കാവ്യ മീമാംസ പൗരസ്ത്യം 2

1.കാവ്യം തന്നെ അമൃതം എന്ന് പറഞ്ഞത്?
=കുന്തകൻ
2. രീതിയെ "വൃത്തി " എന്ന പേരിൽ വിവക്ഷിച്ചതാര്?
= മമ്മടൻ
3. "കാവ്യം യശസേർfഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ: പരനിർവൃതയേ
കാന്താസമ്മിതതയോപദേശയുജേ "
= കാവ്യപ്രകാശത്തിൽ മമ്മടാചാര്യൻ കാവ്യ പ്രയോജനം കുറിച്ചത് ഇങ്ങനെയാണ്.
4. "ധർമാർഥകാമമോ ക്ഷേഷു
വൈചക്ഷണ്യം കലാസുച
കരോതി കീർത്തിം പ്രീതിം ച
സാധു കാവ്യനിഷേവണം"
എന്നാണ് ഭാമഹാചാര്യൻ കവ്യപ്രയോജനത്തെ കുറിക്കുന്നത്.
5. സഹൃദയ ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമായി അഭിനവഗപ്തൻ കാണുന്നത്?
=രസം.
6. ദണ്ഡിയുടെ അഭിപ്രായത്തിൽ കാവ്യത്തിന് കാരണമായി ഭവിക്കുന്ന ഘടകങ്ങൾ?
=െെനസർഗ്ഗിക പ്രതിഭ, വ്യുൽപ്പത്തി, അഭ്യാസം
9. " ബാഹ്യമായ ഒരു പ്രചോദനത്തിൽ നിന്ന് ഉടലെടുക്കുന്ന ഉന്മാദവസ്ഥയാണ് കവിയെക്കൊണ്ട് കാവ്യം രചിപ്പിക്കുന്നതെന്ന് പറഞ്ഞതാര്?
= പ്ലേറ്റോ

10. " ശക്തിർനിപുണതാ  ലോക
ശാസ്ത്രകാവ്യാ ദ്യവേക്ഷണാത്
കാവ്യജ്ഞ ശിക്ഷയഭ്യാസ
ഇതി ഹേതുസ്തദുദ്ഭവേ " എന്ന് കാവ്യ ഹേതുക്കളെക്കുറിച്ച് പറഞ്ഞതാര്?
= മമ്മടാചാര്യൻ (കാവ്യപ്രകാശം)

II. നൈസർഗികീ ച പ്രതിഭാ
ശ്രുതം ച ബഹുനിർമ്മലം
അമന്ദശ്ചാഭിയോഗോf
സ്യാഃ
കാരണം കാവ്യസമ്പദഃ "
 എന്ന് കാവ്യ ഹേതുക്കളെ നിർവചിച്ചത്?

= ദണ്ഡി (കാവ്യാദർശം)

12. പ്രതിഭയ്ക്ക്
"പ്രതിഭാ അപൂർവ വസ്തു
നിർമ്മാണക്ഷമാപ്രജ്ഞ "
എന്ന നിർവചനം നല്കിയത്?

= അഭിനവഗുപ്തൻ

13. പ്രതിഭയെ
" പ്രജ്ഞ നവനവോന്മേഷശാലിനി
പ്രതിഭ വിദ്ദുഃ"
എന്ന് നിർവചിച്ചത്?

= ഭട്ടദൗതൻ


14. കാവ്യത്തിന് കാരണം കവിത്രമായ പ്രതിഭ മാത്രമെന്ന് കരുതുന്നതാര്?

= ജഗനാഥപണ്ഡിതർ (രസ ഗംഗാധരം)

15. " തസ്യ ച കാരണം
കവിഗതാ കേവലാപ്രതിഭാ
സാച കാവ്യഘടനാനുകൂല -
ശബ്ദാർഥോപസ്ഥിതിഃ "
എന്ന് പ്രതിഭയെക്കുറിച്ച് പറഞ്ഞത്.?

= ജഗനാഥപണ്ഡിതർ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...