AAARTS ACADEMY

Sunday, 29 October 2017

കണ്ണശ്ശന്മാർ Quiz

1)നിരണം കവികൾ എന്നറിയപ്പെടുന്നവർ?
✅രാമപ്പണിക്കർ: മാധവപ്പണിക്കർ: ശങ്കരപ്പണിക്കർ
2) കേരളത്തിൽ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
✅ കണ്ണശ്ശന്മാർ
3) രാമചരിതത്തിൽ ആരംഭിച്ച രാമായണ കഥ പൂർണത കൈവരിക്കുന്നതെപ്പോൾ?
✅ കണ്ണശ്ശ രാമായണത്തിൽ
4) കണ്ണശ്ശൻ പറമ്പ് ഇപ്പോൾ ഏത് ജില്ലയിലാണ്?
✅പത്തനംതിട്ട (തിരുവല്ല താലൂക്കിൽ നിരണം എന്ന സ്ഥലത്ത് )
5) ആരുടെ മക്കളാണ് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും?
✅ ഉഭയകമീശ്വരനായ കരുണേശന്റെ
6) ഉഭയകവീശ്വരൻ എന്നാൽ എന്ത്?
✅ മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ കവന സാമർത്ഥ്യം ഉള്ള കവിയാണ് ഉഭയകവീശ്വരൻ.
7) ഭാഷാ ഭഗവത്ഗീതയുടെ കർത്താവ്?
✅ മാധവപ്പണിക്കർ
8) ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം?
✅ 323 (മൂലത്തിൽ 700 ശ്ലോകങ്ങൾ )
9 ) കണ്ണശ്ശകവികളുടെ കുടുംബ ബന്ധം സ്ഥാപിക്കുന്ന പ്രധാന തെളിവുകൾ ഏവ?
✅ അവരുടെ കാവ്യങ്ങളിലെ ശൈലീ പരവും ഭാഷാപരവും വൃത്ത സംബന്ധവും ആയ സാദൃശ്യങ്ങൾ'
10) "ഇരാമചരിതത്തിലൊരു തെല്ല് ഉരചെയ്ത ശ്രീരാമനിൽ നിന്ന് മലയാളത്തിന് ആദ്യത്തെ സമ്പൂർണ്ണ രാമായണം കാഴ്ചവച്ച വെറും 'രാമനിലേക്ക് ദൂരം കുറച്ചധികമുണ്ട് " എന്ന് പ്രസ്താവിച്ചതാര്?
✅എൻ.കൃഷ്ണപിള്ള
11) പാട്ടനാരുടെ ഗീതയ്ക്കും ഭാഷാഭഗവത് ഗീതയ്ക്കും വളരെയേറെ സാമ്യങ്ങളുണ്ടെന്നഭിപ്രായപ്പെട്ടത്?
✅ ഉള്ളൂർ
12) "പാട്ടു സാഹിത്യത്തിന് ബലിഷ്ഠമായ പ്രതിഷ്ഠ, മണി പ്രവാളത്തിന് നൂതനമായ ഒരു പരിണാമം, മലയാള കവിതയ്ക്ക് പുതിയൊരുമാനം എന്നിവ ഒന്നിച്ചുണ്ടാക്കിയ രാമൻ " എന്ന് നിരണത്ത് രാമ പണിക്കരെക്കുറിച്ച് പ്രസ്താവിച്ചതാര്?
✅ എൻ.കൃഷ്ണപിള്ള
13) ശിവരാത്രി മഹാത്മ്യം ആരുടെ കൃതിയാണെന്നാണ് പണ്ഡിതമതം?
✅ നിരണത്ത് രാമപണിക്കരുടേത്
14) മലയാളത്തിലെ ആദ്യത്തെ ഭാരത സംഗ്രഹമായ "ഭാരത മാല"യുടെ കർത്താവ്?
✅ വെള്ളാംകല്ല് ശങ്കര പണിക്കർ
15 ) മലയാള സാഹിത്യത്തിൽ ജാതിക്കെതിരായി സന്ദേശം നല്കുന്ന ആദ്യത്തെ കൃതി?
ശിവരാത്രി മാഹാത്മ്യം

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...