ശ്രീകൃഷ്ണസ്തവം രഥോദ്ധതാവൃത്തത്തില്‍ തൊണ്ണൂറ്റെട്ടു ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹൃദയഹാരിയായ സ്തോത്രം ശ്രീവാസുദേവസ്തവം എന്ന പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹസ്തലിഖിത ഗ്രന്ഥശാലയില്‍നിന്നു് ഈയിടയ്ക്കു പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ ശൈശവം മുതല്‍ കംസവധംവരെയുള്ള ഉപാഖ്യാനമാണു് പ്രതിപാദ്യം. പ്രസ്തുതകൃതിയുടെ കാലം ഉണ്ണിയാടിചരിതത്തിനു പിമ്പും ഉണ്ണുനീലിസന്ദേശത്തിനു മുമ്പുമായിരിയ്ക്കണം. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു മാതൃക പ്രദര്‍ശിപ്പിക്കാം. ʻʻകേവലം പരമധാമമത്ഭുതം ദേവകിക്കു വസുദേവമന്ദിരേ ഭൂമിഭാരഹൃതയേ പിറന്നവന് ദേവനെന്‍മനസി വാഴ്ക സന്തതം.ˮ ʻʻകാല്‍ച്ചിലമ്പൊലി വളര്ത്തുപോയ് നട- ന്നാച്ചിമന്ദിരമലങ്കരിച്ചവന്‍ വാച്ച വേദവചനേന കേവലം വാച്യനെന്‍മനസി വാഴ്ക സന്തതം.ˮ ʻʻവത്സസഞ്ചയമകാലവേലയെ- ക്കറ്റു ജാതു വിസൃജന്‍ വ്രജൗകസാം അശ്രു കണ്ടില് നിറയിക്കുമപ്പരം തത്ത്വമെന്‍മനസി വാഴ്ക സന്തതം.ˮ ʻʻപാലു വെണ്ണ മുഴുവന്‍ കവര്‍ന്നിടും വേല കോലിനവനായര്‍യോഷിതാം നാലുവേതനറുകാതല്‍, വിണ്ണുളാര്‍- പാലനെന്‍മനസി വാഴ്ക സന്തനം.ˮ ʻʻഭക്തികൊണ്ടു മുരവൈരിയെപ്പുക- ണ്ണിത്ഥമയ്മ്പൊടു മയാ വിനിര്‍മ്മിതം പദ്യജാതമിതു നിത്യമോതുവോര്‍ മൂക്തിയോടണവര് മുക്തസംശയം.ˮ ഇവയില്‍ ആദ്യത്തേതു് ഒന്നാമത്തേയും അവസാനത്തേതു് ഒടുവിലത്തേയും ശ്ലോകമാണു്. എല്ലാ ശ്ലോകങ്ങളും ˮഎന്മനസി വാഴ്ക സന്തതംˮ എന്നവസാനിക്കുന്നു.
Thursday, 26 October 2017
Subscribe to:
Post Comments (Atom)
Featured post
100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്
1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന് 2.ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...
-
വിലാപകാവ്യങ്ങൾ വീഡിയോയിൽ കാണാം ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ.ഖണ്ഡകാവ്യശാഖ...
-
1) രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്? ✅ പി.വി കൃഷ്ണൻ നായർ 🎁 2) മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത...
-
കുമാരനാശാനെക്കുറിച്ചറിയാൻ ആശാൻ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും 1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം? = തിരുവനന്തപുരം ജില്...
No comments:
Post a Comment