AAARTS ACADEMY

Thursday, 26 October 2017

തിരുനിഴൽമാല quiz

തിരുനിഴൽമാല, തെക്ക് വടക്ക് പാട്ടുകൾ
🎈1) പാട്ട് സാഹിത്യത്തിൽ കണ്ടു കിട്ടിയ രണ്ടാമത്തെ പൂർണ കൃതി?
⌛തിരുനിഴൽമാല

🎈2) ശ്രീരാമൻ എന്തെറിഞ്ഞാണ് കേരളം നിർമിച്ചതെന്നാണ് തിരുനിഴൽമാലയിൽ സൂചിപ്പിച്ചിരിക്കുന്നത്?
⌛ മണിമുറം

🎈3) തിരുനിഴൽമാല ഗോവിന്ദൻ എന്ന കവിയാണ് രചിച്ചത് എന്ന് സൂചന ലഭിക്കുന്ന ഭാഗം ഏത്?
'ഗോവിന്നെൻ ചൊൽ തിരുനിഴൽമാല' എന്ന തിരുനിഴൽമാലയിലെ വരി.

🎈4) തിരുനിഴൽമാല കണ്ടെടുത്ത സ്ഥലം ?
കാസർകോട് താലൂക്കിലെ വെള്ളൂർ ചാമക്കാവ് ദേവസ്വം.

🎈5) തിരുനിഴൽ മാലകണ്ടെടുത്ത് പ്രസിദ്ധീകരിച്ചതാര്?
കോഴിക്കോട് സർവകലാശാലയുടെ മലയാള വിഭാഗം അധ്യാപകനായ ഡോ.എം.എം.പുരുഷോത്തമൻ

🎈6) തിരുനിഴൽമാലയുടെ രചനാകാലമെന്ന് പണ്ഡിതർ കണക്കാക്കുന്നത്?
⌛ 1200 നും 1300 നും ഇടയ്ക്ക്

🎈7) തിരുനിഴൽമാല രൂപകൽപന ചെയ്തിരിക്കുന്നത് എത്ര ഭാഗങ്ങളിലായിട്ടാണ്?
മൂന്ന് ഭാഗങ്ങളായിട്ട്.
     🍂 ദേവതാസ്തുതിയോടൊപ്പം ചരിത്ര വസ്തുക്കളും ഐതിഹ്യങ്ങളും
  🍂 തുയിലുണർത്തും നാവേറ്റും
  🍂 ആറന്മുളയപ്പൻ എഴുന്നള്ളിയിരിക്കുമ്പോൾ കാർമ്മികരായ മലയർ,ശിവൻ, കളി, ഇന്ദ്രൻ തുടങ്ങിയവർക്ക് നല്കുന്ന ബലി.

🎈8) തിരുനിഴൽമാലയിലെ ഭാഷ?
ചെന്തമിഴ് - നാടൻ സംസ്കൃതപദങ്ങളുടെ മിശ്രം

🎈9) തിരുനിഴൽമാലയിലെ വരികളുടെ എണ്ണം?
⌛ 1466 വരികൾ
    (539 ഈരടികൾ 97 ചതുഷ്പദികൾ)

🎈10) ഭാരതത്തിലെ പതിനെട്ട് രാജ്യങ്ങളെ പേരെടുത്ത് പറയുന്ന പ്രാചീന കൃതി?
⌛ തിരുനിഴൽമാല

🎈 11) " നിറമുറും നികെഴ് പൊലിന്ത ........." എന്ന് തുടങ്ങുന്ന തിരുനിഴൽപാട്ട്   എന്തിനെയാണ് സൂചിപ്പിക്കുന്നത്?
⌛ അറുപത്തിനാല് ഗ്രാമങ്ങളെക്കുറിച്ച്.

🎈12) തുയിലുണർത്ത് പാട്ടുകൾ പാടുന്ന ജനവിഭാഗം ?
⌛ പാണന്മാർ

🎈13)തിരുവിതാംകൂർ രാജകുടുംബത്തിലെ ആഭ്യന്തര കലഹം പ്രമേയമായ പാട്ട്?
⌛ അഞ്ചു തമ്പുരാൻ പാട്ട്

🎈 14) പുള്ളുവർക്ക് ആ പേര് ലഭിക്കുന്നതിന് കാരണം?
⌛ പുരാതന കാലത്ത് പാലനിലത്തിൽ താമസിച്ചിരുന്നത് കൊണ്ട്.

🎈 15) നിഴൽക്കുത്ത് പ്രമേയമാക്കി തെക്കൻ പട്ട് പാടിയിരുന്ന ജനവിഭാഗം?
⌛ വേലന്മാർ

🎈 16) മലയർ പാട്ടിന്റെ മറ്റൊരു പേര്?
⌛കോതാമ്മൂരി

🎈17) കണ്ണകി ചരിതം കുല മര്യാദയായി കണക്കാക്കിയിരുന്ന ജനവിഭാഗം?
⌛ മണ്ണാന്മാർ

🎈 18) തെക്കിൻ കൊല്ലം കണ്ണകിയുടെ നാടാണെങ്കിൽ വടക്കിൻ കൊല്ലം ആരുടെ നാടാണ്?
⌛പാലകൻ

🎈19) ചിറ്റൂർ ദേവീക്ഷേത്രങ്ങളിൽ പാടിയിരുന്ന പാട്ട്?
⌛പാന തോറ്റങ്ങൾ

🎈20) "ഏഴകം വെട്ടിജ്ജയിച്ചു അച്ചൻ.....
എന്ന് തുടങ്ങുന്ന വടക്കൻപാട്ട്?
⌛പുത്തരിയങ്കംപാട്ട്

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...