കൗണോത്തര
കൗണോത്തര എന്ന സുന്ദരിയുടെ പ്രത്യംഗവർണ്ണനയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കൗണ മീനച്ചിലാറും കൗണഭൂമി തെക്കുoകുറുമാണ് തെക്കുംകൂർ രാജവംശത്തിൽപ്പെട്ട ക്ഷത്രിയത്തരുണിയായ ഒരു ദേവദാസിയോ തെക്കുംകൂർ രാജാവിന്റെ കാമിനിയോ ആകാം നായിക . കൗണക്ഷ്മാരമണമണിപ്രദീപം, കവിക്ഷ്മാരമണസുരലതാ എന്നൊക്കെയാണ് കവി വിശേഷിപ്പിക്കുന്നത്. ഉത്രമാത് എന്നും നായിക വിളിക്കപ്പെടുന്നു. മറ്റു കാവ്യങ്ങളിലും ഈ നായികയെ വർണ്ണിച്ചുകാണാം. പൗനരുക്ത്യമില്ലാതിരിക്കാനാണ് താൻ പുതിയ പേരിൽ അവളെ വർണ്ണിക്കുന്നതെന്ന് കവി പറയുന്നു.
കാലം 1400-ന് അടുത്തായിരിക്കാം. 2 ഭാഗമായിട്ടാണ് കവിത എഴുതിയിരിക്കുന്നത്. രണ്ടും വെവ്വേറെ കവികളുടെതായിരിക്കണം. ശൈലിയിലും കല്പനയിലും അന്തരം പ്രകടമാണ്. രണ്ടിലും പ്രത്യേകം വന്ദനശ്ലോകങ്ങളും കാണുന്നു. വെൺപലക്ഷ്മാരമണനിയോഗത്താലാണ് ആദ്യകാവ്യം എഴുതിയത്. വെമ്പല നാട് തെക്കുംകൂറും വടക്കുംകൂറും ആകാമെങ്കിലും തെക്കുംകൂർ രാജാവിനോടുള്ള ബന്ധമാണ് രണ്ടുകാവ്യങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗണോത്തരയെ സംബോധന ചെയ്യുന്ന 21 പദ്യങ്ങളും തോഴനെ സംബോധന ചെയ്യുന്ന 3 പദ്യങ്ങളും ആണ് ഒന്നാം ഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ 27 ശ്ലോകങ്ങൾ. അന്ത്യപദ്യമൊഴികെ എല്ലം കൗണോത്തരയെ സംബോധന ചെയ്യുന്നു. ഈ ഭാഗം ആദ്യത്തേതിനെക്കാൾ മനോഹരമാണ്.
No comments:
Post a Comment