ചെല്ലൂർനാഥസ്തവം
14-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ ഉണ്ടായ ഒരു മണിപ്രവാള സ്തോത്രകാവ്യമാണ്‌ചെല്ലൂർനാഥസ്തവം. തളിപ്പറമ്പ്(പെരിഞ്ചെല്ലൂർ) രാജരാജ്വേശ്വരി ക്ഷേത്രത്തിലെ ശിവനെ സ്തുതിക്കുന്ന 37 ശ്ലോകങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ചെല്ലൂർ പിരാനേ എന്നവസാനിക്കുന്നു എല്ലാ ശ്ലോകങ്ങളും. മിറുകുക (ഉരുകുക, വറ്റുക), തവം (തപസ്സ്), ഉന്നിക്കുക (ഊഹിക്കുക) തുടങ്ങിയ പഴയ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
No comments:
Post a Comment