കേരളപാണിനീയം quiz അക്ഷരമാല

കേരളപാണിനീയം അക്ഷരമാല വായിക്കാൻ..ക്ലിക്ക് ചെയ്യൂ

1. വിഭജിക്കാൻ കഴിയാത്ത ഉച്ചാരണ മൂലകം?
= വർണ്ണം
2. മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം?
= ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ലഭ്യമല്ല
🔅 ഹെർമ്മൻ ഗുണ്ടർട്ട് (1851) 49
🔅 ജോർജ് മാത്തൻ (1863) 48
🔅റവ.പീറ്റ് (1841) 56
🔅എ.ആർ രാജരാജവർമ്മ (1917) 53
🔅ശേഷഗിരിപ്രഭു (1904) 53
🔅 പ്രൊഫ.ആർ.എസ്.വർമജി (1996) 54
3. " അമ്പത്തൊന്നക്ഷരാളികനുതലലതേ
വേദമാകുന്നശാഖീകൊമ്പത്തമ്പോടു..... " എന്ന് തുടങ്ങുന്ന കൃതി?
= ഭാഷാനൈഷധം ചമ്പു
4. അക്ഷരങ്ങൾക്ക് അടയാളമായി കല്പിക്കുന്നത്?
= ലിപി
5. അക്ഷരങ്ങളുടെ അടിസ്ഥാന വിഭജനം എത്ര തരം? ഏവ?
= 2 തരം
🔅സ്വരങ്ങൾ (സ്വതന്ത്രമായി ഉച്ചരിക്കാവുന്ന അക്ഷരങ്ങൾ.
ഉദാ:അ,ആ,ഇ......)
🔅 വ്യഞ്ജനങ്ങൾ
(സ്വര സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ.
ഉദാ:വർഗ്ഗാക്ഷരങ്ങൾ.
▪ സ്വര സഹായം കൂടാതെ ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ
ർ,ൾ, ൻ,ൺ)
6.മലയാളത്തിലെ സമാനാക്ഷരങ്ങൾ ഏവ?
=ആ,ഈ, ഊ, ഋൗ, ഇന്( ചിത്രം കാണുക)
7. മലയാളത്തിലെ സന്ധ്യക്ഷരങ്ങൾ എത്ര? അവ ഏവ?
= 4 എണ്ണം ഏ,ഓ,ഐ, ഔ
8. വ്യഞ്ജനാക്ഷരവിഭജനങ്ങൾ ഏവ?
=ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം.
9. മലയാളത്തിലെ സ്പർശാക്ഷരങ്ങൾ ഏവ?
= ആകെ 27 സ്പർശാക്ഷരങ്ങൾ
(ഖരം, അതിഖരം, മൃദു,ഘോഷം, അനുനാസികം തുടങ്ങിയവ. ചിത്രം നോക്കുക)
10.സ്വരങ്ങൾ വ്യഞ്ജനങ്ങൾ ഇവയെ തമിഴിൽ പറയുന്ന പേരെന്ത്?
= ഉയിർ - സ്വരങ്ങൾ
മെയ് - വ്യഞ്ജനങ്ങൾ.
11. സ്വര വ്യഞ്നങ്ങൾക്ക് സംസ്കൃതത്തിൽ ഉള്ള പേര്?
=അച്-സ്വരങ്ങൾ
ഹല്ല് - വ്യഞ്ജനങ്ങൾ
12. മലയാളത്തിലെ വർഗ്ഗക്രമീകരണങ്ങൾ ഏവ?
=ക വർഗ്ഗം
     ച വർഗ്ഗം
      ട വർഗ്ഗം
      ത വർഗ്ഗം
      പ വർഗ്ഗം
      റ്റ വർഗ്ഗം (റ്റവർഗ്ഗം ഇപ്പോൾ തീരെ ഉപയോഗിക്കാറില്ല.. അതിനാൽ അതിനെ പൊതുവേ പറഞ്ഞ് കാണുന്നില്ല)
13.മലയാളത്തിലെ ഖരാക്ഷരങ്ങൾ?
=ക,ച, ട,ത,പ, റ്റ (ta മുന്നത്തെ ചിത്രത്തിൽ ഇതിന്റെ ലിപി കൊടുത്തിട്ടുണ്ട് ഇപ്പോൾ ഉപയോഗത്തിലില്ല. എളുപ്പത്തിന് വേണ്ടിയാണ് ഞാൻ "റ്റ " എന്ന് ഉപയോഗിക്കുന്നത്.)
14. മലയാളത്തിലെ അതിഖരാക്ഷരങ്ങൾ?
=ഖ, ഛ, ഠ,ഥ, ഫ.
15. മലയാളത്തിലെ മൃദു അക്ഷരങ്ങൾ?
=ഗ,ജ,ഡ,ദ,ബ.
16.മലയാളത്തിലെ ഘോഷാക്ഷരങ്ങൾ?
= ഘ, ത്സ,ഢ,ധ,ഭ.
17. മലയാളത്തിലെ അനുനാസികങ്ങൾ?
=.ങ,ഞ,ണ,ന,മ, ന ( ലിപി ഇതല്ല മുൻ ചിത്രത്തിലുണ്ട്...
▪ "നനയുക " ഉച്ചരിച്ച് നോക്കുക .
ന യ്ക്ക് രണ്ട് ഉച്ചാരണമില്ലേ ഈ വ്യത്യാസം സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളിൽ രണ്ട് ലിപി ഉപയോഗിച്ചിരുന്നത്.
നനയുക എന്നതിലെ ആദ്യ ഉച്ചാരണത്തിന് ഉപയോഗിച്ചിരുന്നതാണ് ഇന്ന് പൊതുവായി ഉപയോഗിക്കുന്ന "ന" എന്ന ലിപി.രണ്ടാമത്തെ ഉച്ചാരണത്തിന് ചിത്രത്തിലുള്ള ലിപിയും)
18. ഖരം അതി ഖരമാമാകുന്ന, മൃദു ഘോഷം ആകുന്നതു മായ പ്രക്രിയ? അതിന് സഹായകമാകുന്ന അക്ഷരം?
= പ്രക്രിയ :മഹാപ്രാണീകരണം
ഉപയോഗിക്കുന്ന അക്ഷരം :ഹ
( ഖരവർണത്തോട് മഹാപ്രാണമായ ഹചേർത്ത് അതിഖരവും മൃദുവർണത്തോട് മഹാപ്രാണമായ ഹ ചേർത്ത് ഘോഷവും ഉണ്ടാക്കുന്ന പ്രക്രിയ ആണ് മഹാപ്രാണീകരണം.
ഉദാ: ക്+ഹ=ഖ
       ജ്+ ഹ=ഝ....')
19. മലയാളത്തിലെ മധ്യമങ്ങൾ?
=യ,ര,ല,വ ( മധ്യമങ്ങളു ടെ മറ്റൊരു പേരാണ് അന്തഃസ്ഥം)
20. മലയാളത്തിലെ ഊഷ്മാക്കൾ?
=ശ,ഷ, സ
21. മലയാളത്തിലെഘോഷി?
=ഹ
▪മലയാളത്തിലെ ദ്രാവിഡ മധ്യമങ്ങളാണ് ള ഴ റ
▪ദ്രാവിഡ അനുനാസികമാണ് ന( നേരത്തെ പറഞ്ഞ ലിപി)
22. വർണങ്ങളുടെ ഉൽപ്പത്തിക്കും അന്യോന്യഭേദത്തിനും കാരണങ്ങൾ? അവയ്ക്ക് കേരളപാണിനി നല്കുന്ന നാമങ്ങൾ?
=ശ്വാസകോശങ്ങളിൽ നിന്ന് വരുന്ന നിശ്വാസവായു കണ്ഠരന്ധ്രത്തിലൂടെ വദനഭാഗങ്ങങ്ങിൽ തട്ടി പുറത്ത് വരുമ്പോഴുണ്ടാക്കുന്നതാണ് വർണാത്മകമായ ധ്വനി.തട്ടുന്ന സ്ഥാനങ്ങൾക്കനുസരിച്ചും ജിഹ്വായുടെ ചേഷ്ടകൾക്കനുസരിച്ചും ഈ ധ്വനി ഭേദപ്പെടും. ഇതിനെ പാണിനി വർണങ്ങളുടെ ശ്രുതിഭേദമെന്ന് പറയുന്നു.ഇവ പ്രധാനമായും 6 തരം
🔅 അനുപ്രദാനം
🔅കരണവിഭ്രമം
🔅 സംസർഗം
🔅 മാർഗഭേദം
🔅 സ്ഥാനഭേദം
🔅 പരിമാണം
23. കണ്ഠ്യാക്ഷങ്ങൾ എന്നാൽ എന്ത്? മലയാളത്തിലെ കണ്ഠ്യങ്ങൾ ഏവ?
=കണ്ഠത്തിന്റെ സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ് കണ്ഠ്യം
ഉദാ: അ ആ കവർഗ്ഗം ഹ.
24. എന്താണ് താലവ്യങ്ങൾ? അവ ഏവ?
=താലു അല്ലെങ്കിൽ അണ്ണാക്കിന്റെ സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ് താലവ്യം
ഉദാ:ഇ,ഈ,ചവർഗ്ഗം, യ, ശ.
25. എന്താണ് മൂർദ്ധന്യങ്ങൾ? അവ ഏവ?
=ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം മൂർദ്ധാവിൽ തട്ടുന്ന അക്ഷരങ്ങളാണ് താലവ്യം.
ഉദാ: ഋ, ടവർഗ്ഗം,ര, ഷ
26. എന്താണ് ദന്ത്യങ്ങൾ ? അവ ഏവ?=ഉച്ചരിക്കുമ്പോൾ വായു ദന്ത്യങ്ങളിൽ തട്ടി പുറത്ത് വരുന്ന അക്ഷരങ്ങളാണ് ദന്ത്യങ്ങൾ.
ഉദാ:തവർഗ്ഗം ,ല, സ.
27. എന്താണ് ഓഷ്ഠ്യാക്ഷരങ്ങൾ? അവ എവ?
=ചുണ്ടിന്റെ സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ.
ഉദാ.ഉ,ഒ,പവർഗ്ഗം, വ.
28. അനുപ്രദാനം എന്നാൽ എന്ത്?
=ജിഹ്വാവിന്റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, വശങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ശ്വാസത്തെ കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം. ഈ പ്രക്രിയയാണ് അനുപ്രദാനം അഥവാ ആഭ്യന്തരപ്രയത്നം.
ഇവ നാല് വിധം
▪സ്പൃഷ്ടം: ശ്വാസത്തെ പൂർണമായി തടയുന്നതാണ് സ്പൃഷ്ടം
ഉദാ:വർഗാക്ഷരങ്ങൾ
▪ അസ്പൃഷ്ടം: ശ്വാസത്തെ തടയാതെ വിടുന്നതാണ് അസ്പൃഷ്ടം
ഉദാ: സ്വരങ്ങൾ
▪നേമസ്പൃഷ്ടം:പകുതി തടുയുന്നത്
ഉദ: ഊഷ്മാക്കൾ, ഘോഷി
▪ ഈഷൽസ്പൃഷ്ടം: അൽപം മാത്രം തടയുന്നതാണ് ഈഷൽസ്പൃഷ്ടം.
ഉദാ: മധ്യമങ്ങൾ.
29.എന്താണ് കരണവിഭ്രമം?
= ധ്വനി പുറപ്പെടുന്നത് നാവിന്റ ചേഷ്ടാവിശേഷം കൊണ്ടാണ്. നാവ് കൊണ്ട് കണ്ടരന്ധ്രത്തെ അടയ്ക്കുകയും തുറക്കുകയും ചെയ്യാം. ഇതാണ് ക ര ണ വിഭ്രമം. തുറന്ന് ഉച്ചരിക്കുമ്പോൾ ധ്വനി പരുക്കനായിരിക്കും. അതിനെ ശ്വാസികൾ എന്ന് പറയുന്നു.
ഉദാ:ഖരം, അതിഖരം, ഊഷ്മാക്കൾ.
കണ്ഠരന്ധ്രം ചുരുക്കി ഉച്ചരിച്ചാൽ ധ്വനി മുഴക്കമുള്ളതും ഇമ്പമുള്ളതും ആയിരിക്കും ഇതിനെ നാദികൾ എന്ന് പറയുന്നു.
ഉദാ: ശ്വാസികൾ ഒഴികെ എല്ലാം
▪ഘോഷി (ഹ ) ശ്വാസിയും നാദിയും ആണ്.
30'. എന്താണ് സംസർഗം?
=30. രണ്ട് വർണങ്ങൾ വേർതിരിച്ചറിയാത്ത മട്ടിൽ കൂട്ടിയോജിപ്പിക്കുന്നതാണ് സംസർഗം.
ഉദാ.ക് + ഹ=ഖ.
31.മാർഗഭേദം എന്നാൽ എന്ത്?
=നിശ്വാസവായു കണ്ഠരന്ധ്രത്തിൽ എത്തിയ ശേഷം വായിൽക്കൂടിയോ മൂക്കിൽക്കൂടിയോ മാത്രമേ പുറത്ത് പോകു.ഇതാണ് മാർഗഭേദം. വായു മൂക്കിൽക്കൂടി നിർഗമിപ്പിച്ചാൽ അത് അനുനാസികം. വായുവിനെ വായിൽക്കൂടി വിട്ടാൽ അനനുനാസികം
32. സ്ഥാനഭേദം എന്നാൽ എന്ത്?
=ശ്വാസം പുറത്തേക്ക് പോകുമ്പോൾ നാവിന്റെ അഗ്രം തട്ടുന്നതനുസരിച്ച് അക്ഷരങ്ങൾക്ക് വിവിധ സ്ഥാനങ്ങൾ കല്പിച്ചിരിക്കുന്നു അവയാണ്
▪ കണ്ഠ്യം
▪താലവ്യം
▪ മൂർധന്യം
▪വർത്സ്യം
▪ ദന്ത്യം
▪ ഓഷ്ഠ്യം
33. മലയാളത്തിലെ വർത്സ്യാക്ഷരങ്ങൾ ഏവ?
=ta,ന്.
34. മലയാളത്തിലെ കണ്ഠ്യതാലവ്യങ്ങൾ?
= എ,ഏ, ഐ
35. മലയാളത്തിലെ കണ്ഠ്യോഷ്ഠ്യങ്ങൾ ഏവ?
=ഒ,ഓ, ഔ
36. സംസ്കൃതത്തിൽ ഇല്ലാത്ത മലയാളത്തിൽ ഉള്ള അധികാക്ഷരങ്ങൾ എവ?
=റ,ഴ,ള,ta, ന ( ലിപിമാറ്റം) (ലീലാതിലകകാരൻ 7 അക്ഷരങ്ങളെക്കുറിച്ച് പറയുന്നുണ്ട് )
37 'ര' യുടെ മഹാപ്രാണം ഏത്?
= റ
38. മലയാളത്തിൽ ലിപിയില്ലാത്ത എന്നാൽ ഉച്ചാരണമുള്ള അക്ഷരങ്ങൾ?
=t a,ന (ലിപിമാറ്റം)
39.സംവൃതോ കാരം ഭാഷയിൽ ഉടെന്നു ആദ്യം ചുണ്ടി കാണിച്ചു ?
=ലീലാതിലകകാരൻ.
40.നാനം     മോനം എന്ന റിയപ്പ ടുന്ന ലിപി?
=വട്ടെഴുത്തു
41. ഹ്രസ്വദീർക്കങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം?
=പരിമാണം
42. വർണ്ണ വികാരം എന്നാലെന്ത്?
=ഭാഷയുടെ ശരീരമായ വർണ്ണങ്ങളിൽ വരുന്ന മാറ്റം
'43. മാർഗ്ഗഭേദം മൂലമുണ്ടാകുന്ന ശ്രുതി ഭേദമെന്ത്?
=അനുനാസിക - അനനു നാസികഭേദം
.44. പരിണാമം വഴി വന്ന വർണ്ണശ്രുതി ഭേദം?
=ഹ്രസ്വവും, ദീർഘവും
45.അനുനാസിക അടിസ്ഥാനമായ  ശ്രുതി ഭേദം?
=മാർഗഭേദം
46.വർത്സ്യാക്ഷരങ്ങളെ മൗണ്യാക്ഷരങ്ങൾ എന്നു വിശേഷിപ്പിച്ചതാര്?
=ജോർജ് മാത്തൻ
47 പാണിനീയപ്രദ്യോതം രചിച്ചതാര്?
=ഐ സി ചാക്കോ.
48.ഭാഷയിൽ ഉച്ചാരണ ക്ഷമമായ ഏറ്റവും ചെറിയ ഘടകത്തെ അക്ഷരം എന്നു പറയാം.
49.വ്യഞ്ജനങ്ങൾക്ക് പറയുന്ന മറ്റു പേരുകൾ ?
=കൂട്ടക്ഷരം, സംയുക്താക്ഷരം
50. ധ്വനി പുറപ്പെടുവിക്കാനുള്ള പ്രധാന ഉപകരണം?
51.മധ്യമങ്ങൾക്കു പറയുന്ന മറ്റൊരു പേര്?
=അന്ത:സ്ഥം
52. സ്വനി മികലയനത്തിലൂടെ ഉണ്ടായ സ്വനങ്ങൾ ഏത് പേരിലറിയപ്പെടുന്നു?
=ആദി സ്വനം archiphone
ഉദാ. ര ,റ ലയിച്ച് ർ ആവുന്നത്.
53.ചില്ലുകൾക്കുള്ള രണ്ട് തരം ധ്വനികളേവ?
=ലീന ധ്വനി,പ്രകട ധ്വനി

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...