AAARTS ACADEMY

Sunday, 29 October 2017

ഭാരതമാല

ഭാരതമാല

ഭാരതമാലയില്‍ ആദ്യം ഭാഗവതം ദശമസ്കന്ധത്തിലേ കഥ സങ്ഗ്രഹിക്കുന്നു. പിന്നീടാണു് മഹാഭാരതകഥ ആരംഭിക്കുന്നതു്. ദശമകഥാസങ്ഗ്രഹത്തിനുമാത്രം ഭാരതമാലയെന്നും ബാക്കിയുള്ളതിനു മഹാഭാരതസംക്ഷേപമെന്നും ഒരാദര്‍ശഗ്രന്ഥത്തില്‍ പ്രത്യേകം രണ്ടു പേരുകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യത്തേതിനുമാത്രം ഭാരതമാലയെന്നു പേര്‍ യോജിക്കാത്തതിനാല്‍ മുഴുവന്‍ കൃതിക്കും അതുതന്നെയാണു് നാമധേയമെന്നു് ഊഹിക്കുന്നു. കവി ആരംഭത്തില്‍ ഇങ്ങനെ പറയുന്നു.

ʻʻഞാനം മിക്ക ജനം തുണചെയ്തൊരു
ഞാനമെനിക്കുണ്ടാവാനായേ;
വാനം തന്നിലുദിക്കും ചന്ദ്രനു
വന്തിയലും മിന്മിനി, യുര്‍വശിമുന്‍
കാനം തന്നില്‍ വസിക്കും പേ പല
കാണവളോടിയലുംപോലേയും
ഞാനറിവറിവാനായവനരുളാല്‍
നാരായണചരിതം ചൊല്ലുന്നിതു.
നാരായണചരിതം വ്യാസോക്തം
നാനാവേദപുരാണാഗാരം
ചീരായിതു പണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും
പേരാല്‍ നിഷ്കളനാദി പുരാണന്‍
പേരായിരമുള്ളച്യുതനമലന്‍
നാരായണനരുളാലേ ചൊല്ലി
നശിച്ചിതു പാപമെനിക്കിനിയെല്ലാം.ˮ

കഥാസങ്ഗ്രഹത്തില്‍ കവിക്കുള്ള പാടവം അന്യാദൃശമാകുന്നു. 1363 ശീലുകള്‍കൊണ്ടു് ദശമസ്കന്ധവും മഹാഭാരതവും സംക്ഷേപിക്കുക എന്നതു് അത്യത്ഭുതമായ ഒരു കവികര്‍മ്മമല്ലെന്നു് ആര്‍ക്കു പറയാം? ചുരുക്കേണ്ട ഘട്ടങ്ങളില്‍ ചുരുക്കിയും പരത്തേണ്ട ഘട്ടങ്ങളില്‍ പരത്തിയുമാണു് ശങ്കരപ്പണിക്കര്‍ അദ്ദേഹത്തിന്റെ കൃത്യം നിര്‍വഹിച്ചിരിക്കുന്നതു്. സംഭവപര്‍വത്തില്‍ 54 ശീലുകളേ ഉള്ളു എങ്കിലും ഭാരതകഥയുടെ യഥാര്‍ത്ഥബീജമാകുന്ന ദ്രൌപദിവസ്ത്രാക്ഷേപം അന്തര്‍ഭവിക്കുന്ന സഭാപര്‍വത്തിനു കവി 135 ശീലുകള്‍ വിനിയോഗിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. സംഭവപര്‍വത്തില്‍ ശന്തനുവിന്റെ ജനനത്തിനു മുമ്പുള്ള കഥകളൊന്നും സ്പര്‍ശിച്ചിട്ടില്ല. മാതൃക കാണിക്കാന്‍ ചില ശീലുകള്‍ ചുവടേ ചേര്‍ക്കുന്നു.

പാഞ്ചാലീസ്വയംവരം:ʻʻഅരുതെന്‍റാശങ്കിച്ചാര്‍ വിപ്രരു-മാകില്‍ച്ചെല്കെന്റാരതിലേ ചില-രൊരുനൊടിയില്‍ക്കൊണ്ടവര്‍കളെ വാസവി-യൊക്കവലംചെയ്തരചര്‍കള്‍ നടുവേപൊരു ചിലതന്നെ നമസ്കൃതി ചെയ്തഥപൊടിയുമൊഴിഞ്ഞു തൊടുത്താന്‍ വാണംകരുതിയ ലക്ഷവുമെയ്തു മുറിച്ചുകരുത്തൊടു വന്നവള്‍ മാലയുമിട്ടാള്‍.ഇട്ടാരമരര്‍കള്‍ പൂ വിജയന്മേ-ലിതു ദൈന്യം താനെന്റാരരചര്‍കള്‍;കഷ്ടാവസ്ഥയിതെന്റാര്‍ മറയവര്‍;കടുകെതിര്‍ പൊരുതു തുലഞ്ഞാര്‍ കൗരവര്‍;കെട്ടാര്‍ ദുര്യോധനകര്‍ണ്ണാദികള്‍;ഖേദിതരായേ പോയാര്‍ തോറ്റേ;വിട്ടാര്‍ തേര്‍ പാണ്ഡവര്‍കളുമുടനേവിരയപ്പോയ് മാതാവിനു ചൊന്നാര്‍.ˮപാണ്ഡവന്മാരുടെ ധര്‍മ്മനിഷ്ഠ:ʻʻആലേപനഭോജനവസ്ത്രാദിക-ളാലേ സന്തോഷിച്ചിതു മറയവര്‍;കാലേറിയ കുടയോടു ചെരിപ്പുഗജാശ്വാദികള്‍ ദാസീദാസരെയുംപാലേറിയ പശുവോടു കടാവുപലര്‍ക്കു കൊടുത്തദ്ധര്‍മ്മസുതാദികള്‍;നൂലേറിയ മാര്‍വുടയ തപോധനര്‍നുണ്ണറിവുടയോര്‍ കൊണ്ടിതുവന്നേ.ˮപാഞ്ചാലിയുടെ വിലാപം:ʻʻഅച്യുത ശരണമനന്താ ശരണ-മനത്തുയിരാകിയവമലാ ശരണം;പിച്ചയിരന്നു മഹാബലിയസുരനുപീഡ വരുത്തിയ വാമന, ശരണം;നച്ചരവില്‍ത്തുയില്‍ കൊണ്ടാ ശരണംനാരായണ രക്ഷിച്ചരുളെന്റേ-യച്ചമൊടവള്‍ ചൊന്നതിനുത്തരമാ-യാരുമുരത്തില്ലവരവരഴുതേ.ˮകര്‍ണ്ണവധം:ʻʻഇല്ലയിതിന്നു സമം മറ്റൊരു ശര-മിതുകൊണ്ടേ ഞാന്‍ കൊല്വന്‍ കര്‍ണ്ണനെനല്ല ഗുരുക്കളനുഗ്രഹമോടേനല്കുക ഹോമാദികള്‍ ഫലമെന്റേഎല്ലയിലാ വെലമൊടു ഗാണ്ഡീവ-മെടുത്തു വലിച്ചൊരു മുഴുവമ്പാലെചൊല്ലി മുറിച്ചാന്‍ കര്‍ണ്ണനുടേ തലചോരയൊടവനിയില്‍വീണ്ണതുകാലം.ˮ

(കര്‍ണ്ണപര്‍വം

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...