ആത്മകഥകൾ

ആത്മകഥാ സാഹിത്യം
ഏറ്റവും കൂടുതല്‍ ആത്മാംശം സ്ഫുരിക്കുന്ന സാഹിത്യരൂപമായ ആത്മകഥ ഒരാളിന്റെ ജീവചരിത്രം അയാള്‍ തന്നെ എഴുതുന്നതാണ്. തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങളും അനുഭവങ്ങളുമാണ് ആത്മകഥകളിലൂടെ ആത്മകഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. ''ആത്മനിവേദനത്തിലുള്ള സന്തോഷവും മറ്റുള്ളവരെ സഹതാപപൂര്‍വ്വം മനസ്സിലാക്കാനുള്ള അഭിവാഞ്ഛയും ആത്മകഥാരചനയുടെ പിന്നില്‍ വര്‍ത്തിക്കുന്നു. സ്വന്തം മന:സാക്ഷിയെ വിലയിരുത്താനുള്ള ക്രമവും അതിനു പിന്നിലുണ്ട്. നിയതരൂപമില്ലാത്ത ജീവിതത്തിന്റെ പ്രതിനിധിയാണത്. തനതായ ചോദനയിലാണതിന്റെ പിറവി.'' (ഗോപാലകൃഷ്ണന്‍ നടുവട്ടം, 1998:2)ഇത്രയൊക്കെയും പ്രാധാന്യമവകാശപ്പെടാമെങ്കിലും ആവിഷ്‌കാരത്തില്‍ സംഭവിക്കാവുന്ന മറവിയും ജീവിതത്തിന്റെ മുമ്പേ തന്നെ ആത്മകഥ രചിക്കുന്നതും (മരണത്തിന് വളരെ മുമ്പേ തന്നെ ആത്മകഥ രചിക്കുന്നതിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്) സത്യത്തെ മറച്ചുവെച്ച് ചില പ്രത്യേക താല്‍പര്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും ആത്മകഥകളുടെ പരിമിതിയായി നില്‍ക്കുന്നു.
ആത്മകഥകളുടെ ആധുനിക ഘട്ടം ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്1. അഥവാ ആത്മകഥാ സാഹിത്യം യൂറോപ്യന്‍ ഭാഷകളില്‍ നിയതമായ ഭാവരൂപങ്ങള്‍ കൈക്കൊണ്ട് ഒരു സ്വതന്ത്രശാഖയായി തീരുന്നത് പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്. ''ഡേവിഡ് ഹ്യൂം, എഡൈ്വഡ് ഗിബ്ബണ്‍, ബഞ്ചമന്‍ ഫ്രാന്‍ക്ലിന്‍ എന്നിവരുടെ കൃതികളുടെ ആവിര്‍ഭാവത്തോടെ ആംഗലേയ സാഹിത്യത്തില്‍ ആത്മകഥയുടെ ഒരു പുതുയുഗം പിറന്നു വീണു.'' (ജോസഫ് അഞ്ചനാട്, 1978:16)
മലയാളത്തില്‍ ആത്മകഥകള്‍ രംഗപ്രവേശം ചെയ്തത് പാശ്ചാത്യ മാതൃകകളെ അനുകരിച്ചു കൊണ്ടായിരുന്നു. പ്രാചീന സംസ്‌കൃത കാവ്യങ്ങളില്‍ ഇത്തരത്തിലുള്ള ഒരു ആഖ്യാന സമ്പ്രദായം ഇല്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആത്മകഥാപരമായ രചനകളെ സ്മരണകള്‍, കത്തുകള്‍, പൂര്‍ണ്ണാത്മകഥകള്‍, ഡയറിക്കുറിപ്പുകള്‍ എന്നിങ്ങനെ വിഭജിക്കാമെങ്കിലും പൂര്‍ണ്ണ ആത്മകഥകള്‍ എന്ന വിഭാഗത്തില്‍ ഉള്ളവയെയാണ് ഗണനീയ ആത്മകഥാഖ്യാന ശ്രമങ്ങളായി പരിഗണിച്ചു വരുന്നത്. 1870 കാലഘട്ടത്തില്‍ ആണ് മലയാളത്തില്‍ ഈ സാഹിത്യരൂപം ഉടലെടുത്തതെന്ന് ഭാഷാ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
ചില ആത്മകഥകൾ
I)സഹസ്രപൂർണ്ണിമ -സി.കെ രേവതിയമ്മ
2)തിരനോട്ടം -കലാമണ്ഡലം രാമൻകുട്ടി നായർ
3) മഞ്ജുശരം -കലാമണ്ഡലം ഹൈദരാലി
4.ശബ്ദതാരാപഥം -റസൂൽ പൂക്കുട്ടി
5'ഞാനെന്ന അഭാവം -സുലോചന നാലപ്പാട്
6. നഷ്ട ജാതകം -പുനത്തില് കുഞ്ഞബ്ദുള്ള
7.പരൽമീൻ നീന്തുന്ന പാടം- സി.വി ബാലകൃഷ്ണൻ
8. പ്രണയകാലം - സുകുമാർ അഴീക്കോടും ഞാനും =വിലാസിനി ടീച്ച൪
9. ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് -ആർ.രാമചന്ദ്രൻ നായർ
10. വാനമ്പാടി -സിസ്റ്റര്‍ മേരി ബനീഞ്ജ
11 പതറാതെ മുന്നോട്ട് -കരുണാകരൻ
12കളിമുറ്റം - യു.എ.ഖാദർ
13.ആത്മകഥ - ഇ എം എസ്, ഗൗരിയമ്മ
14.3 ഗാലറി -കാക്കനാടന്‍
15. കാടാറുമാസം -അന്നാചാണ്ടി

16. നാടകനിയോഗം - ഭരത് ഗോപി
|7 ഡോക്ടർ  ദൈവമല്ല - ഖദീജ മുംതാസ്
18 ഓർമകളുടെ ആൽബം -
മലയാറ്റൂർ രാമകൃഷ്ണൻ
19 ഒഴുക്കിൽ ഒരില - പ്രിയാ.എ.എസ്
20 ദൈവം കഥവായിക്കുന്നുണ്ട്- അശോകൻ ചരുവിൽ
21) അടുത്തൂൺ -പുത്തേഴത്ത് രാമൻ മേനോൻ
22), നിലയ്ക്കാത്ത സിംഫണി -ലീലാ മേനോൻ
23), എന്റെ ബോബനും മോളിയും-കാർട്ടുണിസ്റ്റ് ശങ്കറിന്റെ
24) മറക്കാത്ത കഥകൾ - 25)എസ്.കെ.നായർ
സ്മൃതി ദർപ്പണം -എം.പി.മന്മഥൻ
26) മൈ ലൈഫ് മൈ മ്യൂസിക്-പണ്ഡിറ്റ് രവിശങ്കർ
27)സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെത് - രാഗമാല
28) മൂൺ വാക്കിംഗ് -മൈക്കിൾ ജാക്സൺ
29) ജീവിത ഛായകൾ -ഒ.മാധവൻ
30) ജീവൻ സ്മൃതി -ടാഗോർ
31) യാത്ര -നിത്യ ചൈതന്യയതി
32)ആത്മായനം -മുനി നാരായണപ്രസാദ്
33)എന്റെ കഥ എന്റെ ജീവൻ -ഫാ.അലഷ്യസ് ഡി ഫെർണാണ്ടസ്
34)എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര -വിനയ
35) "വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥ " എന്ന ആത്മകഥ എഴുതിയത് - വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
36)സോപാനം -ഞെരളത്ത് രാമപ്പൊതുവാൾ
37) സ്മരണ മണ്ഡലം - പി.കെ.നാരായണപിള്ള
38) ഓർമകളുടെ തിരുത്തിൽ നിന്ന് - ജി.എൻ.പണിക്കർ
39) ആരോടും പരിഭവമില്ലാതെ -എം.കെ.കെ.നായർ
40)വിശ്വസാഹിത്യത്തിലെ ആദ്യ ആത്മകഥ -ചൈനീസ് എഴുത്തുകാരനായ സുമാ ചുവിന്റെ ആത്മകഥ
41)ഓ൪മ്മയുടെ   തീരങ്ങളിൽ - തകഴി
42) സ്നേഹാദരങ്ങളോടെ -എം.ടി
43)സമരമുഖത്ത് -പാലാ നാരായണ൯ നായ൪
44)ഒരു സൗന്ദര്യപ്രേമത്തി൭൯റ കഥ -എം.പി അപ്പ൯
45)നിലക്കാത്ത സിംഫണി -ലീലമേനോ൯
46)ഞാൻ -N N  പിള്ള,
C v കുഞ്ഞിരാമൻ
47) കൊഴിഞ്ഞ ഇലകൾ - മുണ്ടശ്ശേരി
48) സർവ്വീസ് സ്‌റ്റോറി -മലയാറ്റൂർ രാമകൃഷ്ണൻ
49) എട്ടാമത്തെമോതിരം -കെ എം മാത്യു
50 ) എന്റെ വഴിത്തിരിവ് -പൊൻകുന്നം വർക്കി
51)സ്വരഭേദങ്ങൾ -ഭാഗ്യ ലക്ഷ്മി
52)അനുഭവം ഓർമ്മ യാത്ര -ബെന്യാമിൻ
53) ഓർമ്മയുടെ തീരങ്ങളിൽ -തകഴി ശിവശങ്കര പിള്ള
54)ഓർമ്മയുടെ ഓളങ്ങളിൽ -ജി ശങ്കരക്കുറുപ്പ്
55) ഓർമ്മകളുടെ തുരുത്തിൽ -ജി.എൻ .പണിക്കർ
56)ഓർമ്മകളുടെ അറകൾ - ബഷീർ
57).ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
58).ഒളിവിലെ ഓർമ്മകൾക്ക് ശേഷം - തോപ്പിൽ ഭാസി
'59)ഒളിവിലെ ഓർമ്മകൾക്ക് ശേഷം - റെയ്ചൽ തോമസ്
60)വ്യാഴവട്ട സ്മരണകൾ-ബി കല്യാണി കുട്ടിയമ്മ
61)വിപ്ലവ സ്മരണകൾ-പുതുപള്ളി രാഘവൻ
62 )കാലപ്രമാണം -ശ്രീജിത്ത്‌ കെ. വാര്യർ
63)കാല പ്രണാമം-മട്ടന്നൂർ ശങ്കരൻ കുട്ടി
64)കോന്തല-കല്പറ്റ നാരായണൻ
65) പവനപർവ്വം -പാർവ്വതി പവനൻ
66)മരച്ചോട്ടിലെ വെയിൽ ച്ചീളുകൾ -പി. വത്സല
67) ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ -ഈച്ചരവാര്യര്‍
68)സ്മൃതി പർവ്വം -ഡോ. പി.കെ.വാര്യർ
69)അർദ്ധവിരാമം -അമർത്തയാനന്ദ
70 )''ഹരിത ദർശനം -ജോൺ സി
71)ഒരു ഹിജഡയുടെ ആത്മകഥ -ജെറീന
72)കമ്മ്യൂണിസം -കവിയൂർ മുരളി
73) മഞ്ജുതരം -കലാമണ്ഡലം ഹൈദരാലി
74) ജീവിതത്തിന്റെ രഹസ്യ പാഠങ്ങൾ - സുധാമൂർത്തി
75)രംഗശ്രീ -മാർഗി സതി
76) സ്വരം നന്നായിരിക്കുമ്പോൾ - ഡോ.എം.വി.പൈലി
77) കഥയില്ലാത്തവന്റെ കഥ -M. N പാലൂര്
78) തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നത്-കെ.പി.അപ്പൻ
79)മുഹമ്മദ്-കെ.ടി. സൂപ്പി
80) കൃഷ്ണലീല -താഹ മാടായി
81) സ്വരാർച്ചന -കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി
82) ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം -തസ്ലിമ നസ്‌റിൻ
83) വിപ്ളവസ്മരണകള്(5 vol ) -പുതുപ്പള്ളി രാഘവൻ
84)കാഴ്ചപ്പാടുകള് -പുത്തേഴത്ത് രാമ൯ മേനോ൯
85)ഒരു നട൭൯റ ആത്മകഥ -സെബാസ്റ്റ്യ൯ കുഞ്ഞുകുഞ്ഞു ഭാഗവത൪
86) ജീവിതമുദ്രകൾ -എെ.സി ചാക്കോ
87) അഭിനയ ചിന്തകൾ -കാമ്പിശ്ശേരി കരുണാകര൯
88) എ൭൯റ നാടക സ്മരണകൾ-പി.ജെ ആ൯റണി
89) ആത്മരേഖ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
90)ജീവിതസ്മരണകൾ-കെ.സി മാമ്മ൯മാപ്പിള
91)ആദ്യകാലസ്മരണകൾ-പവന൯
92)ആത്മകഥ - ഇ. എം .എസ്
93)കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
94)എന്റെ കഥ - മാധവിക്കുട്ടി
95)കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
96)എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
97)അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
98)കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
99)അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
100)എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
101)എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
102)എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
103)മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
104)തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
105)ജീവിത സമരം - സി.കേശവൻ
106)കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
107)എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
108)കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
109)ജീവിതപ്പാത - ചെറുകാട്
110 )എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
III)ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
112)ഞാൻ -എൻ.എൻ.പിള്ള
|13)ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജനം
114)എതിർപ്പ് - പി.കേശവദേവ്
115)നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
116)കഥ തുടരും -കെ. പി. എ.സി.ലളിത
117)ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
118)കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ
119)കാലിഡോസ്കോപ് - എം.എൻ വിജയൻ
120 2സമരമുഖത്ത് -പാലാ നാരായണൻ നായർ
121)ഞാൻ -എൻ.എൻ പിള്ള
122)ബഷീറിന്റെ എടിയേ - ഫാബി ബഷീർ
123)എന്റെ  മൃഗയസ്മാരകൾ - കല്പറ്റ നാരായണൻ
124)നെടുവീർപ്പ് - സി.എ കിട്ടുണ്ണി
125)വൃദ്ധ വിചാരം - ഉദയഭാനു
126)വൃശ്ചിക കാറ്റുവീശുമ്പോൾ - റോസ് മേരി
127)സഫലം കലാപഭരിതം -കെ പി പി നമ്പ്യാർ
128 അനുഭവങ്ങളേ ,നന്ദി വൈക്കം - ചന്ദ്രശേഖര൯
129)ജീവിതവും ഞാനും -കെ.സുരേന്ദ്ര൯
130)നെടുവീ൪പ്പ് -സി.എ കിട്ടുണ്ണി
131)സ്മ്രിതിദ൪പ്പണം -എൻ.പി മന്മഥൻ
132)എ൯െറ ജീവിതസ്മരണകള് -ഗുരു ഗോപിനാഥ൯, മന്നത്ത് പത്മനാഭൻ
133)എന്റെ നാടിന്റെ കഥ എന്റെയും -പി.ആർ കുറുപ്പ്
134) ഇടങ്ങഴിയിലെ കുരുശ്-അനി തയ്യിൽ
135)അപകടം എന്റെ സഹയാത്രികൻ - വി.കെ മാധവൻകുട്ടി
136) അപൂർണമായ ആത്മകഥ -ഇന്ദിര ഗോസ്വാമി
137) കുപ്പത്തൊട്ടി - അജിത് കൗർ
138) കർമ്മവിപാകം - വി.ടി ഭട്ടതിരിപ്പാട്
139) ഇലഞ്ഞി പപൂമണമുള്ള നാട്ടുവഴികൾ -കെ.സുരേന്ദ്ര൯
140)ഞണ്ടുകളുടെ നാട്ടിൽ ഒരിടളേ -ചന്ദ്രമതി

Comments