നളചരിതം പാട്ടു്
പാശുപതാസ്ത്രലാഭം പോലെയുള്ള ഒരു കൃതിയാണു് നളചരിതം പാട്ടു്. അതിലും വൃത്തം, എതുകമോനകള്‍, അന്താദിപ്രാസം, ഭാഷ, ഇവയെല്ലാം നിരണം കൃതികളിലേതുപോലെതന്നെ ഇരിക്കുന്നു. ഒരു ശീല്‍ചുവടേ ചേര്‍ക്കാം.
ʻʻനളനുടെ ചരിതമുരയ്പാനിപ്പോള്‍
നാന്മുഖനും നാരായണനരനും
തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
വളര്‍മയില്‍തന്മുതുകില്‍പ്പൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു-
മളവില്ലാതളവെങ്കലനുഗ്രഹ-
മവരവരേ തന്നാടുക ശരണം.ˮ
നിരണത്തു പണിക്കരന്മാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള മറ്റൊരു രാമായണംപാണ്ടു കണ്ടുകിട്ടിട്ടുണ്ടു്. അവസാനത്തിലേ ഓലകള്‍ അലബ്ധങ്ങളാകയാല്‍ കഥ ഏതുവരെ പോകുന്നു എന്നു ഖണ്ഡിച്ചുപറവാന്‍ നിവൃത്തിയില്ലെങ്കിലും ʻʻജനകസുതമെയ് പുണരും തമ്പുരാനസുരര്‍കുലമറുതി തരുണ്വിഷയം തമ്പിയോടു വനചരരോടല കടന്നു ചെന്നു വന്നിമ്പമാന നിജനഗരിതന്നിലിരുന്ന പരന്‍ˮ എന്നു ഗ്രന്ഥാരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു പട്ടാഭിഷേകപര്യന്തമുള്ള ഇതിവൃത്തം ഇതില്‍ പ്രതിപാദിതമാണെന്നു് ഊഹിക്കാവുന്നതാണു്. അത്യന്തം സംക്ഷിപ്തമായ രീതിയിലാണു് കവി കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. അന്താദിപ്രാസമുണ്ടു്. കവിതയുടെ മാതൃക കാണിക്കുവാന്‍ ചില പാട്ടുകള്‍ ചുവടേ ഉദ്ധരിക്കുന്നു.
ʻʻഎങ്കല്‍ വന്നു കവിമഴപൊഴിയുമതിനു മലരെ-
ള്ളിക്ഷുപായസമൊടും നല്ലട ചൂട്ടകിഴങ്ങുംതേന്‍
ഭങ്ഗിമിക്ക കനി പല... മവല്‍ പയറൊടിളന്നീര്‍
പഞ്ചതാര വെല്ലമുഴുന്നു ദധി നറുനെയ് വെണ്ണ പാല്‍
മുന്‍കരം കൊടുമെല്ലമുതുക്കു... മുതുമുതിര്‍ന്നെന്‍
മുന്തിവന്തു ഗണപതി തുണചെയ്തരുളുകഭയം.
മങ്ഗലം പെരിയ ദശരഥനുതനയ... നെന്നില്‍
വന്തുനില്പതിനരുളെന കവിമകള്‍ തരികവേˮ (1)
രാമചരിതകാരനെപ്പോലെ കവി മഹിഷനാശിനിയേയും വന്ദിക്കുന്നുണ്ടു്.
മുനിയരുളേറിയ രാമന്‍ പിന്നെ
മുടിക്ഷത്രിയ മിഥിലാപുരിയില്‍പ്പോയ്
നിനദം കേട്ടിതു സുഖമേയെന്തു
നിമിത്തമുരച്ചരുളീടുകയെന്റാന്‍.
മനുവരനോടു തപോധനനരുളീ
മന്നവ! കേളൊരു കന്യാരത്നം
ജനകനു ഭൂമിയില്‍ നിന്നുണ്ടായിതു
ചെയ്തിതതിന്നുചിതക്രിയ വീരന്‍. (2)
എന്റ പോതുള്ളിലാര്‍ന്ന വേദനയോടു മാനുഷപുങ്ഗവന്‍
ഹേ വിധേ വിധിയോയെനിക്കിതു ഹാ ഹതോസ്മി മനോഹരേ,
ഒന്റല്ലാതസുരന്‍ ചതിച്ചതുമൊണ്മയോ മമ വല്ലഭേ,
ഒന്റുമോയിനി നമ്മിലേയൊരു കാലമായതലോചനേ,
കുന്റെന്നും മുലയോ മറപ്പതു കോമളത്തിരുമേനിനോ?
കുറ്റമറ്റ മുഖാബ്ജമോ കുടിലാക്ഷി നിന്‍കുയില്‍നല്‍ച്ചൊല്ലോ?
നന്റല്ലേയിഹലോകസൗഖ്യമെനക്കു നീ പിരിഞ്ഞെന്റെല്ലാം
നണ്ണിനണ്ണിയൊരോന്റു ചൊല്ലി മയങ്കിവീണ്ണിതു ഭൂതലേ. (3)
No comments:
Post a Comment