100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍

2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856

3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ

4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?1907

5.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി

6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ

7.1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍

8.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം

9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ്‌ കറുപ്പന്‍

10.ദര്‍ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു

11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല

12. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍

13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില്‍ കുമാര ഗുരു

14.താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍ കേന്ദ്രത്തിലേക്ക്

15. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.?വക്കം മൌലവി

16.സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്. പണ്ഡിറ്റ്‌ കറുപ്പന്‍

17.ആത്മോപദേശ ശതകം എഴുതിയത് ആരാണ്.? ശ്രീ നാരായണ ഗുരു

18.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? മാന്നാനം

19.ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍

20.’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌.? ബ്രഹ്മാനന്ദ ശിവയോഗി

21.കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.? പ്രാചീന മലയാളം

22.ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം.? 1924

23. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് .? ഊരാട്ടമ്പലം ലഹള

24. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? മന്നത്ത് പദ്മനാഭന്‍

25.വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്.? കുമാരനാശാന്‍

26.ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം.? 1853

27.സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കൃതി.? ജാതിക്കുമ്മി

28. 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്.? ഫാദര്‍ ഇമ്മാനുവല്‍ നിദിരി

29.സമത്വ സമാജം സ്ഥാപിച്ചത് ആരാണ്.? വൈകുണ്ട സ്വാമികള്‍

30.ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്.? തൈക്കാട് അയ്യാ

31.ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്.? ബ്രഹ്മാനന്ദ ശിവയോഗി

32.ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.? 1892

33.1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്.? ഡോ.പല്‍പ്പു

34.എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്.? കുമാരനാശാന്‍

35.’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .? വക്കം മൌലവി

36.എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു.? മന്നത്ത് പദ്മനാഭന്‍

37.പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം .? ഇരവി പേരൂര്‍

38.കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു.? പണ്ഡിറ്റ്‌ കറുപ്പന്‍

39.അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ .? വാഗ്ഭടാനന്ദന്‍

40.’ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്.? സഹോദരന്‍ അയ്യപ്പന്‍

41.തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്.? ടി.കെ.മാധവന്‍

42. പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്.? കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍

43. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് .? തിരുവനന്തപുരം

44. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത്.? ബര്‍ണാഡ് ഷാ

45.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ .? കെ.കേളപ്പന്‍

46.മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്.? മദര്‍ തെരേസ

47.ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ .? ശങ്കരാചാര്യര്‍

48.യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം.? 1908

49.”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍.? മഹാത്മാ ഗാന്ധി

50.ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.? മാവോ സെ തൂങ്ങ്

51.ആത്മാനുതാപം ആരുടെ കൃതിയാണ്.? ചവറ കുരിയാക്കോസ് ഏലിയാസ്

52.’ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍

53.’സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .? മദന്‍ മോഹന്‍ മാളവ്യ

54.ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്.? രവീന്ദ്ര നാഥ ടാഗോര്‍

55.നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് .? ബ്രഹ്മാനന്ദ ശിവയോഗി

56. ‘ വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്.? അംശി നാരായണ പിള്ള

57.’പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ് വിനോഭ ഭാവെ

58.’ഷണ്മുഖ ദാസന്‍ ‘ എന്നറിയപ്പെട്ട വ്യക്തി.? ചട്ടമ്പി സ്വാമികള്‍

59.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം.? 2010

60.ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് .? ജി. ശങ്കര കുറുപ്പ്

61.ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്.? ഇന്ദിരാ ഗാന്ധി

62 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള്‍. ? സ്വാമി വിവേകാനന്ദന്‍

63 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്.? ചട്ടമ്പി സ്വാമികള്‍

64.എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം.? 1936

65.സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍

66. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി .? ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്

67.’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്.? മുഹമ്മദ്‌ അബ്ദു റഹിമാന്‍

68.’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ്.? ചട്ടമ്പി സ്വാമികള്‍

69.കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? തൈക്കാട് അയ്യാ

70.ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.? ആലത്തൂര്‍

71.’കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് .? ചവറ കുര്യാകോസ് ഏലിയാസ്

72. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.’ ആരുടെ വരികളാണ് .? ചങ്ങമ്പുഴ കൃഷ്ണ പിള്ള

73.ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്‍മക്തി ?തങ്ങള്‍

74.’വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്.? സഹോദരന്‍ അയ്യപ്പന്‍

75.’ ചാപല്യമേ …നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള്‍.? ഷേക്സ് പിയര്‍

76.’ മൈ ലാന്‍ഡ് ആന്‍ഡ്‌ മൈ പീപ്പിള്‍ ‘ ആരുടെ പുസ്തകമാണ് .? ദലൈ ലാമ

77.താഴെ പറയുന്നവരില്‍ ‘ സന്മാര്‍ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ്.? പണ്ഡിറ്റ്‌ കറുപ്പന്‍

78.തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌.? സി.കൃഷ്ണന്‍

79.തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക .? അക്കാമ്മ ചെറിയാന്‍

80. ‘ഊരാളുങ്കല്‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്.? വാഗ്ഭടാനന്ദന്‍

81.പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്. .? സി . കേശവന്‍

82. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് .? ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍

83.’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള്‍..? നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്

84.യാചനാ യാത്ര നടത്തിയത് ആരാണ്.? വി.ടി. ഭട്ടതിരിപ്പാട്

85.ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്.? അയ്യത്താര്‍ ഗോപാലന്‍

86. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു .? ടി.ആര്‍ . കൃഷ്ണ സ്വാമി അയ്യര്‍

87.ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം .? വിജ്ഞാനോദയ യോഗം

88. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് .? അരിസ്റ്റോട്ടില്‍

89. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് .? ദയാനന്ദ സരസ്വതി

90.ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് .? ശ്രീ രാമകൃഷ്ണ പരമ ഹംസര്‍

91.പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .? ആത്മരാം പാണ്ടുരംഗ

92.സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .? ജ്യോതി ബഫുലെ

93.ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് .? രാജാ റാം മോഹന്‍ റോയ്

94. ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം.? 1912

95.” ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് .? അയ്യങ്കാളി

96. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ .? ഏ.കെ.ജി

97.’ ഗൂര്‍ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് .? പാബ്ലോ പിക്കാസോ

98. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് .? നെല്‍സന്‍ മണ്ടേല

99.’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി.? ചാള്‍സ് ഡാര്‍വിന്‍

100.ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ.? ദയാനന്ദ സരസ്വതി

Comments

  1. സത്യ ധർമ്മാദികൾ കൂട്ടിനുണ്ടാകട്ടെ
    താവക വീഥിയിൽ എന്നുമെന്നും
    സ്വപ്‌നങ്ങൾ പൂക്കട്ടെ ജീവിതവല്ലിയിൽ
    തേനൂറും മധുര ഫലങ്ങളായി
    ശാദ്വലമാകട്ടെ ജീവിത സൈകതം
    പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞിടട്ടെ
    ആയിരം സ്വപ്‌നങ്ങൾ ആമോദമേകുന്ന
    ശാശ്വത നേട്ടങ്ങളായിട്ടു മാറിടട്ടെ
    ആയുരാരോഗ്യവും, ഭാവുകങ്ങളും നേരുന്നു

    ReplyDelete

Post a Comment