ഹോരാഫലരത്നാവലി
ʻʻഹോരാഫലരത്നാവലിˮ എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ
ʻʻകണ്ണശ്ശനെന്നുള്ള പണിക്കരച്ഛന്‍
ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
നിര്‍ണ്ണീതഹോരാഫലരത്നസാരം
വര്‍ണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായ്ˮ
എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം കണ്ണശ്ശനില്‍ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്‌ക്തികള്‍ കൊണ്ടു് ഈ വസ്തുത തെളിയിക്കാം.
ശിഷ്യന്‍അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളില്‍ വിഷ്ണു, ശിവന്‍, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു.ഗുരുമങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യന്‍ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്.ശിഷ്യന്‍ആദിത്യന്‍ ഇഷ്ടദേവതയാകുന്നുവെങ്കില്‍ ʻനത്വാഭക്തിയുതസ്സഹസ്രകിരണംʼ എന്നിങ്ങനെ ആരംഭിച്ചാല്‍ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവന്‍ വന്ദനത്തിനുയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല.ഗുരുജ്യോതിശ്ശാസ്ത്രത്തില്‍ പ്രത്യേകിച്ചും ആദിത്യപ്രസാദത്താല്‍ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യന്‍ ഗ്രഹങ്ങളില്‍വെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.ˮ
ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാര്‍ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?
No comments:
Post a Comment