AAARTS ACADEMY

Sunday, 5 November 2017

തിരുവാലങ്ങാട്ട് ശാസനം

1012 മുതൽ 1044 വരെ ചോളരാജ്യം ഭരിച്ചരാജേന്ദ്ര ചോളന്റെ ഒരു ശാസനമാണ്തിരുവാലങ്ങാട് ശാസനംഎന്നരിയപ്പെടുന്നത്.

ഉള്ളടക്കം

ഈ ശാസനത്തിൽ രാജേന്ദ്ര ചോളനെ വളരെയേറെ പ്രകീർത്തിക്കുന്നുണ്ടെങ്കിലുംവിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്. കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചോള ശാസനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് തിരുവാലങ്ങാടു ശാസനം. 'കാന്തളൂർശാലൈക്കലമറുത്തരുളി'എന്ന് ഈ ശാസനത്തിൽ കാണുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേഅറ്റത്തുണ്ടായിരുന്ന പ്രശസ്തമായ വിദ്യാകേന്ദ്രവും സൈനിക പരിശീലന കേന്ദ്രവുമായിരുന്നു കാന്തളൂർശാല. ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായിരുന്ന ദീർഘകാല യുദ്ധത്തിൽ രാജരാജൻ മുതൽ കുലോത്തുംഗൻ വരെയുള്ള ചോളരാജാക്കന്മാരിൽ പലരും കാന്തളൂർ കലമറുത്തതായി രേഖകളുണ്ട്. ചോളരാജാക്കന്മാരുടെ വലിയ നേട്ടമായിട്ടാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.

വിശകലനം

കലം എന്ന വാക്കിന് കപ്പൽ, ഉണ്ണാനുള്ളപാത്രം, പ്രത്യേക അളവ് എന്നിങ്ങനെ പല അർഥങ്ങളുണ്ട്. കപ്പൽ എന്ന അർഥം സ്വീകരിക്കുകയാണെങ്കിൽ കാന്തളൂരിൽ സജ്ജീകരിച്ചിരുന്ന കുലശേഖരന്മാരുടെനാവിക സേനയെ നശിപ്പിച്ചുവെന്നോ സൈനിക പരിശീലന കേന്ദ്രത്തെ തകർത്തുവെന്നോ മനസ്സിലാക്കാം. കലം എന്നാൽ ഊട്ട് എന്നർഥം കല്പിച്ച് വിദ്യാർഥികൾക്കും ബ്രാഹ്മണർക്കും നല്കിയിരുന്ന സൗജന്യ ഭക്ഷണം നിറുത്തലാക്കിയെന്നാണ് ഇതിന്റെ താത്പര്യമെന്ന് ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. കാന്തളൂർശാലയിലെ നിയമങ്ങൾ പുതുക്കി നിശ്ചയിച്ചുവെന്നാണ് 'കാന്തളൂർശാലൈക്കലമറുത്തരുളി' എന്നതിന്റെ അർഥമെന്ന് വേറെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേവദാസികളെക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നതായി ഈ ശാസനത്തിൽ നിന്ന് മനസ്സിലാക്കാം

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...