1) രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്?
✅ പി.വി കൃഷ്ണൻ നായർ
🎁 2) മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത കവന രൂപം ?
✅ പാട്ട്
🎁 3) പാട്ടിന്റെ ലക്ഷണം കുറിക്കുന്ന ഗ്രന്ഥം?
✅ ലീലാതിലകം
🎁 4) ലീലാതിലകം ഒരു ഭാഷാ .............................. ഗ്രന്ഥമാണ്?
✅ ഭാഷാശാസ്ത്ര ഗ്രന്ഥം
🎁5) എട്ട് ശിൽപമുള്ള ലീലാതിലകത്തിൽ എത്രാമത്തെ ശിൽപത്തിലാണ് പാട്ടിന്റെ ലക്ഷണം കുറിക്കപ്പെട്ടിരിക്കുന്നത്?
✅ ഒന്നാം ശിൽപം
🎁 6)പാട്ടു പ്രസ്ഥാനത്തിലെ പ്രഥമ കാവ്യം❓
✅രാമചരിതം
🎁 7) രാമചരിതത്തിന്റെ കർത്താവ്?
✅ ചീരാമൻ
🎁8) എത് വാക്കിന്റെ തത്ഭവമാണ് ചീരാമൻ?
✅ശ്രീരാമൻ
🎁9) രാമചരിതകാരൻ ആദിത്യവർമ്മ മഹാരാജാവാണ് എന്ന് അഭിപ്രായപ്പെട്ടത്?
✅ പി.ഗോവിന്ദപ്പിള്ള
🎁 | 0) ശ്രീവീര രാമവർമ്മയാണ് രാമചരിതകാരനെന്ന് അഭിപ്രായപ്പെട്ടത് ?
✅ ഉള്ളൂർ
🎁11)ചീരാമൻ ശിവരാമനാണെന്നഭിപ്രായപ്പെട്ടത്?
✅ ആർ.നാരായണപ്പണിക്കർ
🎁 11) രാമചരിതത്തിന്റെ പ്രാധാന്യം പുറത്തു കൊണ്ടുവന്നത്?
✅ ജർമ്മൻ മിഷണറി ആയിരുന്ന ഹെർമ്മൻ ഗുണ്ടർട്ട്
🎁 12) രാമചരിതത്തെ ഇരാമചരിതമെന്ന് നാമകരണം ചെയ്തത്?
✅ ഹെർമ്മൻ ഗുണ്ടർട്ട്
🎁13) മലയാള ഭാഷയിലെ ഏറ്റവും പ്രാചീനമായ കൃതിയാണ് രാമചരിതമെന്ന് വിശേഷിപ്പിച്ച വ്യക്തി?
✅ ഹെർമ്മൻ ഗുണ്ടർട്ട്
🎁 14) 1917 ൽ ഏത് പേരിലാണ് ഉള്ളൂർ രാമചരിതത്തിലെ ആദ്യത്തെ മുപ്പത് പടലം പ്രസാധനം ചെയ്തത് ?
✅ പ്രാചീന മലയാള മാതൃകകൾ
🎁 15) രാമചരിതത്തിൽ ആകെ എത്ര പടലങ്ങൾ ഉണ്ട്?
✅ 164
🎁 16) രാമചരിതത്തിൽ എത്ര പാട്ടുകളുണ്ട്?
✅ 1814
🎁 17) രാമചരിതത്തിലെ ഇതിവൃത്തം?
✅ രാമായണത്തിലെ യുദ്ധകാണ്ഡം
🎁18) രാമചരിതം കൽപിച്ചുണ്ടാക്കിയ കാവ്യം എന്നഭിപ്രായ പ്പെട്ടത്?
✅ കോവുണ്ണി നെടുങ്ങാടി
🎁19) രാമചരിതത്തിന്റെ പ്രസിദ്ധികരണം അതി വിശദമായ വ്യാഖ്യാനത്തോടു കൂടി നിർവഹിച്ചതാര്?
✅ പി.വി കൃഷ്ണൻ നായർ
🎁20)പി.വി കൃഷ്ണൻ നായർ രാമചരിതത്തെയും ചീരാമ കവിയേയും വിശേഷിപ്പിച്ചത്?
✅ കൈരളീ പദ്യസാഹിത്യത്തിലെ പ്രഭാത നക്ഷത്രം.
🎁21)രാമചരിതത്തിലെ വൃത്തങ്ങളുടെ എണ്ണം?
✅ 16
🎁22) രാമചരിതം തമിഴ് കൃതിയാണെന്ന് അഭിപ്രായപ്പെട്ടത്?
✅ കെ.ജിശേഷയ്യർ,ടി.എ ഗോപിനാഥറാവൂ.
🎁22) കേരളത്തിൽ ഉണ്ടായ ആദ്യത്തെ രാമായണ ഭാഗം?
✅ രണ്ടാം ചേരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്വാരുടെ തമിഴ് കൃതിയായ പെരുമാൾ തിരുമൊഴിയിലെ രാമായണ സംഗ്രഹം.
🎁23)രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്?
✅ പി.വി കൃഷ്ണൻ നായർ
🎁 24) രാമചരിതം ഉത്തരകേരളീയന്റെ രചനയാകാനാണ് സാധ്യതയെന്ന് ആദ്യം അഭിപ്രായപ്പെട്ടത്?
✅ ചിറയ്ക്കൽ ഡി.ബാലകൃഷ്ണൻ നായർ
🎁 25) രാമചരിതത്തിന്റെ ഫലശ്രുതിയുടെ പേര് ?
✅ ഇകലിൻ വെൻറി വിളയും
🎁 26) രാമചരിതത്തിന് മേലുള്ള ആദ്യ ഗവേഷണ പ്രബന്ധം?
✅രാമചരിതം ആൻഡ് ദി സ്റ്റഡി ഓഫ് ഏർലി മലയാളം
🎁 27) രാമചരിതത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് എന്ന കൃതി രചിച്ചത്?
✅ ഡോ: എം.എം.പുരുഷോത്തമൻ നായർ
🎁29) രാമചരിതം മിശ്ര ഭാഷാ കൃതിയെന്ന് അഭിപ്രായപ്പെട്ടത്?
✅കെ.എം.ജോർജ്
🎁 28)രാമചരിതഭാഷ ക്രിത്രിമ ഭാഷയാണെന് അഭിപ്രായപ്പെട്ടത്?
✅ ആർ.നാരായണപണിക്കർ, ഡോ.കെ.ഗോദവർമ്മ, ആറ്റൂർ കൃഷ്ണ പിഷാരോടി
🎁30)രാമചരിതം മലയാളത്തിന്റെ പൂർവ്വ കൃതിക്ക് ലക്ഷ്യമാകുന്നു എന്ന് പറഞ്ഞത്?
✅ പി.ഗോവിന്ദപ്പിള്ള
🎁31) മലയാളത്തിന്റെ ചോസർ എന്നറിയപ്പെടുന്ന കവി?
ചീരാമൻ
🎁32) മലയാളത്തിന്റെ ചോസറാണ് ചിരാമൻ എന്ന് പറഞ്ഞ വ്യക്തി ?
✅ ഉള്ളൂർ
🎁 33) രാമചരിതവും പ്രാചീന ഭാഷാ വിചാരവും എന്ന കൃതി രചിച്ചത്?
✅ നടുവട്ടം ഗോപാലകൃഷ്ണൻ
🎁34) രാമചരിതവും മലയാള പഠനവും എന്ന കൃതി രചിച്ചത്?
✅ ഡോ: കെ.എം ജോർജ്
35 )തമിഴിന്റെയും സംസ്കൃതത്തിന്റെയും അനുഗ്രഹം കൊണ്ട് മാധുര്യവും പ്രൗഢതയും സമാർജ്ജിച്ച മലയാളഭാഷയിൽ രാമചരിതം വിരചിതമായിരിക്കുന്നു.- വക്താവാര്?
=ഡോ. പി.കെ നാരായണപ്പിള്ള
36 )രാമചരിതം പൂർണ്ണമായി മുദ്രണം ചെയ്ത വർഷം?
=1932 ൽ ശ്രീ ചിത്രോദയം മഞ്ജരി ഗ്രന്ഥശാല/സാംബശിവ ശാസ്ത്രികൾ
37)രാമചരിതത്തിന്റെ വട്ടെഴുത്ത് ഗ്രന്ഥം കണ്ടെടുത്ത സ്ഥലം ?
=നീലേശ്വരം
38)I917-ൽ പ്രാചീന മലയാള മാതൃകകൾ എന്ന ശീർഷകത്തിൽ രാമചരിതം പ്രസിദ്ധപ്പെടുത്തി യതാര്?
എത്രപടലം പ്രസിദ്ധപ്പെടുത്തി ?
=ഉള്ളൂർ, ആദ്യത്തെ 30 പടലം
39)രാമചരിതംആദ്യ മുദ്രണം എവിടെ?
=പാഠമാല കോട്ടയം
40)രാമചരിതം ആദ്യമായി പണ്ഡിത ശ്രദ്ധയിൽ കൊണ്ടുവന്നതാര്?'
=ഗുണ്ടർട്ട്
42)ഇഷ്ട പാനീയത്തിൽ ഔഷധങ്ങൾ ചേർക്കുന്ന ഭിഷഗ്വരന്റെ തന്ത്രമാണ് ''. .. എന്ന് രാമചരിതത്തെ പറ്റി അഭിപ്രായം പറഞ്ഞതാര്?
=ലീലാവതി ടീച്ചർ
43)പി.വി.കൃഷ്ണൻ നായരുടെ ആമുഖവും വ്യാഖ്യാനവുമുള്ള രാമചരിതം കേരള സാഹിത്യ അക്കാദമി 1979ൽ പ്രസിദ്ധീകരിച്ചു.
❓ 44)തനിമലയാളത്തിന്റെ ചട്ടക്കൂട്ടിൽ വാർന്നു വീണ ക്ലാസ്സിക് മഹാകാവ്യമാണ് രാമചരിതം എന്നു പറഞ്ഞത്?
✅ KN എഴുത്തച്ഛൻ
❓ 45 )മലയാളത്തിലെ ആദ്യത്തെകൃതിയാണ് രാമചരിതമെന്ന്,. ഗുണ്ടർട്ട് രേഖപ്പെടുത്തിയ കൃതി?
✅ മലയാളനിഘണ്ടുവിന്റെ മുഖവുര (1872)
❓ 46)കേരളത്തിലെ ഭക്തിപ്രസ്ഥാനവേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം - എന്ന് അഭിപ്രായപ്പെട്ടത്?
✅ ലീലാവതി
❓ 47 )രാമചരിതത്തിന്റെ രചനയിൽ കൂത്തരങ്ങിന്റെ സ്വാധീനം കാണാം എന്ന നിരീക്ഷണം ആരുടേത്?
✅ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ
❓ 48)തെക്കൻ തിരുവിതാംകൂറിലെ മിശ്ര ഭാഷാപ്രസ്ഥാനത്തെ അനുസരിച്ചാണ് രാമചരിത രചന എന്നു പറഞ്ഞത്?
✅ ഗോദവർമ്മ,
❓ 49)രാമചരിതത്തിന്റെ രചനയിൽ കൂത്തരങ്ങിന്റെ സ്വാധീനം കാണാം എന്ന നിരീക്ഷണം ആരുടേത്?
✅ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ
❓ 50)ആകപ്പാടെ നാളികേര പാകത്തിലാണ് രാമചരിതത്തിന്റെ കിടപ്പ്..... ആരുടെ അഭിപ്രായം?
✅ഡോ.കെ.എം. ജോർജ്
❓5I)രാമചരിതം ഭാഷയുടെ അപഭ്രംശാവസ്ഥയെ കാണിക്കുന്ന കൃതി - എന്നു പറഞ്ഞത്?
✅ഇളം കുളം
52 ) "രാമചരിതം തമിഴ് കൃതിയോ മിശ്ര ഭാഷാ കൃതിയോ അല്ല;അത്ണ്ടായ കാലത്ത് മലയാളം പാട്ടിന് ഉപയോഗിച്ചിരുന്ന സാഹിത്യ ഭാഷയിൽ രചിതമായതാണ് "
= ' ഉള്ളൂർ
This comment has been removed by the author.
ReplyDelete