AAARTS ACADEMY

Friday, 3 November 2017

എഴുത്തച്ഛൻ quiz

വീഡിയോയിലും കാണാം
എഴുത്തച്ഛൻ
കുറച്ച് കാശ് കിട്ടാൻ ( only onet time)
ഇവിടെ ക്ലിക്ക് ചെയ്യൂ..
1❓ എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം ?
= കാകളി
2❓  Ezhuthachan and his age രചിച്ചത് ആര്?
= ചേലനാട്ട് അച്യുതമേനോൻ
3❓ ഡോ.എം.ലീലാവതി എഴുത്തച്ഛനെക്കുറിച്ച് നടത്തിയ പഠനം?
= ഭക്തിപ്രസ്ഥാനം
4❓എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യ രീതികൾ ഏതൊക്കെ?
= പൈങ്കിളികണ്ണി, പരാപര കണ്ണി
5❓തുഞ്ചൻ ദിനം?
= ഡിസംബർ 31
6❓എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം?
= രാമാനന്ദാഗ്രഹാരം(ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം)
7❓എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് അവലംബമായ കൃതി?
= വാല്മീകി രാമായണം
8❓നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി?
= മഹാഭാരതം
9❓തുഞ്ചൻ പ്രബന്ധങ്ങളുടെ സംശോധകൻ?
= എസ് ഗുപ്തൻ നായർ
10❓എഴുത്തച്ഛന്റെ  ജീവിതകാലത്തെക്കുറിച്ച് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്?
11❓'കിളിപ്പാട്ടിലെ ഭാഷ ഒരെടുത്തുചാട്ടമായിരുന്നു എന്ന് പറഞ്ഞുകൂടാ' എന്ന് അഭിപ്രായപ്പെട്ടത്?
=കെ എൻ എഴുത്തച്ഛൻ
12.❓എഴുത്തച്ഛനെ പുതുമലയാണ്മതൻ 'മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത്
Fവള്ളത്തോൾ (സാഹിത്യമഞ്ജരി)
13❓.നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കെ ശരണം' എന്നഭിപ്രായപ്പെട്ടത്?
=കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ  (കേരളം)
14.❓ കിളിപ്പാട്ടിനെപ്പറ്റി പരാമർശമുള്ള പ്രാചീനകാവ്യം?
=ഉണ്ണിച്ചിരുതേവീചരിതം
15.❓ 'ത്രൈവർണ്ണികഭാഷയെ ശുദ്ധീകരിച്ച് മലനാട്ടുതമിഴുമായി യോജിപ്പിച്ചത് എഴുത്തച്ഛനാണെന്ന് ' അഭിപ്രായപ്പെട്ടത്?
=ഇളംകുളം കുഞ്ഞൻപിള്ള
16.❓എഴുത്തച്ഛനെ 'ഭാഷയിലെ വിപ്ലവകാരി' എന്ന നിലയിൽ വിലയിരുത്തിയത്?
=പികെ ബാലകൃഷ്ണൻ
17.❓" കാമുകനായ താതൻ മൂഢമാനസൻ
സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ
രാജഭാവം കൊണ്ടുരാജസമാനസൻ
ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ"
ആരെപ്പറ്റി ആരുടെ വാക്കുകൾ? സന്ദർഭം?
 =ദശരഥനെപ്പറ്റി ഭരതൻ, ഭരതരാഘവ സംവാദം
18.❓സംസ്കൃതവ്യാകരണ ദൃഷ്ട്യാ എഴുത്തച്ഛന്റെ പ്രയോഗങ്ങളിൽ പല സ്ഖലിതങ്ങളും ഉണ്ടെന്ന് അഭിപ്രായപ്പെട്ടത്?
 =പി കെ നാരായണപിള്ള
19.❓ കടലിലെ തിരമാലകൾ പോലെ പദങ്ങൾ വന്ന് നിറയണം എന്ന് തങ്ങളുടെ കൃതിയിൽ പ്രാർത്ഥനയായി എഴുതിയ കവികൾ?
=വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ പദാവലി തോന്നേണം കാലേ കാലേ... (എഴുത്തച്ഛൻ)
പരവയിൽത്തിരകൾനേരുടനുടൻ തേനുലാവിനപതങ്കൾ വന്തുതിങ്ങി നിയതം.. (ചീരാമൻ)
20.❓ ഹരിനാമകീർത്തനത്തിന് പി കെ നാരായണപിള്ള രചിച്ച വ്യാഖ്യാനം?
=തത്വദീപിക
21❓ എഴുത്തച്ഛന്റെ  ജീവിതകാലത്തെക്കുറിച്ച് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്?
=ഡോ. ഹെർമൻ ഗുണ്ടർട്ട്
22❓your ear is  awake even to his silence എഴുത്തച്ഛനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്?
=p.k നാരായണപിള്ള
23❓എഴുത്തച്ഛന്റെ കല എന്ന ഗ്രന്ഥം രചിച്ചത്?
പി.കെ. ബാലകൃഷ്ണൻ
24❓തൻ കിടാവിനോടൊപ്പമങ്ങുന്നു താലോലിച്ച
പൈങ്കിളിപ്പിടയുടെ പഞ്ചമ സ്വരാലാപം
ഇരുളിൽ മയങ്ങിയ ലോകത്തെയുണർത്തിയി-
ട്ടരുണ പ്രഭവീശും സുപ്രഭാതത്തെ കാട്ടി....  ആരുടെ വരികൾ?
=വള്ളത്തോൾ
25❓കിളിപ്പാട്ടു പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗദർശികൾ സംബന്ധരും മാണിക്യ വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നതാര് ?
= ഉള്ളൂർ
26❓അന്ന നട എന്ന കിളിപ്പാട്ട് വൃത്തത്തിന്റെ ഉപജ്ഞാതാവ് എഴുത്തച്ഛനാണെന്ന് അഭിപ്രായപ്പെട്ടത്?
= ഉള്ളൂർ
27❓എഴുത്ത്ഛനെക്കുറിച്ചുള്ള പഠന വേളയിൽ സാഹിത്യ പഞ്ചാനനൻ ഉദ്ധരിക്കുന്ന ആധുനിക വിമർശകൻ ?
=ബെനഡിറ്റോ ക്രോച്ചേ
28❓.എഴുത്തച്ഛന് മുമ്പും പിമ്പും എഴുതിയത് ?
=സി.കെ ചന്ദ്രശേഖരൻ നായർ
29❓തുഞ്ചത്താചാര്യൻ എന്ന കൃതി രചിച്ചത് ?
=കെ.പി നാരായണപ്പിഷാരടി
30❓ഹരിനാമകീർത്തനത്തിന് ശിവാരവിന്ദം എന്ന വ്യാഖ്യാനം രചിച്ചത്?
=ജി.ബാലകൃഷ്ണൻ നായർ
31❓പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്ക് വേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനമെന്ന് അഭിപ്രായപ്പെട്ടത്?
=കെ.പി നാരായണപ്പിഷാരടി
32❓എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത ആരുടേത് ?
= സച്ചിദാനന്ദൻ
33❓സന്യാസിയായ കലാകാരനും കലാകാരനായ സന്യാസിയുമാണ് എഴുത്തച്ഛൻ എന്ന് പറഞ്ഞത് ?
= ഡോ.കെ.എൻ.എഴുത്തച്ഛൻ
34❓എഴുത്തച്ഛൻ ശൈലി മിൽട്ടൺ ന്റെ ബരോക് ശൈലിയോട് താരതമ്യം ചെയ്തതാര് ?
= ഡോ.കെ.എം. തരകൻ
35❓ഭാഷാ നവീകരണം ലക്ഷ്യം വച്ച് എഴുത്തച്ഛൻ രചിച്ച കൃതി ?
= മഹാഭാരതം
36❓ഭക്തിപ്രചരണം ലക്ഷ്യം വച്ച് എഴുത്തച്ഛൻ രചിച്ച കൃതി ?
= അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
37❓അദ്ധ്യാത്മരാമായണത്തിൽ കൃതിയെ വിഭജിച്ചതെങ്ങനെ ?
=കാണ്ഡങ്ങൾ (6)
38❓മഹാഭാരതം കിളിപ്പാട്ടിൽ കൃതിയെ വിഭജിച്ചതെങ്ങനെ ?
=പർവ്വങ്ങൾ (21)
39❓ഹരിനാമ കീർത്തനത്തിനു തത്വദീപിക വ്യാഖ്യാനം രചിച്ചത്?
=Dr.pk നാരായണപിള്ള
40❓ അദ്ധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശത്തിനു കെ സി കേശവപിള്ള രചിച്ച വ്യാഖ്യാനം
= തത്വബോധിനി
41❓ഹരിനാമ കീർത്തനത്തിനു ശിവരവിന്ദം വ്യാഖ്യാനം എഴുതിയത്?
= G. ബാലകൃഷ്ണൻ നായർ
42❓എഴുത്തച്ഛന്റെ മലയാളം എന്ന കൃതി ആരുടെ ?
=Lv രാമസ്വാമി അയ്യർ
43❓കണ്ണശ്ശനും എഴുത്തച്ഛനും ആരുടെ കൃതി
= ഈശ്വരപിള്ള
44❓. Pana വൃത്തത്തിനു കിളിപ്പാട്ട് സാഹിത്യത്തിൽ സ്ഥാനം നൽകിയത് ആര്?
= കോട്ടയം കേരള വർമ്മ
45❓ആര്യ എഴുത് എന്ന അക്ഷര ലിപിയെ ഉദാഹരിച്ചു കാണിക്കാൻ ഉപകരിക്കുന്ന കൃതി
= ഹരിനാമകീർത്തനം

Thursday, 2 November 2017

ഗാഥാ പ്രസ്ഥാനം Quiz

വീഡിയോയിലും കാണാം
ഗാഥ പ്രസ്ഥാനം
കുറച്ച് കാശ് കിട്ടാൻ (₹ 50 )
ഇവിടെ ക്ലിക്ക് ചെയ്യൂ
അറിയാൻ ക്ലിക്ക് ചെയ്യൂ.

I ഗാഥ എന്ന പദത്തിന്റെ അർഥം?
=പാട്ട്
2.ഗാഥയിലെ വൃത്തം?
= മജ്ഞരി
3 ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ആരുടെ ആജ്ഞ പ്രകാരമായിരുന്നു.?
=ഉദയവർമ കോലത്തിരി
4. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി ഉള്ളൂർ വിലയിരുത്തുന്ന കൃതി?
= കൃഷ്ണഗാഥ
5. ഉള്ളൂരിന്റ അഭിപ്രായത്തിൽ ഭാരതഗാഥയുടെ കർത്താവ് ആര്?
=ഉദയവർമ കോലത്തിരിയുടെ സേവകനായ ഒരു നമ്പൂതിരി ( നമ്പൂതിരിയുടെ പേര് നല്കപെട്ടിട്ടില്ല.)
6) .Malayalam Poetics with Special reference to Krishnagadha എന്ന PHd പ്രബന്ധം ആരുടേത് ?
=ഡോ. ടി. ഭാസ്ക്കരൻ
6.കൃഷ്ണഗാഥയെ മധുര കാവ്യം എന്ന്  വിശേഷിപ്പിച്ചത് ?
=ഡോ.എൻ.മുകുന്ദൻ
7.കൃഷ്ണഗാഥ പ്രവേശിക രചിച്ചത് ?
= വടക്കുംകൂർ രാജ രാജ വർമ
8. കൃഷ്ണഗാഥയുടെ ദുർബല അനുകരണം ?
= ഭാരതഗാഥ
9.കൃഷ്ണഗാഥയ്ക്കും ഭാരത ഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തരമാണു  ള്ളത് - പറഞ്ഞതാര്?
= ഉള്ളൂർ
10. ഭാഗവതം ഗാഥ ആരുടേത്?
= കൊടുങ്ങല്ലൂർ കൊച്ചു തമ്പുരാൻ
11 )കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കും കീഴടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞത് ?
= ചേലനാട്ട് അച്ചുതമേനോൻ
12 )പിതാക്കന്മാർക്കേറ്റ പുത്രൻ :പുത്രന് യോജിച്ച പിതാക്കന്മാർ ,അർത്ഥത്തിനൊത്ത ശബ്ദം :ശബ്ദത്തിനൊത്ത അർത്ഥം :ഇതാണ് കൃഷ്ണഗാഥ പറഞ്ഞതാര്?
= ഉള്ളൂർ
13 )സംസ്കൃത സാഹിത്യത്തിൽ രഘുവംശത്തിനുള്ള സ്ഥാനം ഭാഷയിൽ കൃഷ്ണഗാഥക്ക് കല്പിച്ചതാര്?'
=വടക്കംകൂർ രാജ രാജവർമ്മ
14)ചക്രഗാഥ = വ ളളത്തോൾ
15)പാട്ടു കവിതകളുടെ പ്രസക്തി ആരുടെ ക്തി?
=വടക്കംകൂർ രാജ രാജ വർമ്മ
16)കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം?
= ഉത്പ്രേക്ഷ
17 ).ഗാഥാ  പ്രസ്ഥാനത്തിൽ ഉണ്ടായ അവസാന കൃതി?
= ഭാഗവതം ഗാഥ
18.)കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചത് ?
=കവനോദയം മാസികക്കാർ
19. ) കാവ്യദര്ശത്തില് ദണ്ഡി നൽകുന്ന മഹാകാവ്യ ലക്ഷണമൊപ്പിച്ചു എഴുതപ്പെട്ട ആദ്യത്തെ മഹാകാവ്യമാണ് കൃഷ്ണ ഗാഥ എന്ന് അഭിപ്രായപ്പെട്ടതാര് ?
= Dr.എം.ലീലാവതി
20)കൃഷ്ണഗാഥയുടെ ആമുഖം എഴുതിയതാര് ?
=Dr.ടി.ഭാസ്കരൻ
21)കൃഷ്ണഗാഥയുടെ കർത്താവ് പൂന്താനത്തു നമ്പുതിരി ആണെന്ന് അഭിപ്രായപ്പെട്ടത് ?
= സി.ഐ രാമൻ നായർ
22) കൃഷ്ണഗാഥയുടെ അവതാരിക എഴുതിയത് ?
= പി.കെ.നാരായണപിള്ള
23)ചെറുശ്ശേരി ഭാരതത്തിനു അവതാരിക എഴുതിയത് ?
= ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ
24)"ശുദ്ധ മലയാള ഭാഷയിൽ ഇദംപ്രഥമായി സംജാതമായ മഹാകാവ്യമാണ് കൃഷ്ണഗാഥ "എന്നഭിപ്രായപ്പെട്ടത് ?
=D.പത്മനാഭനുണ്ണി
25)ഗാഥ എന്ന നിരൂപണം എഴുതിയത് ആര് ?
= Dr.N.മുകുന്ദൻ
26)"കാവ്യത്തിലാകമാനം വ്യാപിച്ചു ഉന്മേഷം നൽകുന്ന ഒരു സിരയാണ് കൃഷ്ണ കഥയിലെ ഫലിതം "എന്നഭിപ്രായപ്പെട്ടതാര് ?
= ഡി.പത്മനാഭനുണ്ണി
27). 'ഭാരതഗാഥ' പ്രസിദ്ധപ്പെടുത്തിയത്?
= ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ
28)കൃഷ്ണഗാഥ കർത്താവ്‌ പൂന്താനം എന്നഭിപ്രായപ്പെട്ടത്?
=സി.ഐ.രാമൻ നായർ
29)കൃഷ്ണഗാഥ കർത്താവ്‌ പൂനം നമ്പൂതിരി എന്നഭിപ്രായപ്പെട്ടത്?
= കുണ്ടൂർ നാരായണമേനോൻ, കവനോദയം മാസിക പ്രവർത്തകരായ കടത്തനാട്ട് പോർളാതിരി ഉദയവർമരാജാവ്.
30)ചെറുശ്ശേരി എന്നത് ഗ്രന്ഥ നാമമാണ്
എന്നഭിപ്രായപ്പെട്ടത്?
= കുണ്ടൂർ നാരായണ മേനോൻ
3l)'കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക്‌ കീഴടങ്ങിയിരുന്നു' എന്നഭിപ്രായപ്പെട്ടത്?
= ചേലനാട്ട് അച്യുതമേനോൻ
32)കൃഷ്ണഗാഥ സഭ്യതയിൽ അല്പം വെളിക്ക്‌ പോയിട്ടുണ്ടെന്ന് എന്നഭിപ്രായപ്പെട്ടത്?
= പി.കെ നാരായണപിള്ള
33)'കാളിന്ദീതീരത്തെ കാനനക്കുഞ്ഞുങ്ങൾ കാണുമ്പോളിന്നുമെൻ കൺ നിറയും' ആരുടെ വരികൾ?
= ചങ്ങമ്പുഴ
34)കാളിന്ദീതീരത്തെക്കാവുകൾ "കാണുമ്പോൾ ഓളം തുളുമ്പുന്നു വേദനകൾ"  ആരുടെ വരികൾ?
= ചെറുശ്ശേരി
35)മറ്റൊരു ഗ്രന്ഥത്തിലും കാണാത്തതുപോലെ ഏതാലങ്കാരമാണ് കൃഷ്ണഗാഥയിൽ ഉള്ളത്? അതിന്  പ്രചരിക്കുന്നവിശേഷണം എന്ത്‌?
= ഉത്പ്രേക്ഷാലങ്കാരം, ഇത്പ്രേക്ഷാകൃഷ്ണഗാഥയാം
36 )കൃഷ്ണഗാഥ എന്തിനെ  ഉപജീവിച്ചെഴുതപ്പെട്ടതാണ്?
= ഭാഗവതം ദശമസ്കന്ദം
37)ഗാഥാ വ്യത്തത്തിൽ രചിക്കപ്പെട്ട ചില കൃതികൾ '
=ഭാഗവതം ഗാഥ - കൊടുങ്ങല്ലൂർ     കൊച്ചുണ്ണിത്തമ്പുരാൻ
മഗ്ദലനമറിയം, ചക്ര ഗാഥ/ വള്ളത്തോൾ,
സ്വാതന്ത്രഗാഥ - ആശാൻ
കർണ്ണഭൂഷണം 'പിo ഗള / ഉളളൂർ
38)കൃഷ്ണഗാഥ പ്രവേശികയുടെ കർത്താവ്?
=വടക്കുംകൂർ  രാജ രാജ വർമ്മ
39)ഗാഥാ പ്രകാശകം എന്ന വ്യാഖ്യാനം രചിച്ചത്?
=വടക്കുംകൂർ  രാജ രാജ വർമ്മ
40) കൃഷ്ണഗാഥയില ഇതിവൃത്തം?
=ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകൾ
അതിൽ സ്വർഗ്ഗാരോഹണം സംസ്‌കൃത വൃത്തത്തിലും ബാക്കി മഞ്ജരിയിലും
41)ഗുണ്ടർട്ട് കൃഷ്ണഗാഥക്ക് നൽകിയിരിക്കുന്ന പേര്?
=ചെറുശ്ശേരി  ഭാരതം
42)കൃഷ്ണഗാഥ രചിച്ചത് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചത്?
= കവനോദയം മാസിക
43)കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു. എന്ന് ചേലനാട്ട് പറഞ്ഞ കൃതി ഏത്?
= പ്രദക്ഷിണം
44)കൃഷ്ണഗാഥക്കും ഭാരത ഗാഥക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിന്നും തമ്മിലുള്ള പ്രകാശാന്തരമുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര്?
= ഉള്ളൂർ
45 )എന്തു കൊണ്ടാണ് കൃഷ്ണഗാഥാ മഹാ കാവ്യ ത്തിൽ പെടുത്താത്തതു ?
=ഭാഷാവൃത്തത്തിൽ എഴുതിയത് കൊണ്ട്.
46)2ദണ്ഡിയുടെ മഹാകാവ്യ ലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ കാവ്യമാണ് കൃഷ്ണഗാഥ എന്ന് അഭിപ്രായപ്പെട്ടത്?
=ലീലാവതി
47)ഭാരത ഗാഥയുടെ ഇതിവൃത്തം?
= വ്യാസവിരചിതമായ മഹാഭാരതകഥ.
48)മഞ്ജരി വൃത്തത്തിന്റെ മറ്റൊരു പേര്?
=മാകന്ദ മഞ്ജരി.
49)ഋതുക്കളുടെ  കവി  എന്നു   ചെറുശ്ശേരി യെ  വിശേഷി പ്പി ച്ചതാര് ?
= ലീലാവതി
50 )നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു എന്ന് പറഞ്ഞത്?
=ഡോ.കെ.എൻ.എഴുത്തച്ഛൻ
51)നമ്പൂതിരിമാർ ഉപയോഗിച്ച ഭാഷാ മിശ്രം മലയാളമായി പരിണമിച്ചതിന്റെ ആനുകാലിക രൂപമാണ് കൃഷ്ണഗാഥ എന്ന് പറഞ്ഞത്?
=ഇളംകുളം കുഞ്ഞൻപിള്ള
52)ഗാഥയെ  മധുര കാവ്യപ്രസ്ഥാനം  എന്നു  വിശേഷിപ്പിച്ചതാര് ?
= എൻ.മുകുന്ദൻ
53)കൃഷ്ണഗാഥ യിൽ   വരുന്ന  നാണയം ?
=താരം

Tuesday, 31 October 2017

മയൂരസന്ദേശം

മയൂരസന്ദേശം

കേരളവർമ്മ വലിയകോയിത്തമ്പുരാൻരചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്.

ചരിത്രം

ആയില്യം തിരുനാൾ മഹാരാജാവിന്റെഅപ്രീതിക്ക് പാത്രമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാൻ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷംവിശാഖം തിരുനാൾ അധികാരത്തിൽ വന്നപ്പോൾ തമ്പുരാൻ മോചിതനാവുകയും തുടർന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു

കൈയെഴുത്തു പ്രതി

ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിൽ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. തമ്പുരാൻ എഴുതിത്തുടങ്ങിയ തീയതിയാണ് ഇതിൽ ആദ്യം ചേർത്തിരിക്കുന്നത്. മലയാളവർഷം 1069 മേടം ഒന്നിനാണ്(1895) തുടക്കമിട്ടത്. മിഥുനം അഞ്ചിന് പൂർത്തിയായി.

Monday, 30 October 2017

സന്ദേശകാവ്യങ്ങൾ Quiz

വാർത്ത വായിക്കാനും ( ofline)
കുറച്ച് കാശ് കിട്ടാനും(Only onet time)
ഇവിടെ ക്ലിക്ക് ചെയ്യുക.

I. ഇതുവരെ ലഭിച്ചിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഉത്തമവും പ്രസിദ്ധവും പ്രാചീനവുമായ സന്ദേശകാവ്യം?
=കാളിദാസന്റെ മേഘദൂതം
2. കേരളത്തിലുണ്ടായ ആദ്യത്തെസന്ദേശകാവ്യം?
= ശുകസന്ദേശം (സംസ്കൃതം)
3. ഏറ്റവും പ്രാചീനമായ മലയാള സന്ദേശകാവ്യം?
= ഉണ്ണുനീലിസന്ദേശം
4. ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക?
= 1906 ൽ രസികരജ്ഞിനി
5. ഒരു നായികയുടെ പേരിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം?
= ഉണ്ണുനീലിസന്ദേം
6.ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്?
= ഒന്ന്(6. ഉണ്ണുനീലിസന്ദേശം ഉത്തരഭാഗത്തിലെ 70-)o ശ്ലോകം.)
7. ശുകസന്ദേശത്തിന്റെ കർത്താവ്?
= ലക്ഷ്മിദാസൻ
8. ശുകസന്ദേശത്തിലെ നായികാഗൃഹം?
തൃക്കണ്ണാ മതിലകം
9. ശുകസന്ദേശത്തിന് ധർമഗുപ്തൻ എഴുതിയ വിഖ്യാതമായ വ്യാഖ്യാനം?
=വരവർണ്ണിനി
10. ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയെന്ന് അഭിപ്രായപ്പെട്ടത്?
= ഉള്ളൂർ
11)ശുകസന്ദേശത്തിനുണ്ടായ ആദ്യ വ്യഖ്യാനം?
=മാനദേവന്റെ വിലാസിനി
12) ശുകസന്ദേശത്തിനുണ്ടായ വ്യാഖ്യാനങ്ങൾ
=ശുകസന്ദേശത്തിന് മാനവേദന്റെ വിലാസിനി,
ധർമ്മഗുപ്തന്റെ  വരവർണ്ണിനി,
ഗൗരീദാസന്റെ ചിന്താതിലകം എന്നീ വ്യാഖ്യാനങ്ങളുണ്ട്.
കർത്താവാരെന്ന് അറിയാത്ത പദാർഥദീപിക, ശുകസന്ദേശവ്യാകൃതി എന്നീ വ്യാഖ്യാനങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
13) ശുകസന്ദേശത്തിലെ വിഷയം?
=രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള ദേശവർണ്ണനയാണ് ശുകസന്ദേശത്തിലെ പ്രധാനഭാഗം. നായകൻ വിരഹാതുരനായി രാമേശ്വരത്തു കഴിയുമ്പോൾ ശുകം വഴി ഭാര്യയ്ക്കു സന്ദേശമയക്കുന്നു.
l 4)' ശുകസന്ദേശത്തിൽ തിരുവനന്തപുരത്തെ വിശേഷിപ്പിക്കുന്നത് ?
=സ്യാനന്ദൂരപുരം
15)അമരാപുരിയെലജ്ജിപ്പിക്കുന്ന നഗരം എന്ന് കൊല്ലമെന്ന് പരാമർശിക്കുന്ന സന്ദേശകാവ്യം
=ഉണ്ണുനീലിസന്ദേശം
16) കൂടൽമാണിക്യ ക്ഷേത്ര പരാമർശമുള്ള സന്ദേശകാവ്യം?
=കപോത സന്ദേശം
17)സന്ദേശകാവ്യവും മഹാകാവ്യവും തമ്മിലുള്ള പ്രധാന വ്യത്യാസം?
= സന്ദേശകാവ്യങ്ങൾ ആത്മനിഷ്ഠവും മഹാകാവ്യങ്ങൾ വസ്തുനിഷ്ഠവുമാണ്.
18)സന്ദേശകാവ്യങ്ങളിലെ അംഗിയായ രസം?
=വിപ്രലംഭശൃംഗാരം
19)ഇന്ദിന്ദിരസന്ദേശം ആരുടെ കൃതി?
=കെ.രാഘവൻ
20)മൂലൂരിന്റെ സന്ദേശകാവ്യ കൃതികൾ?
= കോകിലസന്ദേശം, ശുകസന്ദേശം
21)സന്ദേശകാവ്യത്തിന്റെ ആദ്യാങ്കുരങ്ങൾ  കണ്ടുതുടങ്ങുന്നത് എവിടെ?
= ഋഗ്‌വേദത്തിൽ.
രാത്രിയെ ദൂതിയാക്കി തന്റെ വിരഹ ദു:ഖം നായികയെ അറിയിക്കുന്നു.
22)മേഘസന്ദേശം അടുത്ത സാദൃശ്യം പുലർത്തുന്നത് ആരുടെ ഏത് കൃതിയോടാണ് ?
= ഘടകർപ്പരന്റെ യമക കാവ്യം
23)ഒന്നുചേരുമ്പോൾ കേരളഭൂമിശാസ്ത്രം ഏതാണ്ട് സമഗ്രമാകുന്നുണ്ടെന്ന് പറയപ്പെടുന്ന രണ്ട് സന്ദേശകാവ്യങ്ങൾ?
=ശുകസന്ദേശവും  കോകിലസന്ദേശവും.
ശുകസന്ദേശം രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള വർണനകളും കോകിലസന്ദേശം കാഞ്ചി മുതൽ ചേന്നമംഗലം വരെയുമുള്ള വർണ്ണനകളാണ് (ഗന്ധർവൻ മാരാൽ കാഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നായകന്റെ സന്ദേശം മൈസൂർ വഴി മലബാറിൽ കടന്ന് തിരുനെല്ലി, കോഴിക്കോട് വഴിയാണ്‌ നായികയിലേക്കെത്തുന്നത്)
24)ദാത്യുഹസന്ദേശത്തിലെ രസം?
=ബീഭത്സം
25)വിപ്രസന്ദേശം ആരുടെ കൃതി?
= കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ
26)മദ്യസേവകാരണം തുറുങ്കിലടക്കപ്പെട്ട നായകൻ മദ്യത്തിന് സന്ദേശമയക്കുന്ന രീതിയിൽ രചിക്കപ്പെട്ട ഹാസ്യകവനം?
= കാക ദൂതം

മലയാള സന്ദേശകാവ്യങ്ങൾ
27)ചോളായിൽ കൃ ഷണൻ എളേടത്ത് - ആത്മ സന്ദേശം (1891)
28)കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ - ഹംസ സന്ദേശം (1896)
29)ശീവൊള്ളി നമ്പൂതിരി - ദാദ്യൂഹ സന്ദേശം (1897)
30)മുലൂർ - കോകില സന്ദേശം ( 19 05), ശുകസന്ദേശം (1906)
31)പി.ജി രാമയ്യർ - വിപ്ര സന്ദേശം (1906)
32)എം.രാജരാജവർമ്മ - ഗരുഡ സന്ദേശം (1912)
33)കൊട്ടാരത്തിൽ ശങ്കുണ്ണി-കപോതസന്ദേശം (1924)
34)കെ.എം പണിക്കർ - ഭൂപസന്ദേശം (1934)
35)സഹോദരൻ അയ്യപ്പൻ - റാണീ സന്ദേശം (1935)
36 )തുലുക്കൻ .പടയെക്കുറിച്ച് പരാമർശമുള്ള സന്ദേശകാവ്യം?
= ഉണ്ണുനീലിസന്ദേശം
37)ഉണ്ണുനീലിസന്ദേശത്തെ ഒരു ഹാസ്യ കവനമെന്ന് വിശേഷിപ്പിച്ചത് ആര്?
= കുട്ടികൃഷ്ണമാരാർ
38)മുണ്ടയ്ക്കൽ സന്ദേശം എന്ന് വിശേഷിപ്പിക്കപ്പെട്ട സന്ദേശകാവ്യം?
= ഉണ്ണുനീലിസന്ദേശം
39)ഉണ്ണുനീലിസന്ദേശം ഒരു പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത്?
= പി.ദാമോദര പിള്ള
40)ഉണ്ണുനീലിസന്ദേശം ചരിത്രദൃഷ്ടിയിൽ കൂടി എന്ന കൃതിയുടെ കർത്താവ്?
= ഇളംകുളം
41)ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ ആര്?
=ആദിത്യവർമ്മ
42)നായകൻ കവിയാകുന്ന പ്രാചീന സന്ദേശകാവ്യം ഏത്?
= മയൂരസന്ദേശം
43)മയൂരസന്ദേശത്തിന് ഡോക്ടർ പി.കെ നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനത്തിന്റെ പേര്?
=കേരള ഹൃദയം
44)മർമ്മ പ്രകാശം ഏത് കൃതിയുടെ വ്യാഖ്യാനമാണ്?
= മയൂരസന്ദേശത്തിന് ഏ ആർ രചിച്ച വ്യാഖ്യാനം
45)ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന ഹാസ്യ സന്ദേശകാവ്യം?
= കാകസന്ദേശം
46)സന്ദേശ കാവൃങ്ങളുടെ
സ്വരൂപത്തെപ്പറ്റി ചർച്ച ചെയ്യുന്ന ആദ്യ രചന ഏത്?
= വരവർണിനി   
47)ഓണത്തെ  കുറിച്ച് പരാമർശിക്കുന്ന സന്ദേശ  കാവ്യം ?
= ഉണ്ണുനീലിസന്ദേശം
48)ആധുനിക  മണിപറവാളത്തിലെ ആദ്യ സന്ദേശകാവ്യം?
= ഭൃംഗസന്ദേശം
49)ഇന്ത്യൻ സ്വാതന്ത്ര്യസമരഅനുഭവങ്ങൾ പ്രതിപാദിക്കപ്പെടുന്ന സന്ദേശകാവ്യം?
=മരുദ്ദൂതം (രമേശ്ചന്ദ്രശാലിഹാസ രചിച്ച ആധുനിക സംസ്കൃത സന്ദേശകാവ്യമാണിത്,1954. തടവിലാക്കപ്പെട്ട ഒരു ഗാന്ധിഭക്തൻ മാരുതൻ വഴി ഭാര്യയ്ക്ക് അയക്കുന്ന സന്ദേശം)
50 )മയൂരസന്ദേശവ്യാഖ്യാനങ്ങൾ ഏതൊക്കെ? ആരുടെയൊക്കെ?
=ഏആറിന്റ മർമ്മപ്രകാശം, സാഹിത്യപഞ്ചാനനനന്റെ കേരളഹൃദയം
51)നായിക നായകന് സന്ദേശമയക്കുന്ന രീതിയിൽ രചിക്കപ്പെട്ട സന്ദേശകാവ്യങ്ങൾ?
=കെ രാഘവന്റെ ഇന്ദിന്ദിരസന്ദേശം,  പി.ജി രാമയ്യരുടെ വിപ്രസന്ദേശം
52 )പികസന്ദേശം ആരുടെ കൃതി?
=മുലൂരും എംകെ പുരുഷോത്തമനും കെസി കുഞ്ഞൻവൈദ്യരും ചേർന്നെഴുതിയത്, 1906 ൽ
53)കോകിലസന്ദേശം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് എവിടെ?
=സ്വദേശാഭിമാനിയിൽ ഒന്ന് മുതൽ 34 വരെയുള്ള ശ്ലോകങ്ങൾ
54)ഭൃoഗസന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെ?
=കവനോദയം (1894)
55) 'രണ്ടുസന്ദേശകാവ്യങ്ങൾ' എന്ന പേരിൽ ആര് ഇതൊക്കെ കൃതികളെയാണ് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്?
=കൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ശുക-കോകില സന്ദേശങ്ങൾ
56)ഉണ്ണുനീലിസന്ദേശം ഹാസ്യകവനമെന്ന്‌ അഭിപ്രായപ്പെട്ടത്?
=ആർ നാരായണപ്പണിക്കർ
57)രണ്ട് വ്യത്യസ്ഥപേരിൽ  ഒരു കൃതിയെ വ്യാഖ്യാനം ചെയ്തത് ആരൊക്കെ? ഏതൊക്കെ പേരിൽ?
=ചക്രവാകസന്ദേശം എന്നപേരിൽ ശൂരനാട്ട് കുഞ്ഞൻപിള്ള (1954), കോകസന്ദേശം എന്നപേരിൽ ഇളംകുളം കുഞ്ഞൻപിള്ള (1959)
മുമ്പ് സൂചിപ്പിച്ചപോലെ ഈ കൃതി കണ്ടെടുത്ത് പ്രസിദ്ധം ചെയ്തത് കുട്ടമത്ത് നാരായണപ്പിഷാരടിയാണ്. അദ്ദേഹം ഇതിന് കോകസന്ദേശം എന്നാണ് പേരിട്ടത്. കാവ്യത്തിൽ ചക്രവാകശബ്ദം മാത്രമേ കാണുന്നുള്ളു കോകശബ്ദം ഒരിടത്തുമില്ല എന്നതാണ് വിരുദ്ധാഭിപ്രായത്തിന് കാരണം.
58)ഉണ്ണുനീലിസന്ദേശത്തെ മാരാർ വിശേഷിപ്പിച്ചത്?
=മുണ്ടക്കൽ സന്ദേശം ഒരു മുഴുത്ത ചിരി
59)മൂലൂരിന്റെ ശുകസന്ദേശത്തിലെ പ്രമേയം?
=പതിവ് സന്ദേശകാവ്യങ്ങളെപ്പോലെ വിയോഗദുഃഖമല്ല ദാരിദ്ര്യദുഃഖമാണ് ഇതിലെ പ്രമേയം (തുച്ഛശമ്പളക്കാരനായ ഒരു വെണ്മണിക്കാരൻ സ്കൂൾ മാസ്റ്റർ ശമ്പളം കൂട്ടിക്കിട്ടാനുള്ള അപേക്ഷയുമായി മാനേജരുടെ അടുത്തേക്കയക്കുന്ന ശുകം)
60) പി.ജി രാമയ്യരുടെ വിപ്രസന്ദേശത്തിലെ നായികാനായകന്മാർ?
=മിന്നൽക്കാവിലെ നാണിക്കുട്ടിയും പുന്നക്കാട്ടിലെ രാമൻമേനോനും (നായിക നായകനയക്കുന്ന സന്ദേശമാണിതിൽ)

ശുകസന്ദേശം

ശുകസന്ദേശം

കേരളത്തിൽ നിന്നുണ്ടായിട്ടുള്ള പ്രധാന സംസ്കൃതസന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസന്റെ ശുകസന്ദേശം. ഒരു വിദേശസഞ്ചാരം കഴിഞ്ഞാണ് കവി ശുകസന്ദേശം നിർമ്മിച്ചതെന്നും കവിതന്നെയാണു് നായകൻ എന്നും വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ളതായി ഉള്ളൂർ വിലയിരുത്തുന്നു. ഈ കൃതിയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വർണ്ണിക്കുന്നുമുണ്ടു്. ചരിത്രസംബന്ധമായി ഈ കൃതിയുടെ പൂർവ്വഭാഗത്തിൽനിന്നു നമുക്കു നിരവധി അമൂല്യങ്ങളായ അറിവുകൾ ലഭിക്കുന്നതായി നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

കാലം

"ലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൌധശൃങ്ഗേ കയോശ്ചിൽ
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേർദ്ദൂ രനീതസ്സ തസ്യാ–
ശ്‌ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയോ സന്ദിദേശ

എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ ʻʻലക്ഷ്മ്യാ രങ്ഗേˮ എന്ന ഭാഗം കലിവർഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലർ ക്രി.പി. 112-ലാണ് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാണം എന്നും ʻʻദൂരനീതസ്സതസ്യാഃˮ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലർ കൊല്ലം 666-ൽ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല എന്നും ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം.

വ്യാഖ്യാനം

ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാണ്.

ശുകസന്ദേശത്തിനു വരവർണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധർമ്മഗുപ്തൻ, സന്ദേശകാവ്യത്തിൽ കവി പന്ത്രണ്ടുവിഷയങ്ങളിൽ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങൾ
(1) ആദികാവ്യം
(2) ദൗത്യയോജനം
(3) പ്രത്യങ്ഗവർണ്ണനം
(4) പ്രാപ്യദേശവർണ്ണനം
(5) മന്ദിരാഭിജ്ഞാനം
(6) പ്രിയാസന്നിവേശവിമർശനം
(7) അന്യരൂപതാപത്തിസംഭാവന
(8) അവസ്ഥാവികല്പനങ്ങൾ
(9) വചനാരംഭം
(10) സന്ദേശവചനം
(11) അഭിജ്ഞാനദാനം
(12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്.

വാസുദേവശിഷ്യനായ ഗൌരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.

സ്വപ്നാവസ്ഥസദൃശമഖിലം ബോധയൻ ദൃശ്യമാന-
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃ

ഇതു കൂടാതെ  വടക്കുംകൂർ ഭാഷാശുകസന്ദേശത്തിനും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ശ്ലോകങ്ങളുടെ വ്യാഖ്യാനം മാത്രമല്ല ഇതിലുള്ളത്‌ എന്നതാണ്‌. സന്ദേശകാവ്യങ്ങളിൽ, സന്ദേശവുമായി പോകുമ്പോൾ മാർഗ്ഗമധ്യേയുള്ള പല സ്ഥലങ്ങളുടേയും, പ്രത്യേകിച്ച്‌ അമ്പലങ്ങൾ, രാജകൊട്ടാരങ്ങൾ, ഉദ്യാനങ്ങൾ അതാത്‌ സ്ഥലങ്ങളിലെ ഭൂമിശസ്ത്രം എന്നിവയെയും പരിചയപ്പെടുത്തുക പതിവാണല്ലോ. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വ്യാഖ്യാതാവ്‌ ദേശചരിത്രങ്ങളും, ഐതിഹ്യങ്ങളും പ്രതിപാദ്യവിഷയമാക്കിയിട്ടുണ്ട്‌. മൂലവും ചേർത്താണ്‌ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നൊരു മേന്മയും ഇതിനുണ്ട്‌.

ഹോരാഫലരത്നാവലി

ഹോരാഫലരത്നാവലി

ʻʻഹോരാഫലരത്നാവലിˮ എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ

ʻʻകണ്ണശ്ശനെന്നുള്ള പണിക്കരച്ഛന്‍
ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
നിര്‍ണ്ണീതഹോരാഫലരത്നസാരം
വര്‍ണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായ്ˮ

എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം കണ്ണശ്ശനില്‍ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്‌ക്തികള്‍ കൊണ്ടു് ഈ വസ്തുത തെളിയിക്കാം.

ശിഷ്യന്‍അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളില്‍ വിഷ്ണു, ശിവന്‍, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു.ഗുരുമങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യന്‍ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്.ശിഷ്യന്‍ആദിത്യന്‍ ഇഷ്ടദേവതയാകുന്നുവെങ്കില്‍ ʻനത്വാഭക്തിയുതസ്സഹസ്രകിരണംʼ എന്നിങ്ങനെ ആരംഭിച്ചാല്‍ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവന്‍ വന്ദനത്തിനുയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല.ഗുരുജ്യോതിശ്ശാസ്ത്രത്തില്‍ പ്രത്യേകിച്ചും ആദിത്യപ്രസാദത്താല്‍ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യന്‍ ഗ്രഹങ്ങളില്‍വെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.ˮ

ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാര്‍ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...