തിരുവൊറ്റിയൂർ ശാസനം

തിരുവൊറ്റിയൂര്‍ശാസനം

ചെന്നൈക്കടുത്തുള്ള (പഴയ മദ്രാസ് സംസ്ഥാനം) തിരുവൊറ്റിയൂര്‍ ക്ഷേത്രത്തില്‍ കണ്ടെത്തിയ ശിലാലിഖിതം. എ.ഡി. 960 ല്‍ രചിക്കപ്പെട്ടതാണ് ഈ സംസ്കൃത ശാസനം. തക്കോലംയുദ്ധത്തില്‍ (എ.ഡി. 949) രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ മൂന്നാമന്‍ വധിച്ച രാജാദിത്യനെന്ന ചോളരാജാവിന്‍റെ അടുത്ത സുഹൃത്തായിരുന്ന വള്ളുവനാട് രാജാവ് വല്ലഭന്‍, ആ യുദ്ധത്തില്‍ സുഹൃത്തിനൊപ്പം പൊരുതി മരിക്കാന്‍ കഴിയാത്തതില്‍ ദു:ഖിതനായി ലൗകികജീവിതം കൈവെടിഞ്ഞ് ചതുരാനന പണ്ഡിതന്‍ എന്ന പേര്‍ സ്വീകരിച്ച് തിരുവൊറ്റിയൂര്‍ മഠത്തിന്‍റെ അധ്യക്ഷനായെന്ന് ഈ ശാസനത്തില്‍ പറയുന്നു. കുലശേഖരരാജാവായിരുന്ന വിജയരാഗദേവനെ ഈ ചോള ശാസനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്

Comments