ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്ഥമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
ആറന്മുള എന്ന പേരിന്റെ ഉല്‍പ്പത്തിയും, ക്ഷേത്രോല്‍പ്പത്തിയും പരസ്പര പൂരകങ്ങളാണ്.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.
പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.
മഹാഭാരത യുദ്ധത്തിനിടെ സ്വന്തം ജേഷ്ഠനായ കര്‍ണ്ണന്‍ നിരായുധനായി രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിര്‍ദാക്ഷ്ണ്യം വധിച്ചതിന്റെ പാപഭാരത്തില്‍ മനം നൊന്ത അര്‍ജ്ജുനന്‍ യുദ്ധശേഷം തെക്കോട്ട് സഞ്ചരിച്ച് ആറന്മുളയിലെത്തുകയും കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് തപസ്സനുഷ്ടിക്കുകയും ചെയ്തു എന്ന് മറ്റൊരു ഐതീഹ്യവും നിലനില്‍ക്കുന്നു.
എ. ഡി 1200 നും 1300 നും മദ്ധ്യേ രചിക്കപ്പെട്ട “തിരുനിഴല്‍മാലയില്‍” ആറന്മുള ക്ഷേത്രത്തെ പറ്റിയും, ആറന്മുള ഗ്രാമത്തെ പറ്റിയും പരാമര്‍ശിച്ചുകാണുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു പിന്നിലു ള്ള സമൃദ്ധമായ കേരളത്തിന്റെ ചരിത്രമാണ് പകര്‍ന്നു നല്‌കുന്നത്.1700 വര്‍ഷത്തി ലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. നീണ്ട ചരിത്രങ്ങളാലും, ഐതിഹ്യങ്ങളാലും സമ്പന്നമാണ് ആറന്മുളയും, ആറന്മുള ക്ഷേത്രവും. ചതുര്‍ബാഹുവായ ശ്രീകൃഷ്ണനെ പാര്‍ത്ഥസാരധി സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആറന്മുള ക്ഷേത്രത്തെ ദക്ഷിണ ഗുരുവായൂര്‍ എന്നും അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ധാരാളം ചുവര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരവും ഇവിടെ കാണാം.
No comments:
Post a Comment