AAARTS ACADEMY

Monday, 30 October 2017

നിരണം വൃത്തങ്ങൾ

നിരണവൃത്തങ്ങള്‍

നിരണംകവികളുടെ കൃതികളിലേ ഭാഷയെ മുത്തമിഴു് (തികഞ്ഞമിഴ്) എന്നു ചിലര്‍ വ്യവഹരിക്കുന്നതു് അതിലെ പഴയ മലയാന്തമിഴിലുള്ള പല പദങ്ങളേയും പ്രയോഗങ്ങളേയും കണ്ടിട്ടായിരിക്കണം; തമിഴ്, മലയാളം, സംസ്കൃതം ഈ മൂന്നു ഭാഷകളുടേയും സമ്മേളനം അലയില്‍ സ്ഫുരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നില്ല. ഏതായാലും അത്തരത്തിലുള്ള സമ്മേളനത്തിനു് ഒരു ആകര്‍ഷകമായ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്നു ഹൃദയാലുക്കള്‍ സമ്മതിക്കുകതന്നെ ചെയ്യും. നിരണംകവികള്‍ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങളില്‍ അതിപ്രധാനമായിട്ടുള്ളതു് 16 മാത്രകള്‍ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാലു് ഈരടികള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണു്. അതിനേയും തരങ്ഗിണിയെന്നു പറയാം; എന്നാല്‍ തുള്ളല്‍പ്പാട്ടിലെ തരങ്ഗിണിക്കു ശീലുകളുടെ മാതിരിവിരാമമില്ലാത്തതും അതു് ഈരടികള്‍കൊണ്ടുമാത്രം നിബന്ധിച്ചിട്ടുള്ളതുമാണെന്നു് ഒരു വ്യത്യാസമുണ്ടു്. ʻആനന്ദാമൃതസാര മരൂപരശേഷജഗല്‍പരിപൂര്‍ണ്ണവുമായേʼ എന്നതു രാമായണം ആദ്യത്തെ ശീലിലെ നാലീരടികളില്‍ ആദ്യത്തേതാണു്. ഇതുകൂടാതെ വേറേയും ചില വൃത്തങ്ങള്‍ നിരണംകവികള്‍ ഇടയ്ക്കിടയ്ക്കു സ്വീകരിച്ചിട്ടുണ്ടു്.

ʻʻആയിതനുരാഗമതുകാലമഥ കൗസ-ല്യാതനയനാകിയ കുമാരനിലെവര്‍ക്കും.ˮʻʻരാജാധിദേവിമകള്‍ രാജിവലോചനാരാജേന്ദ്രനച്യുതനില്‍ രാഗം മുഴുത്തുപോയ്ˮʻʻമേദിനീയിലേവനിങ്ങു വേദമൂര്‍ത്തിയായെങ്ങുംബോധരൂപനാം നിനക്കു പൂജചെയ്തിടുന്നതുംˮʻʻമറ്റൊരുത്തനെ സ്തുതിച്ചു മത്സ്യരാജനും വെകുണ്ടുനെറ്റിമേലെറിന്ത ചൂതുനേര്‍ചൊരിന്ത ശോണിതത്തെˮʻʻതിറമൊടിലകുന്ന കാര്‍കൂന്തലും കാന്തിചേര്‍-തിരുനുതലുമായതാതാമ്രനേത്രങ്ങളും.ˮʻʻചൊല്ലിയിവണ്ണമാചമനാദി ചെയ്തണിമേനിതന്മേല്‍ശോഭിതമായ ചട്ടയുമിട്ടെടുത്തു ശരങ്ങള്‍ ചാപം.ˮ

ഇവ അവയില്‍ ചില വൃത്തങ്ങളിലെ ഈരടികളാണു്. അതാതുവൃത്തത്തിനൊപ്പിച്ചു് അക്ഷരങ്ങള്‍ ചിലപ്പോള്‍ തമിഴിലെ വികാരവിധികളനുസരിച്ചു് നീട്ടിയും കുറുക്കിയും തുറന്നും അടച്ചും ഉച്ചരിക്കേണ്ടതുണ്ടു്. ʻമേദിനീയില്‍ʼ എന്ന പ്രയോഗം നോക്കുക.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...