ജോസഫ് റബ്ബാൻ എന്ന യഹൂദവർത്തകപ്രമാണിക്ക് ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുക്കാനുള്ള അവകാശത്തിനും 72 പ്രത്യേകാവകാശങ്ങൾക്കും ഒപ്പം അഞ്ചുവണ്ണസ്ഥാനം അനുവദിച്ചുകൊടുത്തുകൊണ്ട് ചേരചക്രവർത്തി ഭാസ്‌ക്കര രവി ഒന്നാമൻ എ ഡി 1000-മാണ്ടിൽ നൽകിയ ചെപ്പേടാണ്ജൂതശാസനം.ജൂതസമുദായത്തിന് വ്യാപാരരംഗത്തുണ്ടായിരുന്ന പദവിയും പ്രാമാണ്യവും ഇതു വ്യക്തമാക്കുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
നികുതി പിരിക്കാനുള്ള അവകാശത്തിനു പുറമേ ജോസഫ് റബ്ബാന് അനുവദിച്ച 72 അവകാശങ്ങളിൽ പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവർണ്ണക്കുട, പഞ്ചവാദ്യം, പന്തൽവിതാനം, പരവതാനി, പല്ലക്ക് എന്നിവ ഉൾപ്പെട്ടിരുന്നു. വിവിധതരം നികുതികളുടെ ബാദ്ധ്യതയിൽ നിന്ന് ശാസനം അദ്ദേഹത്തെ ഒഴിവാക്കുന്നു. റാബ്ബാനു പുറമേ അദ്ദേഹത്തിന്റെ മക്കളും അനന്തരവന്മാരും മരുമക്കളും ഈ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായിരിക്കുമെന്നും ശാസനത്തിൽ പറയുന്നു.
ഭാസ്കരരവി ചക്രവർത്തി നൽകിയ ഈ ശാസനത്തിൽ താഴെപ്പറയുന്നവർ സാക്ഷികളായി ഒപ്പിട്ടിരിക്കുന്നു.
വേണാട്ട് നാടുവാഴി ഗോവർദ്ധന മാർത്താണ്ഡൻവേമ്പലിനാട്ട് നാടുവാഴി കോത ചിരികണ്ടൻഏറളനാട് നാടുവാഴി മനവേപാല മാനവീയൻവള്ളുവനാട് നാടുവാഴി രയിരൻ ചാത്തൻനെടുമ്പുരയൂർ നാടുവാഴി കോതരവികിഴക്കൻ പടത്തലവൻ മുരുകൻ ചാത്തൻ
വാമൊഴി സന്ദേശങ്ങളുടെ എഴുത്തിന്റെ ചുമതലക്കാരനായിരുന്ന വൻറലച്ചേരി കണ്ടൻ കുറുപ്പോളൻ ആണ് ശാസനം എഴുതിയതെന്നും അതിൽ പറയുന്നു.
അഞ്ചു നാടുവാഴികളും ഒരു പടത്തലവനും ചേർന്ന സാക്ഷികൾ, ഭാസ്കരരവിയുടെ യുദ്ധസമിതിയിലെ അംഗങ്ങൾ ആയിരുന്നിരിക്കാമെന്നും ശാസനത്തിനു പിന്നിൽ ഉണ്ടായിരിക്കാവുന്ന യുദ്ധകാല പരിതസ്ഥിയുടെ സൂചകമാകാം ഇതെന്നും എ.ശ്രീധരമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്
No comments:
Post a Comment