AAARTS ACADEMY

Sunday, 29 October 2017

ചമ്പുക്കൾ Quiz

1)ആധുനിക ചമ്പുക്കളിൽ ആദ്യത്തേത് ?
✅ശ്രീ ചിത്രാഭിഷേക ചമ്പു.
2)ഏറ്റവും കൂടുതൽ സംസ്കൃത ചമ്പുക്കൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
✅ചുനക്കര ഉണ്ണികൃഷ്ണവാര്യർ
3)ആധുനിക ചമ്പുകളിൽ വലുപ്പം കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ?
✅ശ്രീ ചിത്രാഭിഷേക ചമ്പു.
4)ഊരകത്തമ്മയുടെ സ്തുതിയോടെ തുടങ്ങുന്ന ചമ്പു?
✅നൈഷധം ചമ്പു
5)ഭാഷാരാമായണം ചമ്പു ആദ്യമായി പ്രസിദ്ധീകരിച്ചതാര്?
✅ഗോവിന്ദപിള്ള
6)ഭാഷാഗവേഷകനായ പി.ശങ്കരൻ നമ്പ്യാർ രചിച്ച ചമ്പു
✅പാലാഴിമഥനം
7)ചമ്പു എന്ന സാഹിത്യരൂപത്തെപ്പറ്റി ആദ്യമായി പരാമർശം നടത്തിയ സംസകൃത ആലങ്കാരികൻ ?
✅ആചാര്യദണ്ഡി
8 )രാമായണം ചമ്പുവിനെക്കുറിച്ച് ഇന്ന് തീർത്തു പറയാൻ കഴിയുന്നൊരു സംഗതി അത് പുനത്തിന്റെ കൃതി അല്ലെന്ന് മാത്രമാണ് - അഭിപ്രായം ആരുടേത്?
✅ഇളം കുളം
9 )രാമയണം ചമ്പു പ്ര സിദ്ധികരിച്ചതു ആര്?
✅ ശങ്കരമേനോൻ
10)രാമായണം ചമ്പു ഭാഷയിലേക്ക് തർജമ ചെയ്തതാർ
✅ കടത്തനാട് കൃഷ്ണവാരിയർ
11) "പിച്ചാങ്കത്തിയുമരയിൽത്തിരുകിച്ചാരു പറങ്കിത്തൊപ്പിയുമിട്ട് "
✅ഭാഷാരാമായണം ചമ്പു
12 ) "വ്രീളാ വേശേനരാമാനനമിടയിടയിൽ ക്കട്ടു നോക്കി പ്രമോദ വ്യാലോ ലാ .."
✅ഭാഷാരാമായണം ചമ്പു
13 ) "കുടകൾ തഴകളോരോന്നൊക്കെ നീളെപ്പിടിപ്പിച്ചിടയിലിടയിൽ വീയിപ്പിച്ചു വെഞ്ചാമരൗഘം "
✅ ഭാഷാരാമായണം ചമ്പു
14) "മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും മുണ്ടനയ്യോ!, തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലിച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാസുന്ദരീ, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോവര്‍ണ്ണമീവണ്ണമല്ലോ"
ഏത് ചമ്പുവിലെ വരികൾ
✅ ഭാഷാരാമായണം ( പുനം നമ്പൂതിരി )
15)"അന്ത ഹന്തയ്ക്കിന്തപ്പട്ടു്‌"  ഈ പ്രയോഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ഉദ്ദണ്ഡശാസ്ത്രികൾ പോലും പുനം നമ്പൂതിരിയുടെ താരിൽത്തന്വീ കടാക്ഷാഞ്ചല...എന്ന ശ്ലോകം കേട്ടിട്ടു്‌ അതിന്റെ അവസാനത്തിലെ "ഹന്ത" എന്ന പ്രയോഗത്തിന്റെ സാരസ്യത്തെ അഭിനന്ദിച്ചു്‌ "അന്ത ഹന്തയ്ക്കിന്തപ്പട്ടു്‌" എന്നു പറഞ്ഞു്‌ ഒരു പട്ടു സമ്മാനിക്കുകയും "അധികേരളമഗ്രാഗിരി " എന്ന ശ്ലോകം രചിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
“അന്തഹന്തയ്ക്കിന്തപ്പട്ട്” എന്ന വാക്യം “അന്ത അഹന്തയ്ക്ക് ഇന്ത പട്ട്” എന്നു് തെറ്റായി വ്യാഖാനിക്കുമോ എന്ന ആശങ്കയാൽ, പലപ്പോഴും “പട്ട് അഹന്തയ്ക്കല്ല, ഹന്തയ്ക്കാണു്” എന്നും വിശദീകരിച്ചുപോരുന്നു.
16)ഭോജരാജന്റെ രാമായണ ചമ്പു പൂർത്തിയാക്കിയത്?
✅ ലക്ഷമണ പണ്ഡിതർ
17 )ചമ്പു  ഗദ്യം എഴുതാൻ ഉപയോഗിക്കുന്ന പ്രധാന വൃത്തം ?
✅ തരംഗിണി
18)ഉഷാകല്യാണം ചമ്പു ആരുടെ?
✅ ചങ്ങനാശ്ശേരി രവിവർമ്മ കോയിത്തമ്പുരാൻ
19)ഹൈദർ നായ്ക്കാൻ   എന്ന  ചമ്പു എഴുതിയത്  ആരാണ് ?
✅സർദാർ കെ.എം. പണിക്കർ
20)ഭാഷാരാമായണം ചമ്പു ആദ്യം പ്രസാധനം ചെയ്തത്.?
✅ ചിദംബര വാദ്യാർ
21)ചമ്പു ഗദ്യങ്ങൾ ദണ്ഡകങ്ങളാക്കി മാറ്റിയ കവി?
✅പുനം നമ്പൂതിരി
22)സംഗീത കേതു' ശൃംഗാര ചന്ദ്രിക ഇവരകഥാപാത്രങ്ങളാകുന്ന ചമ്പു?
✅ കൊടിയ വിരഹം.
23)ചമ്പു ഗദ്യം എഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം?
✅തരംഗിണി
24)നളചമ്പു - ത്രിവിക്രമ കവി
25)നീലകണ്ഠവിജയം - നീലകണ്ഠദീക്ഷിതർ
26) സന്താനഗോപാലം-അശ്വതി തിരുനാൾ
27) വല്ലീപരിണയം -സുബ്രമണ്യ ദീക്ഷിതർ
28) കംസവധം ചമ്പു - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
29 )ആധുനികചമ്പുക്കളിൽ കാരുവേലിൽ ഗൗരിക്കുട്ടിയമ്മ എഴുതിയ സന്താനഗോപാലം ശ്രദ്ധേയമാണ്
30)മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിന് പ്രാഞ്ജലി എന്ന പേരിൽ വ്യാഖ്യാനം തയ്യാറാക്കിയത്?
✅ പാട്ടത്തിൽ പദ്മനാഭ മേനോൻ
31) ഉഷാകല്യാണം ചമ്പു -
✅ലക്ഷ്മപുരത്ത് രവിവർമ്മ കോയിത്തമ്പുരാൻ
32) ശ്രീമൂല രാജഷഷ്ടിപൂർത്തി ചമ്പു
✅കിളിമാനൂർ ഉത്തമർ മൂത്ത കോയിത്തമ്പുരാൻ
33) ഹൈദർ നായ്ക്കൻ ചമ്പു -
✅സർദാർ കെ.എം.പണിക്കർ
34)ശ്രീചിത്രാഭിഷേകം ചമ്പു എഴുതിയത് ആര് ?
✅വാരനാട്ട് കെ പി ശാസ്ത്രി
35 )സംസ്കൃതത്തിൽ ആദ്യമായി ഉണ്ടായ ചമ്പു 11-ാം നൂറ്റാ ണ്ടി റെ പൂർവാർദ്ധത്തിൽ ധാരാനഗരം വാണിരുന്ന ഭോജരാജാവിന്റെ രാമായണം ചമ്പുവാണെന്ന് അഭിപ്രായപ്പെട്ടത് ആര്?
✅വടക്കുംകൂർ രാജരാജവർമ്മ
➡ഉള്ളൂർ ത്രിവിക്രമഭട്ടന്റെ 'നളചമ്പു'വിനാണ് ഈ സ്ഥാനം നല്കുന്നത്
36 )കേരളത്തിലെ ദേവദാസീ സമ്പ്രദായത്തെ വർണിക്കുന്ന ആദ്യ കാല ചമ്പുക്കൾ?
✅ഉണ്ണിയച്ചീ, ഉണ്ണിച്ചിരുതേവി, ഉണ്ണിയാടീച്ചരിതങ്ങൾ
37)രാജരത്‌നാവലീയം ചമ്പു ഇതിവൃത്തത്തിൽ പ്രതിബാധിക്കുന്നത് ആരേയാണ് ?
✅1 കൊച്ചിരാജ വംശത്തിലെ രാമവർമ രാജാവിന്റെ അമാനുഷീകത
38)വടക്കുംനാഥാ ശിവപ്രതിഷ്ഠ വർണം ചെയ്‌യുന്ന ചമ്പു ?
✅തെങ്കലനാദോദയം
39)നമ്പ്യാർമാർക്ക് അരങ്ങത്ത് ചൊല്ലി വ്യാഖ്യാനിക്കാൻ വേണ്ടി നിർമിച്ച വയാണ് ---- ?
✅മദ്ധ്യക്കാല ചമ്പുക്കൾ
40 )'മദ്ധ്യകാല ചമ്പൂക്കാരന്മാർ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്ന്?
✅പുരാണേതിഹാസങ്ങ ളിൽ നിന്ന് '
➡നമ്പ്യാന്മാർ രംഗത്തവതരിപ്പിക്കുന്ന പുരാണകഥാകഥനമാണ് പാഠകം എന്നത് ശരിയാണ്.
പ്രാചീനചമ്പുക്കൾ പ്രത്യേകിച്ച് കഥകളൊന്നുമില്ലാത്ത  ദീവദാസീപ്രകീർത്തനങ്ങളായിരുന്നു. എങ്കിലും അവയിൽ സമകാലീന ലോകത്തിന്റെ പരിച്ഛേദങ്ങൾ കാണാം.സ്ഥലവർണ്ണനകൾ പ്രധാനമാണ്.
മധ്യകാലചമ്പുക്കൾ പ്രധാനമായും ആശ്രയിച്ചത് സംസ്കൃതചമ്പുക്കൾ പോലെ  പുരാണങ്ങളെത്തന്നെയാണ്. അവ ചാക്യാന്മാർക്കും ചാക്യാന്മാർക്കും  പാഠകക്കാർക്കുമൊക്കെ  രംഗത്ത് അവതരിപ്പിക്കാവുന്ന രീതിയിൽത്തന്നെ  രൂപപ്പെടുത്തിയതായാണ് പറയപ്പെടുന്നത്. (അവയിൽ ധാരാളം  പരസ്വങ്ങളായ ഭാഗങ്ങൾ കാണുന്നതുതന്നെയാണ് ഇങ്ങനെ ഊഹിക്കാനുള്ള കാരണം) അങ്ങനെവന്നപ്പോൾ ഉത്തമമണിപ്രവാളമെന്ന ചിട്ടയും (ഭാഷാസംസ്കൃതയോഗോ) മധ്യകാലചമ്പുക്കളോടെ പതിയെ ഇല്ലാതായി.
41)'കാലം മാറി പിറന്ന ഉണ്ണിയാടീചരിതം' ഏത്? അങ്ങനെ പറഞ്ഞതാര് ? ഏത് കൃതിയിൽ?
✅രാജരത്‌നാവലിയം,
  എൻ കൃഷ്ണപിള്ള, 'കൈരളിയുടെ കഥ'യിൽ
42. മഴമംഗലം നാരായണൻ നമ്പൂതിരിയുടെ ചമ്പൂ കാവ്യങ്ങൾ?
= നൈഷധം, കൊടിയവിരഹം, രാജരത്നാവലീയം, ബാണയുദ്ധം
43. നീലകണ്ഠൻ നമ്പൂതിരിയുടെ ചമ്പൂ കാവ്യങ്ങൾ?
= തെങ്കെലനാഥോദയം, നാരായണീയം, ചെല്ലൂർ നാഥോദയം
44. ദണ്ഡകം പ്രത്യക്ഷപ്പെടുന്ന സാഹിത്യ ശാഖ ?
= ആട്ടക്കഥയും ചമ്പുക്കളിലും
45. ചമ്പു ഗദ്യം എഴുതാൻ ഉപയോഗിക്കുന്ന പ്രധാന വൃത്തം?
= തരംഗിണി
46. ആനയച്ച് ' എന്ന പ്രാചീന നാണയത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ചമ്പു?
= ഉണ്ണിയച്ചീചരിതം
47 .ഭാഷയിലെ ഏറ്റവും വലിയ ചമ്പൂകൃതി?
= രാമായണം ചമ്പു
48. രാജരത്നാ വലീയത്തിലെ നായികാ നായകൻമാർ?
= രാമവർമ്മ, മന്ദാര മാല
49. കൊടിയ വിരഹത്തിലെ നായികാ നായകന്മാർ?
= സംഗീതകേതു, ശൃംഗാര ചന്ദ്രിക
50. ചെറിയച്ചിയിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തം?
= മാലിനി

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...