനവൃത്ത വിശേഷയുക്തം പാട്ട്
=എതുകമോനവൃത്ത വിശേഷത്തോട് കൂടിയ ദ്രാവിഡ സംഘാതക്ഷര നിബദ്ധ കാവ്യമാണ് പാട്ട്.
❓32)ലീലാതിലകം ഒന്നാം ശില്പത്തിൽ എന്തെല്ലാം കാര്യങ്ങൾ പറയുന്നു?
=.മണിപ്രവാള ലക്ഷണവും
അതിന്റെ സമഗ്രമായ പിരിവുകളും ഒപ്പം പാട്ടിന്റെ ലക്ഷണവും
❓33)സന്ധി കാര്യം ചർച്ച ചെയ്യുന്നത് എത്രാം ശില്പത്തിൽ?
= മൂന്നാം ശിൽപ്പം
❓34)സ്ത്രികൾക്ക് പേരിടീൽ നടത്തുന്ന ശില്പം ഏത്?
= 4-ാം ശിൽപ്പം
❓35) ലീലാതിലകം പ്രസിദ്ധീകരിച്ച മാസിക?
= മംഗളോദയം
❓37)-1,2,3 ശില്പങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതാര്?
= അർണോസ് പാതിരി

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...