AAARTS ACADEMY

Monday, 30 October 2017

കണ്ണശ്ശ രാമായണം

രാമായണം

നിരണം കവികളുടെ കൃതികളില്‍ രാമായണംപോലെ വിശിഷ്ടവും വിശ്വാകര്‍ഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സര്‍വ്വസമ്മതമാണു്. ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണു്; അതില്‍ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അര്‍ത്ഥചമല്‍കാരവും ഏതു സഹൃദയനേയും ആനന്ദപരവശാനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവന്‍ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ രാമദാസനെന്നും ഉത്തരകാണ്ഡത്തിന്റെ ഒടുവില്‍ രാമനെന്നും കവിയുടെ മുദ്രകള്‍ പ്രകാശിക്കുമ്പോള്‍ ʻʻമന്ദപ്രജ്ഞന്മാര്‍ക്കറിവാനായ് മനുകുലതിലകനുടേ വൃത്താന്തമിതന്ധന്‍ ഞാന്‍ കേവലമെങ്കിലും ഒട്ടായ പ്രകാരം ചൊല്ക തുനിഞ്ഞേന്‍ˮ എന്ന ബാലകാണ്ഡത്തിലെ പ്രസ്താവനയെ ആശ്രയിച്ചു് ʻഒട്ടു്ʼ അതായതു രാമായണത്തില്‍ ഒരംശം മാത്രമേ അദ്ദേഹം രചിച്ചുള്ളു എന്നു വാദിക്കുന്നതു് അശേഷം യുക്തിയുക്തമല്ല. ʻഒട്ട് ആയപ്രകാരംʼ എന്നതിനു് ʻഒരുവിധം ശക്തിക്കുതക്കവണ്ണംʼ എന്നാണു് അര്‍ത്ഥം കല്പിക്കേണ്ടതു്. ഭാരത്തിലും കവി ʻരാമകഥാമൊട്ടായപ്രകാരം ചൊന്നേന്‍ʼ എന്നല്ലാതെ ʻരാമകഥായാമൊട്ടായ പ്രകാരം ചൊന്നേന്‍ʼ എന്നു പറഞ്ഞിട്ടില്ലല്ലോ. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയില്‍ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങള്‍ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കില്‍ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കില്‍ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കര്‍ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളില്‍നിന്നു് അദ്ദേഹം സന്ദര്‍ഭോചിതമായി ശ്ലോകങ്ങള്‍ തര്‍ജ്ജമ ചെയ്തു രാമായണത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാര്‍ഗ്ഗദര്‍ശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങള്‍ കാണ്മാനുണ്ടു്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ

ʻʻഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍ˮ

എന്ന വരികള്‍ കണ്ണശ്ശരാമായണം ബാലകാണ്ഡത്തിലെ

ʻʻനരപാലകര്‍ ചിലരതിനു വിറച്ചാര്‍,
നലമുടെ ജാനകി സന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടിധ്വനി-
യാല്‍ മയിലാനന്ദിപ്പതുപോലെˮ

എന്ന വരികളെ ഉപജീവിച്ചു് എഴുതിയതാണെന്നുള്ളതു വ്യക്തമാകുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ മഹിമ വാചാമഗോചരമാണെന്നു തെളിയിക്കുവാന്‍ ചില ശീലുകള്‍ താഴെ പ്രദര്‍ശിപ്പിക്കാം.

സൂര്യോദയം:ʻʻആരണമയനമരാസുരസേവ്യ-നനത്തുയിരാകിയ നാഥന്‍ തിരുവടിപൂരണനൊരു മരതകനിറമാമെഴു-പുരവികള്‍ പൂണ്ട രഥത്തിന്മേലേസാരഥിയാമരുണനൊടാദിത്യന്‍താനുദയം ചെയ്തരുളിയ കാലംനീരിയലും നിയമങ്ങള്‍ മുടിച്ചാന്‍നൃപസുതരോടേ വിശ്വാമിത്രന്‍.ˮ

(ബാലകാണ്ഡം)

പരശുരാമന്റെ വരവു്:ʻʻകണ്ടാകുലമോടേ കാലാഗ്നി-കരുത്തൊടെരിഞ്ഞുവരുന്നതിനെന്നേകൊണ്ടാര്‍ ചിലര്‍; ആദിത്യന്മാര്‍ പലര്‍കൂടിവരുന്നതിതെന്നാര്‍ ചിലരോ;കണ്ടാലറിയരുതെന്നാര്‍ ചിലര്‍; ഇതുകണ്ണാലെതിര്‍നോക്കരുതെന്നാര്‍ ചിലര്‍;ഉണ്ടാകിയ ഭയപരവശരായൊ-ന്നുരിയാടാതേ നിന്നാര്‍ പലരും.ˮ

(ബാലകാണ്ഡം)

ദശരഥന്‍ കൈകേയിയോടു്:ʻʻഏതൊരു ജാതിയുടുപ്പോന്‍ വല്ക്കല-മെന്നുടെ പുത്രന്‍ ബാലനിരാമന്‍മേദിനി മേലെല്ലാരുമുടുപ്പതില്‍മേത്തരമെന്നിയുടുത്തറിയാതോന്‍?ആദരവോടു സുഖോചിതനായുള-നായവനിന്നു വനത്തിനു പോയാ-ലേതമിയന്നു നിലത്തു കിടപ്പാ-നെന്തവനിന്നു പിഴച്ചതു പാപേ?ˮസുമന്ത്രര്‍ കണ്ട ശ്രീരാമന്‍:ʻʻകണ്ടവര്‍കള്‍ക്കു മനോഹരമായേകാര്‍മുകില്‍പോല്‍ വടിവീടിയ മെയ്മേ-ലെണ്ടിശയും കലരുന്ന സുഗന്ധ-മിണങ്ങിന കുങ്കുമപങ്കമണിഞ്ഞേകൊണ്ടലിടയ്ക്കുലവും മിന്നല്‍ക്കെതിര്‍-കൊണ്ട മഹാരത്നാഭരണം പൂ-ണ്ടണ്ടര്‍പതിക്കെതിരാകെയിരുന്ന നൃ-പാത്മജനെക്കണ്ടവനടി തൊഴുതാന്‍.ˮ

(അയോദ്ധ്യാകാണ്ഡം)

മുനിവേഷത്തില്‍ വന്ന രാവണന്‍ സീതയോടു്:ʻʻപൂജിതനായവനവളെയതീവപുകണ്ണനുരാഗവശേന പറഞ്ഞാന്‍:മേചകകാന്തി കലര്‍ന്നുവീടുംവേരിമലര്‍ക്കുഴല്‍മെന്നടയാളേ!താര്‍ചരവീരനു ജീവിതമായേതാവിയ രൂപഗുണം തവ കണ്ടാ-ലാര്‍ ചപലാശയരായ് മുടിയാതവ-രാക്കമതീവ കുറഞ്ഞിതെനിക്കോ.ˮ

(ആരണ്യകാണ്ഡം)

വസന്തവര്‍ണ്ണനം:ʻʻകാണാ കോമളവല്ലികളാകിയകന്യകമാരെ നടം ചെയ്യിച്ചേവീണാനാദമെനും നവഭൃംഗ-വിനോദമനോഹരഗീതത്തോടേപൂണാരണിമുലമാരൊടുകൂടിയപുരുഷാണാമതി സുഖകരമായേനീണാളും വനരങ്ഗേ മേവിനനിരുപമമാരുതനര്‍ത്തകലീലാം.ˮ

(കിഷ്കിന്ധാകാണ്ഡം)

വര്‍ഷാവര്‍ണ്ണനം:ʻʻഇടിയാകിന്ന മിഴാവൊലിയാലുട-നേവര്‍ക്കും പരിതാപം കളവാന്‍ചുടരേറും മിന്നല്‍പ്പുണരാകിയതൂയവിളക്കു കൊളുത്തി വിശേഷാല്‍വടിവേലും വരിവണ്ടുകള്‍ പാടമയൂരാദികള്‍ മകിഴ്വെയ്തും വണ്ണംനടനാകിയ കാര്‍കാലം വന്നൊരുനാടകമാടും പൊലിവിതു പാരാ.ˮ

(കിഷ്കിന്ധാകാണ്ഡം)

ക്രുദ്ധനായ ലക്ഷ്മണന്‍ താരയോടു്:ʻʻതാനൊരു നല്ലതുതീയതുടന്‍ കരു-താതവനേ, താരേ! നിന്‍ഭര്‍ത്താ;വേനല്‍ പുറന്നാലാരായ്‌വന്‍ ഞാന്‍വീറൊടു ദേവിയെയെന്നു പറഞ്ഞാന്‍;ആനതുകേട്ടു പൊറുത്തോം വര്‍ഷ-മനന്തരമവനിവയൊക്കെ മറന്നേപാനമദാന്ധതയോടുമിരുന്നാന്‍പകലേതിരവേതെന്നറിയാതേ.ˮ

(കിഷ്കിന്ധാകാണ്ഡം)

ഹനൂമാന്‍ സീതയോടു രാമനെപ്പറ്റി:ʻʻഅവനതിസുന്ദരനിന്ദുസമാനന-നായതഭുജനരുണാംബുജനയനന്‍കുവലയകാന്തി കലര്‍ന്ന നരേന്ദ്ര-കുമാരനിടന്തടവുംതിരുമാര്‍വന്‍തവമിയലും മുനിവേഷധരന്‍ കുശ-ധരസൗമ്യന്‍ കടിതടപരിശോഭിത-നുവവിമികും ജംഘായുഗളന്‍ വടി-വുടയ പാദംബുജനംബുജനാഭന്‍.ˮ

(സുന്ദരകാണ്ഡം)

ഹനൂമാന്‍ കണ്ട രാവണന്‍:ʻʻഏറ മനോഹരമാം കാര്‍മുകില്‍നിറ-മീടിയിടന്തടവും മാര്‍വതിലേകൂറരുതാതളമുത്തിന്‍മാലകള്‍കൂടനിലാവെഴുമെകിറുകളോടുംവേറൊരു ചെന്താമരമലര്‍മാലവിളങ്ങിനപോലേ നേത്രാവലിയോടു,മാറില്ലയാമണികുണ്ഡലമണ്ഡന-മാര്‍ന്നു നിറന്ന മുഖാവലിയോടും.ഉമ്പര്‍പുരാന്‍ മുതലാമമരന്മാ-രുടനുടനേ വിട്ടസ്ത്രങ്ങളെയുംവമ്പുട ദിഗ്ഗജദന്തങ്ങളെയുംമാര്‍വതിലേറ്റ തഴമ്പുകളോടുംതുമ്പമനത്തുലകത്തിനു നല്കി-ത്തുലവിയലാവടിവോടേ ദശമുഖ-നിമ്പമിയന്നമരുന്നതു മാരുതി-യീടിയ ബഹുമാനത്തൊടു കണ്ടാന്‍.ˮ

(സുന്ദരകാണ്ഡം)

സമുദ്രത്തില്‍ ശ്രീരാമന്റെ ബാണപ്രയോഗം:ʻʻലോകത്രയനാഥന്‍ പങ്കേരുഹ-ലോചനനനുപമദേഹമരീചികള്‍പാകിപ്പലപാടും പകലവരൊരുപതിനായിരമൊരുമിച്ചതുപോലെമാഴ്‌കിത്തുലവിയലാതൊളിവോടുമറുത്തെതിര്‍ നോക്കരുതായ് നിന്റവിടേവേഗത്തൊടു പല വാളികളെയ്താന്‍വീരതരന്‍ മകരാകരമതിലേˮ

(യുദ്ധകാണ്ഡം)

ആദിത്യഹൃദയം:ʻʻദേവവിരോധിനാശന! വിശ്വസാക്ഷിയുമായെന്നാളുംനീതി മികുത്ത കാഞ്ചനകാന്തിയുള്ളവനേ! നമസ്തേ;ആവികുളുര്‍ക്കുമാറു നിനച്ചവര്‍ക്കരുള്‍ചെയ്യും മാര്‍ത്താ-ണ്ഡായ സമസ്തലോകവിലോചനായ നമോ നമസ്തേ;കേവലമ്മിക്ക ഭൂതങ്ങളെപ്പടച്ചുമഴിച്ചും നീയേകേടുവരുത്തിയൊക്ക വരട്ടി വര്‍ഷമിയറ്റുവോന്മ-റ്റാവി നശിച്ചപോലുറങ്ങിന്നവര്‍ക്കുണര്‍വെക്കൊടുപ്പോ-രാദിപുരാണനേ! കരുണാകരായ നമോ നമസ്തേˮ

(യുദ്ധകാണ്ഡം)

ശ്രീരാമസ്തോത്രം:ʻʻജയജയ മന്ദരശൈലമുയര്‍പ്പാന്‍ചെമ്മേ കൂര്‍മ്മവുമായവനേ! ജയ;ഭയമിയലാതവനിയെ മീള്‍വാനായ്പന്നിയുടേ വടിവാനവനേ ജയ;തുയര്‍കെട നരസിംഹാകൃതിയായസുരേശ! ഹിരണ്യാന്തകനേ ജയ ജയ;നയമൊടു വാമനനായ് മാബലിയൊടുനാടു പറിച്ച നരോത്തമനേ ജയ;ജയ ജയ ഭാര്‍ഗ്ഗവരാമാകൃതിയായ്-ച്ചെമ്മേ മൂവെഴുതുട മുടിമന്നരെനയമിയലാതേ കൊന്നുദകക്രിയനലമൊടുചെയ്ത മഹാത്മാവേ! ജയ;ഭയകരനായ ദശാനനെക്കൊലപരിചൊടു ചെയ്തെങ്ങള്‍ക്കിടര്‍ തീര്‍പ്പാ-നുയര്‍ പുകഴോടിതു കാലം ഭാനുക-ലോത്ഭവനായുളവായവനേ ജയ.ˮ

(ഉത്തരകാണ്ഡം)

എന്തൊരവിച്ഛിന്നധാരമായ ശബ്ദപ്രവാഹം! എന്തൊരനന്യസുലഭമായ കവനകലാപാടവം!!

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...