current affairs 1 ( 2016)

100 ചോദ്യങ്ങൾ (Current affairs )
1. ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത്‌ എവിടെയാണ്‌?
ഉത്തരം: അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാർ യുണിസെഫുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌)
2. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?
ഉത്തരം: ന്യൂയോർക്ക്, 2015 (ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4)
3. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?
ഉത്തരം: ഹാമിർപൂർ (ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് ബിസിസിഐ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്)
4. ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
ഉത്തരം: 2015 ഡിസംബർ 17
5. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
ഉത്തരം: ശബരിമല (ഐ.എസ്‌.ആർ.ഒയുടെ സഹകരണത്തോടെ പമ്പയിലാണ് ടെലിമെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നത്)
6. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത്‌ തയ്യാറാക്കിയത്‌ എവിടെയാണ്‌?
ഉത്തരം: ആറന്മുള (വീണ ജോർജിന് വേണ്ടി)
7. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ഡേ ആന്റ്‌ നൈറ്റ്‌ മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്‌?
ഉത്തരം: അഡ്‌ലെയ്‌ഡ്‌ (ട്രാൻസ് ടാസ്മാൻ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015 നവംബർ 27നു ആരംഭിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിനു വിജയിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്)
8. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?
ഉത്തരം: ജെ.ദേവിക
9. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌?
ഉത്തരം: ടിം വു (ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ ക്യാംപെയ്നുകൾ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി - സന്ദീപ് പിള്ള)
10. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?
ഉത്തരം: മൈസൂർ (2000ൽ 1749 പോയിന്റോടെയാണ് മൈസൂർ ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി, ഡൽഹി മുൻസിപ്പൽ കൗൺസിൽ, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തിരുവനന്തപുരം -ാം സ്ഥാനത്താണ്.ധൻബാദാണ് ഏറ്റവും വൃത്തിഹീനമായ നഗരം)
11. സംസ്ഥാനത്ത്‌ ആദ്യമായി തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?
ഉത്തരം: വയനാട് ജില്ലാ പഞ്ചായത്

12. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌ നടത്തുന്നത്‌?
ഉത്തരം: ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര (മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഈ വർഷം ഏപ്രിൽ 5 മുതലാണ് സർവീസ് ആരംഭിച്ചത്)
13. ഭിന്നലിംഗക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത്‌?
ഉത്തരം: കൊച്ചി മെട്രോ (കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള തൊഴിൽ പരിശീലനം നൽകുന്നത്)
14. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?
ഉത്തരം: സൗരപ്രിയ (തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്)
15. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്‌?
ഉത്തരം: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) (മെയ് ഒന്നിന് ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പദ്ധതി ആരംഭിച്ചത്)
16. പത്താൻകോട്ട്‌ വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ്‌ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി?
ഉത്തരം: ഓപ്പറേഷൻ ധൻഗു സുരക്ഷ (പത്താൻകോട്ട് വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ ഗ്രാമമാണ് ധൻഗു)
17. 36 -ാമത്‌ ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത്‌?
ഉത്തരം: ഗോവ (35 -ാമത്‌ ദേശീയ ഗെയിംസിനു വേദിയായ സംസ്ഥാനം - കേരളം, 37 -ാമത്‌ ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...