വെണ്മണി പ്രസ്ഥാനം quiz

1) വെണ്മണി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കൾ?
= വെണ്മണി അച്ഛൻ, വെണ്മണി മഹൻ
2) വെണ്മണി ഇല്ലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?
= എറണാകുളം ആലുവായ്‌ക്കടുത്ത് വെള്ളാരപ്പള്ളിയിൽ.
3) വെണ്മണി അച്ഛൻ നമ്പൂതിരിപ്പാടിന്റെ കൃതികൾ ഏതെല്ലാം?
= ഗജേന്ദ്രമോക്ഷം, രാമേശ്വര യാത്ര, ശൃംഗാര ശ്ലോകങ്ങൻ
4) വെണ്മണി മഹൻ നമ്പൂതിരിപ്പാടിന്റെ കൃതികൾ?
= പൂരപ്രബന്ധം
ഭൂതിഭൂഷ ചരിതം
കാമതിലകഭാണം (നാടകം)
കവി പുഷ്പമാല
അംബോപദേശം,
ജൂബിലി മഹോത്സവം,
പാഞ്ചാലീ സ്വയംവരം, അതിമോഹം,
പ്രച്ഛന്നതാണ്ഡവം
നാലു ലഘു കാവ്യങ്ങൾ
5) വൈശികതന്ത്രത്തിന്റെ പിൻമുറക്കാരായി കരുതാവുന്ന മഹൻ നമ്പൂതിരിപ്പാടിന്റെ കൃതി?
= അംബോപദേശം
6) വെണ്മണി പ്രസ്ഥാനത്തിലെ പ്രധാന അംഗങ്ങൾ?
=6. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
നടുവത്തച്ഛൻ നമ്പൂതിരി
നടുവത്ത് മഹൻ നമ്പൂതിരി
ഒറവങ്കരനീലകണ്ഠൻ നമ്പൂതിരി
കാത്തുള്ളിൽ അച്യുതമേനോൻ
കുണ്ടൂർ നാരായണ മേനോൻ
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
ശീവൊള്ളി നാരായണൻ നമ്പൂതിരി
പെരട്ടിയം രാമനിളയത്
ചാത്തുക്കുട്ടി മന്നാടിയാർ
പെരുനെല്ലിയിൽ കൃഷ്ണൻ വൈദ്യർ
വെളുത്തേരി കേശവൻ വൈദ്യർ
കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലൂർ എസ്.പത്മനാഭപ്പണിക്കർ
7) മഹാഭാരതവിവർത്തനം നടത്തിയ വെണ്മണി കവി?
=മഹാഭാരത വിവർത്തനം
8) കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രധാന കൃതികൾ?
=കേരളം, നല്ല ഭാഷ, ഗംഗാവതരണം, കൂടൽമാണിക്യം, തുപ്പൽക്കോളാമ്പി, കവി ഭാ രതം, മദിരാശിയാത്ര, പാലുളളി ചരിതം, ഒടി
9) കൊച്ചുണ്ണി തമ്പുരാന്റെ പ്രധാന കൃതികൾ?'
=അംബോപദേശം, പാണ്ഡവോദയം, വഞ്ചീ ശവംശം, കല്യാണീനാടകം, അങ്ങാതവാസം, പാഞ്ചാലീ സ്വയംവരം,സുന്ദരകാണ്ഡം തുള്ളൽ
10) ശൃംഗേരിയാത്ര ആരുടെ രചനയാണ് ?
=അംബോപദേശം, ശൃംഗേരിയാത്ര, അഷ്ടമിയാത്ര, ഭഗവദ്ദൂത്
11 .വെണ്മണി പ്രസ്ഥാന കവികളിൽ ദേശീയ ബോധ പ്രചോദിതമായ കവിതകൾ എഴുതിയ ഏക കവി ?
= നടുവത്ത് മഹൻ നമ്പൂതിരി
12. വെണ്മണി പ്രസ്ഥാനത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്നത്?
= ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി
13 ,ഹനുമാൻ ,സാ രഞ്ജൻ എന്നീ തൂലികാനാമങ്ങളിൽ അറിയപ്പെടുന്ന കവി?
=ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
14. പുല വൃത്തങ്ങൾ എന്ന കാവ്യസമാഹാരം എഴുതിയത്?
= മൂലൂർ എസ്പത്മനാഭപ്പണിക്കർ
15. പച്ച മലയാളം എന്ന ലേഖനം ആരുടേത്?
= അപ്പൻ തമ്പുരാൻ
16. ശങ്കിക്കേണ്ടർ ദ്ധ ചന്ദ്രൻ മതി മതി സുമ തേ പാതിയായോരു കാരം '- എന്ന് സംവൃതോകാരത്തെപ്പറ്റി പറഞ്ഞതാര്?
=കുഞ്ഞിക്കുട്ടൻ തമ്പുരാൻ
17.കല്യാണി കല്യാണം ,ഉദയാലങ്കാരം എന്നീ കൃതികൾ രചിച്ചതാര്?
= കെ.സി.നാരായണൻ നമ്പ്യാർ
18. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രകാശിത കൃതികളിൽ ആദ്യത്തേത്?
= കവി ഭാരതം
19. മലയാള കവിതാ സാഹിത്യ ചരിത്രത്തിലെ ഉത്തര സൗരയൂഥമെന്ന് വെണ്മണി പ്രസ്ഥാനത്തെ വിശേഷിപ്പിച്ചതാര്?
=എം.ലീലാവതി
20. അമാന്തക്കൊടിമര 'മെന്നു വിശേഷിപ്പിക്കപ്പെട്ട കവി?
= വെണ്മണി മഹൻ
22. അംബോ പദേശത്തെ വൈശികതന്ത്രത്തിന്റെ പുനർജന്മമെന്ന് വിശേഷിപ്പിച്ചതാര്?
= എം.ലീലാവതി
23. ഓമനക്കുട്ടൻ ഗോവിന്ദൻ ബാല -
രാമനെ കൂടെ കൂടാതെ
കാമിനീ മണിയമ്മ തന്നങ്ക...... ആരുടെ വരികൾ?
= വെണ്മണി മഹൻ
24. സംബോധനാ സമരം മൂലൂർ.എസ്.പത്മനാഭപ്പണിക്കരും ആരും തമ്മിലായിരുന്നു?
= നടുവത്ത് മഹൻ നമ്പൂതിരി
25. മൂലൂരിനെ സരസകവി എന്ന് വിശേഷിപ്പിച്ചതാര്?
= കേരളവർമ്മ വലിയകോയിത്തമ്പുരാൻ
26.വെൺമണി മഹൻ എഴുതി മുഴുവിച്ച എകനാടകം?
= കാമതിലകം
27.കവിപുഷ്പമാല കർത്താവ് ആര്?
= കാത്തുള്ളിൽ
28.ചാത്തുക്കുട്ടി മന്നാടിയാരുടെ നാടക വിവർത്തനങൾ?
= ജാനകി പരിണയം, ഉത്തരരാമചരിതം
29.വെൺമണി കാലയളവിലെ പ്രശസ്തി നേടിയ കവയിത്രി?
=തോട്ടയ്ക്കാട്ട് ഇക്കാവമ്മ
30.കാത്തുളളിയുടെ നാടകം?
= നാഗാനന്ദം
31.കേരളവർമ്മ സൗധം ആരുടെ ഗൃഹ നാമമാണ്‌.
കേരളവർമ്മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന- ഈ കവി,സഹിത്യകാരൻ ..... ആര്?
= മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ
ഇലവുംതിട്ടയിൽ (പത്തനംതിട്ട ) മൂലൂർ താമസിച്ചിരുന്ന കേരളവർമ്മ സൗധം ഗവൺമെന്റ് ഏറ്റെടുത്ത് മൂലൂർ സ്മാരകമാക്കി'( 1989) )
33. കവിഭാ രതത്തിന്റെ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തണം എന്ന് മൂലൂർ ആവശ്യപ്പെട്ട കവികൾ ആരെല്ലാം?
=വെളുത്തേരി ശങ്കരവൈദ്യർ,
ശ്രീനാരായണ ഗുരു,
പെരുനെല്ലികൃഷ്ണൻ വൈദ്യർ
34. മൂലൂരിനെ തടിയൻ കിടിയോടു പമിച്ച കവി ?
=ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
35. വള്ളത്തോളിന്റെ കവന ശൈലി സ്വധീനിച്ച കൊടുങ്ങല്ലൂർ കവി ?
=കുണ്ടൂർ നാരായണ മേനോൻ

36.വെണ്മണി പ്രസ്ഥാനക്കാരിൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കവി?
= നടുവത്ത് മഹൻ
37.വെണ്മണി പ്രസ്ഥാനത്തിലെ ഒറ്റയാൻ?
= ഒറവങ്കരനീല കണ്ഠൻ നമ്പൂതിരി
38ഒറവങ്കരക്കവിതയുടെ സവിശേഷത?
= ശബ്ദ നിഷ്ഠതയും കുലീനമായ നർമ്മവും
39 വെണ്മണി പ്രസ്ഥാനത്തിലെ പച്ച മലയാള കവി?
= കുണ്ടൂർ നാരായണ മേനോൻ
40.കുറിയേടത്തു താത്രിക്കുട്ടിയുടെ ചരിത്രം ആധാരമാക്കി ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ രചിച്ച കൃതി.?
=അപരാധിയായ അന്തർജനം

Comments