സരസ്വതി സമ്മാനം

ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ്സരസ്വതി സമ്മാൻ.
ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായസരസ്വതിയാണ് പേരിന്റെ ആധാരം. 
1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്.
സാഹിത്യരംഗത്ത്ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു.
15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്.
നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.

ജേതാക്കൾ ഇതുവരെ

1991 - ഹരിവംശ്റായ് ബച്ചൻ
1992 - രമാകാന്ത് രഥ്
1993 - വിജയ് ടെണ്ടുൽക്കർ
1994 - ഹർഭജൻ സിങ്
1995 - ബാലാമണിയമ്മ
1996 - ഷംസുർ റഹ്മാൻ ഫാറൂഖി
1997 - മനുഭായ് പഞ്ചോലി
1998 - ശംഖ ഘോഷ്
1999 - ഇന്ദിര പാർഥസാരഥി
2000 - മനോജ് ദാസ്
2001 - ദലീപ് കൗർ തിവാനാ
2002 - മഹേഷ് എൽകുഞ്ച്‌വാർ
2003 - ഗോവിന്ദ് ചന്ദ്ര പാണ്ഡേ
2004 - സുനിൽ ഗംഗോപാധ്യായ
2005 - കെ. അയ്യപ്പപ്പണിക്കർ
2006 - ജഗന്നാഥ് പ്രസാദ് ദാസ്
2007 - നയ്യെർ മസൂദ്
2008 - ലക്ഷ്മി നന്ദൻ ബോറ
2009 - സുർജിത് പാതർ
2010 - എസ്.എൽ. ഭൈരപ്പ
2011- എ.എ. മണവാളൻ
2012 - സുഗതകുമാരി
2013 - ഗോവിന്ദ് മിശ്ര
2014 - veerappa moili
2015 - പദ്മ സച്ച്ദേവ്
2016 - മഹാബാലേശ്വർ സെയിൽ (കൊങ്കിണി )

കൂടുതൽ നേടാം

Comments