വിലാപകാവ്യങ്ങൾ വീഡിയോയിൽ കാണാം
ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ.ഖണ്ഡകാവ്യശാഖയിൽ ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിന്റെ നിഷ്പത്തി.
പ്രത്യേകതകൾ
വ്യതിരിക്തമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൌലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിന്റെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ തീവ്രമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വൈയക്തികമായ സാഹിത്യസൃഷ്ടി എന്ന നിലയ്ക്കുമാത്രമല്ല, മികച്ച സാഹിത്യസംഭാവനകൾ എന്ന വിശാല കാഴ്ചപ്പാടിലും ഇതിന് സാഹിത്യത്തിൽ പ്രഥമസ്ഥാനമാണുളളത്. അനുവാചകരെക്കൊണ്ട് അവസാന താൾവരെ വായിപ്പിക്കുവാൻ കഴിയുന്ന തരത്തിലുളള മികച്ച കൃതികൾ മലയാളത്തിൽ അംഗുലീപരിമിതമാണെങ്കിൽത്തന്നെയും ഉളളവയിൽ മികച്ചതെന്ന് കരുതുന്ന കൃതികൾ നാം അറിയാതെപോകുന്നത് വലിയ നഷ്ടംതന്നെയാണ്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം.
ഗ്രീക്കുകാർ വിശാലമായ അർത്ഥത്തിലാണ് എലിജിയെന്ന പേര് ഉപയോഗിച്ചിരുന്നത്. പ്രത്യേകഛന്ദസ്സിൽ എഴുതിയിരുന്നവയായിരുന്നു അത്. എന്നാൽ പിന്നീട് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വിലാപകാവ്യമെന്ന പേര് ഉപയോഗിക്കപ്പെട്ടു. മരണം മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന നഷ്ടം, തകർച്ച എന്നിവയും വിഷയമാകാം.

ഉപജ്ഞാതാവ്
ബി.സി. മൂന്നാം ശതകത്തിലെ ഗ്രീക്കുകവിയായ തിയോക്രിറ്റസ്. തൈഴ്സിസ്, ഹാർവെസ്റ്റ് ഹോം എന്നിവ പ്രധാന വിലാപകാവ്യങ്ങൾ. ആട്ടിടയന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഈ കവിതകൾ എഴുതപ്പെട്ടത്. ഡാഫ് നെയ്ഡ-Daphnaida (1591) യാണ് ഇംഗ്ലീഷിലെ ആദ്യത്തെ വിലാപകാവ്യം. സ്പെൻസറാണ് (Edmund Spenser)രചയിതാവ്.
മലയാളത്തിൽ
മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യംസി.എസ്. സുബ്രഹ്മണ്യൻ പോറ്റി എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു
1. മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യ വിലാപകാവ്യം ?
= ഒരു വിലാപം(സി.എസ് സുബ്രഹ്മണ്യൻ പോറ്റി )
2. ഒരു വിലാപത്തിന്റെ വിഷയം?
= പുത്രീ വിയോഗം
3. കേരളവർമ്മയുടെ ചരമത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം?
= ചരമാനുശയം
4. വിലാപകാവ്യങ്ങൾ രചിക്കപ്പെട്ടുന്ന വൃത്തം?
= വിയോഗിനി
5. ആശാന്റെ മരണത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം?
= തീവ്രരോദനം
6.വി .സി .യുടെ ഒരു വിലാപം ആദ്യം പ്രസിദ്ധീകരിച്ച മാസിക ?
= കവനകൗമുദി
7. ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ എഴുതിയ കാവ്യം?
= മഹച്ചരമം
8 ഗാന്ധിജിയുടെ മരണത്തിൽ അനുശോചിച്ച് പാലാ നാരായണൻ നായർ എഴുതിയ വിലാപകാവ്യം?
= ചിതാഭസ്മം
9. സുബ്രഹ്മണ്യൻ പോറ്റിയുടെ ഒരു വിലാപത്തിന് അവതാരിക എഴുതിയത്?
= അപ്പൻ തമ്പുരാൻ
10. ഉപാസിക്കുന്നു ദു:ഖത്തെ എന്നവസാനിക്കുന്ന വിലാപകാവ്യം?
= ഒരനുതാപം
11. അമ്മയുടെ മരണത്തിൽ അനുശോചിച്ച് ആശാൻ എഴുതിയ വിലാപകാവ്യം?
= ഒരനുതാപം
12.നാലപ്പാടന്റെ മരണത്തിൽ അനുശോചിച്ച് ബാലാമണിയമ്മ രചിച്ച വിലാപകാവ്യം?
= ലോകാന്തരങ്ങളിൽ
13. വള്ളത്തോൾ സ്വന്തം ശാരീരിക വൈകല്യത്തിൽ വേദനിച്ചെഴുതിയ വിലാപകാവ്യം?
- ബധിര വിലാപം
14. ഇവനെക്കൂടി എന്ന കവിതയിൽ ഓർമ്മിക്കപ്പെടുന്ന കവി?
= വൈലോപ്പിളളി
15. കക്കാടിനെ അനുസ്മരിച്ച് സച്ചിതാനന്ദൻ രചിച്ച കവിത?
= കോഴിക്കോട്ടെ ഒരു രാത്രി
16. ടാഗോറിന്റെ മരണത്തിൽ അനുശോചിച്ച് എൻ.ഭാർഗ്ഗവിയമ്മ എഴുതിയത്?
= ബാഷ്പാഞ്ജലി
17 കണ്ണുനീർത്തുള്ളിയുടെ അവതാരിക എഴുതിയത്?
= കുട്ടിക്കൃഷ്ണമാരാർ
18. ആശാന്റെ മരണത്തിൽ അനുശോയിച്ച് എൻ.വേലായുധൻ എഴുതിയ കൃതി?
= കൈരളീ വിലാപം
19. തത്ത്വചിന്തയുടെ മുകളിലിരുന്ന് കവി സ്വന്തം ഹൃദയത്തിന്റെ മുറിവുകൾ കെട്ടുകയാണ് എന്ന് കണ്ണുനീർത്തുള്ളിയെക്കുറിച്ച് അഭിപ്രായപ്പെട്ടതാര്?
= മാരാർ
20 അജപാല വിലാപകാവ്യങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു കൃതി മാത്രമേ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ളൂ ഏതാണ് കൃതി?
= ചങ്ങമ്പുഴയുടെ രമണൻ
21. നാലപ്പാടന്റെ കണ്ണുനീർത്തുള്ളിയെ ഭാഷയിലെ താജ് എന്ന് വിശേഷിപ്പിച്ചത് ആര് ?
= സഞ്ജയൻ
22.പ്രിയവിലാപം – എം. രാജരാജവർമ്മ
23.കണ്ണുനീർത്തുള്ളി – നാലപ്പാട്ട് നാരായണമേനോൻ
24.പ്രരോദനം – കുമാരനാശാൻ
25.തീവ്രരോദനം – മൂലൂർ പത്മനാഭപ്പണിക്കർ
26.ബാപ്പുജി – വള്ളത്തോൾ നാരായണമേനോൻ
27.മഹച്ചരമം – വടക്കുംകൂർ രാജരാജവർമ്മ
28.രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള (ഗ്രാമീണ നാടകീയ വിലാപകാവ്യം – Pastoral Elegy എന്ന വിഭാഗത്തില്പെടുന്നു.

ക്ലിക്ക് ചെയ്യൂ കേൾക്കാം...
1. രമണൻ - ചങ്ങമ്പുഴ
1. രമണൻ - ചങ്ങമ്പുഴ
No comments:
Post a Comment