ചിതറാൽ ശാസനം

ചിതറാല്‍ശാസനം

പഴയ തിരുവിതാംകൂറില്‍ കുഴിത്തുറ (ഇന്ന് തമിഴ്നാട്ടില്‍) നിന്ന് 6 കി. മീ. വടക്കു കിഴക്കുള്ള ചിതറാല്‍കുന്നിന് (തിരുച്ചാരണത്തുമല) മുകളിലെ പാറയിലുള്ള ചിതറാല്‍ ഭഗവതിക്ഷേത്രത്തില്‍ കണ്ടെത്തിയ ലിഖിതം. ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍റെ 28-ാം ഭരണവര്‍ഷം (എ.ഡി. 926) എഴുതപ്പെട്ടതാണ് ഈ ശിലാശാസനം. ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തായി പാറയില്‍ കാണുന്ന ലിഖിതത്തില്‍, ഒരു വ്യക്തി തിരുച്ചാണത്തു മലയിലെ ജൈനക്ഷേത്രത്തിലേക്ക് വിലപിടിച്ച സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്തതായി പറയുന്നു. 'ഭട്ടാരിയാര്‍ക്ക്' ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തായും പരാമര്‍ശമുണ്ട്. 13-ാം ശതകത്തിന്‍റെ മധ്യം വരെ ഒരു ജൈനവിഹാരമായിരുന്നു ഈ ക്ഷേത്രം. ശിലാലിഖിതങ്ങളില്‍ തിരുച്ചാണത്തു മല (തൃച്ചാണത്തു മല) യെന്നാണ് ചിതറാല്‍ പരാമര്‍ശിക്കപ്പെടുന്നത്. (തിരുച്ചാരണം ക്ഷേത്രം, ചിതറാല്‍ ഗുഹാക്ഷേത്രം എന്നിവ നോക്കുക.)

Comments