മല്ലീനിലാവ്
9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകൻ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വർണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവർണ്ണന ഉൾക്കൊള്ളുന്നു ഈ കൃതി.
ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങൾ സദൃശമാണ്. ലീലാതിലകകാരൻ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു ലീലാതിലകകാരൻ സംസ്കൃതത്തിൽനിന്ന് തർജ്ജുമചെയ്തുചേർത്ത ശ്ലോകങ്ങളുമായുള്ള സാമ്യമാണ് അദ്ദേഹത്തെ ഈ അഭ്യൂഹത്തിലെത്തിച്ചത്.
No comments:
Post a Comment