മണി പ്രവാള സാഹിത്യം Quiz

  1)കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായമണിപ്രവാളകാവ്യമാണ്‌?
✅ വൈശികതന്ത്രം
❓ 2) വൈശികതന്ത്രത്തിൽ ഏകദേശം എത്ര ശ്ലോകങ്ങൾ ഉണ്ട്?
✅ 260- ഓളം
❓3)ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ വൈശിക തന്ത്രത്തിന്റെ രചനാകാലം?
✅ 13-ാം നൂറ്റാണ്ട്
❓4) ലോകസാഹിത്യത്തിൽ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികഗ്രന്ഥം?
✅കുട്ടനീമതം
( കാശ്മീർ രാജാവായ ജയപീഢന്റെ (751-782 AD) മന്ത്രിമാരിൽ ഒരാളായ ദാമോദര ഗുപ്തനാണ് സംസ്കൃത ഭാഷയിൽ ഈ ഗ്രന്ഥം രചിച്ചത്.)
❓5)“താരുണ്യമാവതു സുതേ! തരുണീജനാനാം മാരാസ്ത്രമേ മഴനിലാവതു നിത്യമല്ല. അന്നാര്‍ജ്ജിതേന മുതല്‍കൊണ്ടു കടക്കവേണ്ടും വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടു മുമ്പില്‍”
ഈ വരികൾ പ്രസിദ്ധമായ ഏത് മണിപ്രവാളകൃതിയിലാണ്?
✅ വൈശികതന്ത്രം
❓6) വൈശികതന്ത്രത്തില്‍ സുസഘടിതമായ ഒരു ഇതിവൃത്തം ഇല്ലെന്നും കുറേ ഉപദേശങ്ങളുടെ സമാഹാരം മാത്രമാണ് അതെന്നും പറഞ്ഞ ചരിത്രകാരൻ ?
✅ഏ.ശ്രീധരമേനോന്‍
(കേരളചരിത്ര ശില്പികള്‍)
❓7). 'ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിലൂടെ ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് .?.
✅ ഇളം കുളം കുഞ്ഞൻ പിള്ള.
❓8)" മുണ്ടയ്ക്കൽ സന്ദേശം മുഴുത്ത ചിരി ''
യെന്ന് ഉണ്ണുനീലി സന്ദേശത്തെക്കുറിച്ച് പറഞ്ഞത് ?.
✅കുട്ടിക്കൃഷ്ണ മാരാർ.
❓9) ഉണ്ണുനീലി സന്ദേശകാരന് പരിഹാസവിഷയമെന്ന് മാരാർ പറയുന്ന സന്ദേശ കാവ്യം?
✅ ശുക സന്ദേശം.
❓10) 1923 ൽ വ്യാഖ്യാനത്തോട് കൂടി ഉണ്ണു നീലി സന്ദേശം പ്രസിദ്ധീകരിച്ചതാര്?
✅ആറ്റൂർ കൃഷ്ണപ്പിഷാരടി.
❓ 11 )തുലുക്കൻ പടയെക്കുറിച്ച് പരാമർശിക്കുന്ന പ്രാചീന സന്ദേശ കാവ്യം.?..
✅ഉണ്ണുനീലി സന്ദേശം .
❓12)രാജാവിനെ സന്ദേശ വാഹകനാക്കുന്ന സന്ദേശ കാവ്യം.?
✅ഉണ്ണുനീലി സന്ദേശം.
❓13)ഉണ്ണുനീലി സന്ദേശത്തെക്കുറിച്ച് ഇളംകുളം കുഞ്ഞൻ പിള്ളയുടെ പ്രശസ്തമായ അഭിപ്രായങ്ങൾ.?
✅'1 .ഉണ്ണിയച്ചീ ചരിതം മുതൽ ചന്ദ്രോത്സവം വരെ നീണ്ടുകിടക്കുന്ന മണിപ്രവാള മാലയുടെ മധ്യ മണിയായി ശോഭിക്കുന്ന സന്ദേശ കാവ്യമാണ് ഉണ്ണുനീലി സന്ദേശം.

     2 .നായികാ വർണ്ണനയിൽ സന്ദേശകാരൻ കാളിദാസനെ സമീപിക്കുന്നുണ്ട്.

    3 . സംഭോഗ ശൃംഗാര രസവർണ്ണനം ഉചിതമായ പരിധിക്കുള്ളിൽ നിർത്താൻ ഗ്രന്ഥകാരന് അറിഞ്ഞുകൂടാ
❓ 14)മലബാറും കൊച്ചിയും തിരുവിതാംകൂറും വർണ്ണിക്കുന്നതും ഇടപ്പള്ളിയെ വർണ്ണിച്ചു കൊണ്ടവസാനിക്കുന്നതും കുട്ടമശ്ശേരി നാരായണപ്പിഷാരടി കണ്ടെത്തി പരിഷത്ത് മാസികയിൽ പ്രസിദ്ധീകരിച്ചതുമായ സന്ദേശ കാവ്യം ?.
✅കോക സന്ദേശം.
❓ 20)ഗൃദ്ധ്ര സന്ദേശം (സംസ്കൃതം) കോകില സന്ദേശം എന്നിവയുടെ കർത്താവ് ?.
✅ഉദ്ധണ്ഡ ശാസ്ത്രികൾ.
❓ 21)കാളിദാസൻ നായകനാകുന്ന സന്ദേശ കാവ്യം .?.
✅ഹംസ സന്ദേശം(മുരിയിൽ നാരായണൻ നമ്പീശൻ)
❓ 22)ഏ .ആറിന്റെ മയൂര സന്ദേശ വ്യാഖ്യാനം ?.
✅മർമ്മപ്രകാശം.
(പി.കെ. നാരായണ പിള്ളയുടെ മയൂര സന്ദേശ വ്യാഖ്യാനം -കേരള ഹൃദയം.)
❓ 23)മയൂര സന്ദേശം സംസ്കൃതത്തിലേയ്ക്ക് വിവർത്തനം ചെയ്തത് .?
✅പി.കെ.നാരായണപിള്ള( മയൂര ദൂതം).
❓ 24)വേശ്യകളേയും ദേവദാസികളേയും നായികമാരാക്കി സന്ദേശ കാവ്യം രചിക്കുന്നതിനെ പരിഹസിച്ചെഴുതിയ സന്ദേശ കാവ്യം ?.
✅കാക സന്ദേശം.
മറ്റു ചില സന്ദേശകാവ്യങ്ങൾ
🍂ഭൃംഗ സന്ദേശം (സംസ്കൃതം) ?
➡വാസുദേവ കവി.
🍂വിപ്ര സന്ദേശം ,ഹംസ സന്ദേശം (സംസ്കൃതം) .?
➡ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ.
🍂കപോത സന്ദേശം ?.
➡ഒടാട്ടിൽ ഗോവിന്ദൻ കുട്ടിമേനോൻ.
🍂മർക്കട സന്ദേശം ?.
➡മൂർക്കോത്ത് കുമാരൻ(മലയാളം).
🍂ഗരുഡ സന്ദേശം ?.
  ➡എം . രാജ രാജ വർമ്മ.(മലയാളം)
🍂വിപ്ര സന്ദേശം ?.
  ➡പി .ജി.രാമയ്യർ .(മലയാളം) .
🍂നീല സന്ദേശം ?.
➡കെ.പി. കടത്തനാട്.(മലയാളം)
🍂ഭൂപ സന്ദേശം ?.
  ➡കെ .എം .പണിക്കർ.
❓ 25)മയൂര സന്ദേശം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് .?
✅ഉള്ളർ എസ്.പരമേശ്വരയ്യർ
❓ 26)സന്ദേശ കാവ്യ സ്വരൂപ പരാമർശമുള്ള ആദ്യ ഗ്രന്ഥം .?
✅വരവർണ്ണിനി(ധർമ്മ ഗുപ്തൻ)
❓ 27)സന്ദേശ കാവ്യങ്ങളുടെ മാതൃകാ ഗ്രന്ഥം ?
✅മേഘ സന്ദേശം.
❓ 28)മേഘ സന്ദേശത്തിന് വിദ്യുല്ലത എന്ന വ്യാഖ്യാനം രചിച്ചത് ?
✅പൂർണ്ണ സരസ്വതി.
❓29)മേഘ സന്ദേശത്തിന്റെ ഏ .ആർ .പരിഭാഷയുടെ പേര് ?
✅മേഘ ദൂത്.
❓ 30 )ജി. ശങ്കരക്കുറുപ്പിന്റെ മേഘ സന്ദേശ പരിഭാഷയുടെ പേര് ?
✅മേഘച്ഛായ.
❓ 31)സന്ദേശ കാവ്യം ഒരു പ്രസ്ഥാനമായി വളരാൻ സഹായിച്ച ഗ്രന്ഥം ?.
✅ഹംസ സന്ദേശം.(പൂർണ്ണ സരസ്വതി)
❓ 32)സന്ദേശ കാവ്യ വൃത്തം ?
✅മന്ദാക്രാന്ത.
❓ 33)കേരളത്തിലുണ്ടായ ആദ്യ സന്ദേശകാവ്യം .?
✅ലക്ഷമീ ദാസന്റെ ശുകസന്ദേശം (സംസ്കൃതം)
❓34)ശുക സന്ദേശത്തിന് ധർമ്മ ഗുപ്തൻ എഴുതിയ വ്യാഖ്യാനം .?
✅വരവർണ്ണിനി.
❓35ശുക സന്ദേശത്തിന് ചിന്താതിലകം എന്ന വ്യാഖ്യാനമെഴുതിയത് .?.
✅ഗൗരീ ദാസൻ.
36 )ശുക സന്ദേശത്തിലെ നായിക .?.
✅രംഗ ലക്ഷ്മി.
❓37)മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം.?
✅ഉണ്ണുനീലി സന്ദേശം.
❓ 38)നായികയുടെ പേരിലുള്ള മലയാളത്തിലെ ഏക സന്ദേശ കാവ്യം .?.
✅ഉണ്ണുനീലി സന്ദേശം.
❓39)ഉണ്ണുനീലി സന്ദേശം ആദ്യം പ്രസിദ്ധീകരിച്ചത്.?
✅കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1906 ൽ രസിക രഞ്ജിനി മാസികയിൽ.
❓ 40)കൈരളീദേവിയുടെ അനര്‍ഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തില്‍ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളില്‍ ʻശുകʼത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളില്‍ ʻഉണ്ണുനീലിʼക്കുള്ളതു്. " എന്ന് പ്രസ്താവിച്ചതാര്?
✅ ഉള്ളൂർ (കേരള സാഹിത്യ ചരിത്രത്തിൽ)
❓ 41)കുണക എന്ന് തൃക്കണാമതിലകത്തെയും കുരുമ്പക്കാവു് എന്ന് കൊടുങ്ങല്ലൂരിനെയും വിശേഷിപ്പിക്കുന്ന മണിപ്രവാള കാവ്യം?
✅ കോക സന്ദേശം
❓ 42)കുസുമമഞ്ജരീവൃത്തത്തില്‍ വിരചിതമായ ഈ സ്തോത്രത്തില്‍ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തില്‍ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു. ഏത് മണിപ്രവാള കൃതിയാണിത്?
✅മതുചൂതപഞ്ചകം
❓43) പതിനെട്ടരക്കവികളിലെ മണിപ്രവാള (മലയാള) കവി ആരായിരുന്നു ?
✅ പുനം നമ്പൂതിരി
❓44) പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?
=ചന്ദ്രോത്സവം
❓ 45)മണി പ്രവാളത്തിലെ ഏറ്റ വും ബൃഹത്തായ കാവ്യം?
✅ ചന്ദ്രോത്സവം
❓ 46)ചന്ദ്രാത്സവം പ്രസിദ്ധീകരിച്ച മാസിക ?
✅കവനോദയം
❓ 47)മണി പ്രവാളത്തിലെ ലഘു പദ്യങ്ങൾ ശേഖരിച്ച് അതിന് പദ്യരത്നം എന്ന പേര് നിർദേശിച്ചതാര്? ✅കൊളത്തേരിശങ്കരമേനോൻ
     പ്രസാധനം ചെയ്തതാണ് PK
❓ 48)ശിവവിലാസത്തിലെ നായിക?
✅ഉണ്ണിയാടി
❓ 49)സന്ദേശകാവ്യപ്രസ്ഥാനത്തെ അവഹേളി്ച്ച് കൊണ്ട് എഴുതിയ ദാത്യൂഹ സന്ദേശം ആരുടേത്?
✅ശീവൊള്ളി
❓ 50 )ഹാസ്യസാഹിത്യം ലേഖനം
✅ കുട്ടികൃഷ്ണമാരാർ
❓ 51)അനന്തപുരം വർണ്ണന വൃത്തം?
✅അനുഷ്ടിപ്പ്
❓52)വൈദ്യശാസ്ത്ര പ്രതിപാദനമുള്ള മണി പ്രവാളകൃതി?
✅ആലത്തൂ൪ മണിപ്രവാളം
❓ 53)കൊട്ടാരത്തിൽ ശങ്കണ്ണിയുടെ സന്ദേശ കാവ്യം
✅കപോതസന്ദേശം
❓54)മർക്കട സന്ദേശം ആരുടെ കൃതി?
✅മൂർക്കോത്തുകുമാരൻ
❓ 55) നർത്തകനാം ഏഷ എന്ന പ്രയോഗം  ഏത് മണി പ്രവാള കൃതിയിലേത് ?   
അത്  മോഹിനിയാട്ടക്കാരികൾക്ക് എന്ന് വ്യാഖ്യനിച്ച നിരൂപകൻ ആര്?
✅ വൈശിക തന്ത്രം
     ഉള്ളൂർ
56) പഴഞ്ചേരി ഭ൫കാളിയെ സ്തുതിച്ചുകൊണ്ട്  അവസാനിക്കുന്ന ച൩ു
= ഉണ്ണിയച്ചിചരിതം
57) ഉണ്ണിയച്ചീചരിതത്തിൽ  ഏതു   ചോളനാണയത്തെ പറ്റിയാണ്  പരാമർശിക്കുന്നത്  ?
✅ആനയച്ച്
?58) കേരള സാഹിത്യത്തിലെ മികച്ച രണ്ട് പ്രസ്ഥാനങ്ങളാണ് പാട്ടും മണിപ്രവാളവും.ഇവയിലെ ഭാഷാരീതി ഏതെങ്കിലും കാലത്തെ മലനാട്ട് വ്യവഹാര ഭാഷയെ പ്രതിനിധാനം ചെയ്യുന്നില്ല" ആരുടെ അഭിപ്രായം | ?
= കെ.എം.ജോർജ്
59)പാലു വെണ്ണമുഴുവൻ കവർന്നിടും
വേലു കോലിനവ നായർ യോഷിതാം
'നാലു വേത നദ കാതൽ, വിണ്ണുളാർ
പാലനെൻ മനസി വാഴ്ക സന്തതം - ഏതു കൃതിയിലെ വരികൾ?
✅വാസുദേവ സ്തവം
60 )പുതു മലർക്കാവിൽ വന്നെഴുമിള കൊടികളും
കൊടികൾ പൂവിതളിൽ നിന്റു തിരുമപ്പൊട്ടികളും
ചുഴലവും കമുകി നൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദു നടുക്കൊടികളും :... വരികൾ ഏത് കൃതിയിലേത് ?
✅ ഉണ്ണിച്ചിരുതേവി ചരിതം

❓61) കച്ചയ്ക്കൊക്കക്കതിന നമുറിച്ചു ച്ച കൈർദിഗ്ഗജേന്ദ്രാ -
നച്ചച്ചച്ചോ! ശിവ! ശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെ തുവെ തക്കോരിയാരക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വി യദിദം ദേവി, തുഭ്യം നമോസ്തു'- വരികൾ ഏതു കൃതിയിലേതാണ്?
✅ ഉണ്ണുനീലിസന്ദേശം
❓ 62)അനന്തപുരവർണ്ണനം എതു വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്.?
✅അനുഷ്ടുപ്പ്
63)'കാശ്, തിരമം, പണം എന്നീ നാ ണയങ്ങളുടെ പരാമർശമുള്ള മണിപ്രവാള കൃതി?
✅ അനന്തപുരവർണനം
❓ 64)ഒരു ക്രോണിക്കൽ എന്ന നിലയിൽ ഈ കൃതി ചരിത്രകാരൻമാർക്കും ഭാഷാഗവേഷകർക്കും വിലപ്പെട്ടതാണ്.
ഏത് കൃതിയെക്കുറച്ച് ?
പറഞ്ഞതാര്?
✅അനന്തപുരവർണ്ണനം
ലീലാവതി ടീച്ചർ
❓ 65)ചെറിയച്ചിയിലെ എത്ര ശ്ലോകമാണ് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ളത്.
✅ നാല് പദ്യങ്ങൾ.
❓ 66) ചെറിയച്ചിയിലെ പദ്യങ്ങളുടെ എണ്ണം?
✅ 27
❓ 67) "ഒമ്പതു പദ്യങ്ങൾ കൊണ്ട് കാമോദ്ദീപകമായ സന്ധ്യയുടെ ആഗമനം നായികയെ അറിയിക്കുക " എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചെറു മണിപ്രവാളകാവ്യം?
✅ മല്ലീ നിലാവ്
❓ 68) സാരണീനന്ദന രചിച്ചിരിക്കുന്ന വൃത്തം?
✅മന്ദാക്രാന്ത
❓ 69) "ഉഡുനികരമെഴുത്തായ്, പത്രമായ് മാന, മൊപ്പായ്
മുഴുമതി, മദനൻ തീട്ടിങ്ങു സേന്ധ്യോപനീതം " ഏതിലെ വരികൾ
✅ ചെറിയച്ചി
❓ 70) ഉത്തരാ ചന്ദ്രിക എന്ന ലഘു മണിപ്രവാള കാവ്യം രചിച്ചത് ?
✅ രാമൻ(വിഷയം: ഓടനാട്ടു രാജ്യത്തു പെട്ട ചിറവായില്ലത്തെ ഉത്തരാ ചന്ദ്രിക എന്ന ദേവദാസിയുടെ വർണന.
IIപദ്യങ്ങൾ)
❓71) "വെൺപലക്ഷ്മാര മണഗുരു " വിന്റെ നിയോഗമനുസരിച്ച് നായികയെ വാഴ്ത്തി എഴുതിയ കൃതി?
✅ കൗണോത്തര
(ഈ പേരിൽ രണ്ട് കൃതികളുണ്ട് അതിലെ ആദ്യ കൃതി ആരംഭിക്കുന്നതാണ് ഇങ്ങനെ.)
❓72) സ്രഗ്ദ്ധരാവൃത്തത്തിൽ നായികയുടെ നയനത്തെയും കടാക്ഷത്തെയും വർണിച്ചെഴുതിയ പത്ത് പദ്യങ്ങളുള്ള കാവ്യം?
✅ ഇട്ടിയച്ചീകടാക്ഷദശകം
❓ 73) മന്ദഗാമിനി, നിനച്ചതെന്തു നീ
ഹന്ത! മാം പ്രതി പയോജലോചനേ?
അന്തികേ വരികശങ്ക മുത്തരാ-
ചന്ദ്രികേ,യുവചകോര ചന്ദ്രികേ " ഏതിലെ വരികൾ?
✅ ഉത്തരാചന്ദ്രിക
❓74) "ദേവനാരായണ ഗുരു "വിനെ സ്മരിച്ച് കൊണ്ട് ആരംഭിക്കുന്ന കാവ്യം?
✅ തയ്യിൽ ഇളയച്ചി
❓ 75) "ആറും നീറും ഫണിയു മണിയും തമ്പുരാനാണചൊല്ലാം
ആറും നീറും മദനവിവശാൽ ഞാൻ പെടും പാടു കണ്ടാൽ " എന്നീ വരികളിലെ ആറും നീറും എന്നതിലെ അർത്ഥവ്യത്യാസമെന്ത്?
✅ ആദ്യ വരിയിലെ ആറും നീറും -ഗംഗയും, ഭസ്മവും ആണ് എന്നാൽ രണ്ടാമത്തെ വരിയിൽ നദി പോലും നീറിപ്പോകുമെന്ന് അർത്ഥവ്യത്യാസം.
❓ 76 ) വടക്കൻ കോട്ടയത്തുകാരിയായ പുരളീ നായികയെ വർണിക്കുന്ന കാവ്യം?
✅ പുരളീ നായിക
❓77) ഉദയകൃതമായ മയൂര ദൂതത്തിലെ ഇട്ടിഉമയെ വർണിച്ചെഴുതിയ ലഘു മണി പ്രവാളകാവ്യം?
✅ മയൂരദൂതം'
❓78) നായികയുടെ പേര് പരാമർശിച്ച് കാണാത്ത ലഘു മണിപ്രവാള കാവ്യം?
✅ തിരുവോണം തിരുനാൾ
❓ 79) "തലയും മുലയും തുള്ളത്തമ്മ ത്താമു മറന്നുടൻ
മിമ്പും പിമ്പും തഥാ കൈയും മെയ്യും കാട്ടിപ്പകർന്നുടൻ " ഏതിലെ വരികൾ?
✅ അനന്തപുരവർണ്ണനം.
❓ 80)കാശ് ,പണം, തിരമം എന്നീ നാ ണയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാള കൃതി?
✅ അനന്തപുരവർണ്ണനം
❓ 81) "ചൂത വാർമുല വിഷേണ ദൂഷിതം
വീതശങ്കമസുഭിഃ സമം പി ബൻ
പൂത നൈക്കു ഗതിയൈക്കൊടുത്തവൻ
നാഥനെ മനസി വാഴ്ക സന്തതം " ഏത് കൃതി
✅ വാസുദേവസ്തവം
❓ 82) ഉവയ്ക്കുക, ചതിക്കുക, ചാത്രൻ തുടങ്ങിയ പ്രാചീന പദങ്ങളുടെ അർത്ഥമെന്ത്?
✅ഉവയ്ക്കുക - സ്നേഹിക്കുക
ചരതിക്കുക - സൂക്ഷിക്കുക
ചാത്രൻ - വിദ്യാർത്ഥി
❓ 83 ) ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ അവതരണദശകം, ദശാവതാരചരിതം തുടങ്ങിയ കൃതികൾ രചിച്ചത്?
✅ ആദിത്യവർമ്മ
❓ 84 )"അലങ്കാരകോലാ ഹലങ്ങളൊന്നുമില്ലാത്ത സരള പ്രതിപാദനമാണ് ഈ കാവ്യത്തിന്റെ വ്യക്തിമുദ്ര " എന്ന് അനന്തപുരവർത്തനത്തെക്കുറിച്ച് പ്രസ്താവിച്ചതാര്?
എൻ.കൃഷ്ണപിള്ള.
85) കവി മർമ്മത്തെ വീക്ഷിക്കുന്ന പക്ഷം ചന്ദ്രോത്സവം മണിപ്രവാളകവികൾക്കും അവരെ പോറ്റി വളർത്തിയിരുന്ന ജന്മിമാർക്കും പ്രഭുക്കൾക്കും ഉപഭോഗ സാധനങ്ങളിൽ വച്ച് അവർ ഏറ്റവും വില കൽപ്പിച്ചിരുന്ന ഗണികമാർക്കും ചുട്ട അടിയേറ്റാലുള്ള ഒരു നീറ്റൽ ഉണ്ടാക്കിയിട്ടുണ്ടെന്നു തീർച്ച - ആരുടെ അഭിപ്രായം?
✅ എൻ.കൃഷ്ണപിള്ള
❓86)ചന്ദ്രോത്സവത്തിൽ എത്ര ശ്ലോകങ്ങളാണുള്ളത്?
✅569
❓87) ചന്ദ്രോത്സവത്തിൽ എത്ര ഭാഗങ്ങളാണുള്ളത്.?
✅ 5
❓88 ) ഉണ്ണിയച്ചിയിൽ വർണിക്കുന്ന ശിവ ക്ഷേത്രം ?
✅തിരുമത്തൂർ ശിവക്ഷേത്രം
❓89)മണിപ്രവാള പരാമർശമുള്ള സംഘകൃതി ?
✅ബുദ്ധമിത്രനാരുടെ വീരചോഴിയം
❓ 90)അച്ചീചരിതങ്ങൾ പ്രസീദ്ധികരിച്ചതാര്?
✅ഡോ.പി കെ നാരായണപിള്ള
❓91)ഉണ്ണിയാടിയുടെ വിവാഹം പ്രതിപാദിക്കുന്നത് ഏത് കൃതിയിൽ?
✅ശിവവിലാസം
❓92)ചെറിയച്ചി രചിച്ചത് ലീലാതിലകകാരനാവാം എന്ന് ഊഹിച്ച പണ്ഡിതൻ?
= ഇളംകുളം
❓93)ചെറിയച്ചിയിൽ ഉപയോഗിക്കുന്ന വൃത്തം?
= മാലിനി

Comments