AAARTS ACADEMY

ഐക്യരാഷ്ട്രസഭ

🤝 ഐക്യരാഷ്ട്രസഭ🤝

🔥 ചെമ്പരത്തിപ്പൂstudy ഗ്രൂപ്പ്🔥
To join 9061815890
➖➖➖➖➖➖➖➖➖➖➖➖➖➖➖➖


➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🤹‍♂ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌.
🤹‍♂യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
🤹‍♂ ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.
🤹‍♂1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193അംഗരാജ്യങ്ങളുണ്ട്‌.
🤹‍♂ആസ്ഥാനം:മാൻഹാട്ടൻ, ന്യൂ യോർക്ക് നഗരം(അന്താരാഷ്ട്ര പ്രദേശം)
🤹‍♂ഔദ്യോഗിക ഭാഷകൾ:അറബിക്,ചൈനീസ്,ഇംഗ്ലീഷ്, ഫ്രഞ്ച്,റഷ്യൻ, സ്പാനിഷ്
🤹‍♂ ഇപ്പോഴത്തെ
സെക്രട്ടറി ജനറൽ:അൻഡോണിയോ ഗുട്ടറസ്(31 ഡിസംബർ 2016)

🤹‍♂രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ '
ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌.
🤹‍♂ ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു.
 🤹‍♂യുദ്ധകാലത്തുതന്നെ മോസ്കോ,കെയ്‌റോ, ടെഹ്റാൻഎന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി.
🤹‍♂ 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌,ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽപലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി.
🤹‍♂ ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.
🤹‍♂ഒടുവിൽ 1945 ഏപ്രിൽ 25-ന്സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു.
🤹‍♂വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.
🤹‍♂ രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷംജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു.
🤹‍♂ ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു.
🤹‍♂ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
🤹‍♂എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു

🔅ആസ്ഥാനം
🤹‍♂ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്.
🤹‍♂ 1946ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്.
🤹‍♂ന്വൂയോർക്ക് നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്.
🤹‍♂ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി.
🤹‍♂1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്.

🤹‍♂ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്.
🤹‍♂രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം.
🤹‍♂ ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു.

🤹‍♂യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം.
🤹‍♂ ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌.
🤹‍♂അവ താഴെപ്പറയും പ്രകാരമാണ്‌.
▪പൊതുസഭസുരക്ഷാസമിതി
▪സാമ്പത്തിക-സാമൂഹിക സമിതി
▪ട്രസ്റ്റീഷിപ്‌ കൌൺസിൽ
▪സെക്രട്ടേറിയറ്റ്‌
▪രാജ്യാന്തര നീതിന്യായ കോടതി
➖➖➖➖➖➖➖➖➖➖
🔥 ചെമ്പരത്തിപ്പൂ Studyഗ്രൂപ്പ്🔥
➖➖➖➖➖➖➖➖➖➖
👨🏻‍💼പൊതുസഭ

🤹‍♂പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങൾക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേഉണ്ടാകൂ.
🤹‍♂ വർഷത്തിലൊരിക്കൽ മാത്രമേ പൊതുസഭ യോഗം ചേരൂ.
🤹‍♂എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനു ശേഷമുള്ള ആ‍ദ്യത്തെ ചൊവ്വാഴ്ച തുടങ്ങുന്ന സമ്മേളനം രണ്ടാഴ്ച നീണ്ടു നില്ക്കും.
🤹‍♂ രക്ഷാസമിതിയുടെ(സെക്യൂരിറ്റി കൌൺസിൽ) ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദർഭങ്ങളിലും യോഗം ചേരാറുണ്ട്.
🤹‍♂ പ്രധാന പ്രശ്നങ്ങളിൽ പ്രമേയം പാസാക്കാൻ പൊതുസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം.
🤹‍♂പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :

▪നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും
▪സാമ്പത്തികം, ധനകാര്യം
▪സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം
▪പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം
▪ഭരണം, ബജറ്റ്
▪നിയമകാര്യം
▪പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറൽ കമ്മിറ്റി

👨🏻‍💼സുരക്ഷാസമിതി

🤹‍♂അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി.
🤹‍♂ചൈന, ഫ്രാൻസ്, ബ്രിട്ടൻ,റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങൾ.
🤹‍♂ അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും.
🤹‍♂ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങൾ.
🤹‍♂ അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോപവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു.
🤹‍♂സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.

👨🏻‍💼സാമ്പത്തിക സാമൂഹിക സമിതി

🤹‍♂മൂന്നുവർഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു.
🤹‍♂ രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല.
🤹‍♂ ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

👨🏻‍💼ട്രസ്റ്റീഷിപ്പ് കൗൺസിൽ

🤹‍♂ഐക്യരാഷ്ട്ര സഭയുടെപ്രധാനഘടകങ്ങളിലൊന്നായിരുന്നുഐക്യരാഷ്ട്ര സഭാ ട്രസ്റ്റീഷിപ്പ് കൗൺസിൽ .
🤹‍♂ ഐക്യരാഷ്ട സഭയാൽ ട്രസ്റ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും താല്പര്യ സംരക്ഷണം, അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കൽ തുടങ്ങിയവയിൽ സഹായിക്കുന്നതിനായിട്ടാണ് ട്രസ്റ്റീഷിപ്പ് കൗൺസിൽ രൂപീകൃതമായത്.
🤹‍♂ഐക്യരാഷ്ട്ര സഭാ ചാർട്ടർ പ്രകാരം 1945 ൽ ആരംഭിച്ച ഈ ഘടകം അതിന്റെ ദൗത്യം പൂർത്തീകരണത്തെ തുടർന്ന് 1994 നവംബർ 1 മുതൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
🤹‍♂ലീഗ് ഓഫ് നേഷൻസിന്കീഴിലുണ്ടായിരുന്നതും രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ ഭാഗമായിരുന്നതുമായ പ്രദേശങ്ങളാണ് ട്രസ്റ്റ് പ്രദേശങ്ങളായി ഈ ഘടകത്തിന്റെ മേൽനോട്ടത്തിലുണ്ടായിരുന്നത്.
🤹‍♂ ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനും സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവർത്തിച്ച ട്രസ്റ്റീഷിപ്പ് കൗൺസിൽ, അവയിൽ ചിലത് സ്വതന്ത്രമാവുകയും മറ്റുള്ളവ സമീപത്തെ സ്വതന്ത്രപ്രദേശങ്ങളിൽ ലയിക്കുകയും ചെയ്തതിനെ തുർന്നാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
🤹‍♂ ഇപ്രകാരം കൗൺസിലിന് കീഴിൽ അവസാനമായി ഉണ്ടായിരുന്ന പ്രദേശം ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമായി തീർന്ന പസഫിക് ദ്വീപസമൂഹത്തിലെപലാവു ആണ് .
🤹‍♂ഔപചാരികമായി പ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും ഐക്യരാഷ്ട്ര ഉടമ്പടി വ്യവസ്ഥകൾക്കനുസരിച്ച് ഒരു കടലാസ് സംഘടനയായി ട്രസ്റ്റീഷിപ്പ് കൗൺസിൽ ഇന്നും തുടരുന്നുണ്ട്

➖➖➖➖➖➖➖➖➖➖
🔥 ചെമ്പരത്തിപ്പൂstudyഗ്രൂപ്പ്🔥
To join📲9061815890
➖➖➖➖➖➖➖➖➖➖
👨🏻‍💼അന്തർദേശീയ നീതിന്യായ കോടതി

🤹‍♂ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ്‌ അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്.
🤹‍♂നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം.
🤹‍♂ രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ധർമ്മം.
🤹‍♂ അന്തർദേശീയ നീതിന്യായ കോടതി, അന്തർദേശീയ ക്രിമിനൽ കോടതിയുമായി ബന്ധമുള്ളതല്ല.
🤹‍♂ ഇപ്പോഴത്തെതലവൻ:ICJ യുടെ അധ്യക്ഷൻ
ഹിസാഷി ഒവഡ
🤹‍♂യു.എൻ. ഉടമ്പടി പ്രകാരം 1945 ലാണ്‌ ഈ കോടതി സ്ഥാപിക്കപ്പെടുന്നത്.
🤹‍♂ 1946 ൽ പെർമനെന്റ് കോർട്ട് ഓഫ് ഇന്റർനാഷനൽ ജസ്റ്റീസിറ്റ്നെ തുടർച്ചയെന്നോണം ഇത് പ്രവർത്തനം തുടങ്ങി.
🤹‍♂ അന്തർദേശീയ നീതിന്യായ കോടതിയുടെ നിയമവ്യവസ്ഥയാണ്‌ കോടതിയെ നിയന്ത്രിക്കുന്ന അതിന്റെ പ്രധാനപ്പെട്ട നിയമപ്രമാണ ലിഖിതം.
🤹‍♂ ചരിത്രത്തിൽ വളരെ ചെറിയ കേസുകളാണ്‌ നീതിന്യായ കോടതി കൈകാര്യം ചെയ്തിട്ടുള്ളത്.
🤹‍♂എങ്കിലും 1980 മുതൽ പ്രത്യേകിച്ചും വികസ്വര രാജ്യങ്ങൾ ഈ കോടതിയെ വലിയ അളവിൽ ഉപയോഗപ്പെടുത്താൻ മുന്നോട്ടുവന്നു കാണുന്നുണ്ട്.
🤹‍♂1986 ൽ അമേരിക്ക ഈ കോടതിയുടെ നിർബന്ധിത നിയമപരിപാലനത്തിൽ നിന്ന് പിൻ‌വാങ്ങി.
🤹‍♂ അതിനാൽ ഓരോ കേസിനേയും അടിസ്ഥാനപ്പെടുത്തിയായി അമേരിക്കയുടെ പിന്നീടുള്ള കോടതിയുടെ നിയമശാസനം സ്വീകരിക്കൽ.
🤹‍♂ലോക കോടതിയുടെ ഉത്തരവുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭയുടെ പതിനാലാം നിയമ ഖണ്ഡം യു.എൻ സുരക്ഷാ സമിതിക്ക് അധികാരം നൽകിയുട്ടുണ്ട്.
🤹‍♂പക്ഷേ ഈ അധികാരം സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തിന്‌ വിധേയമായിട്ടുള്ളതാണ്‌.
🤹‍♂ നിലവിൽ 12 കേസുകളാണ്‌ ലോക കോടതിയുടെ സമക്ഷമുള്ളത്

🤹‍♂രക്ഷാസമിതി(Security Council)യും പൊതുസഭയും (General Assembly) പ്രത്യേകം തിരഞ്ഞെടുക്കുന്ന 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്.
🤹‍♂ഓരോ മൂന്നുവർഷം കഴിയുമ്പോഴും ഇവരിൽ മൂന്നിലൊന്നുഭാഗം വിരമിക്കുന്നു.
🤹‍♂ഉദ്യോഗ കാലാവധി ഒൻപത് കൊല്ലമാണ്.
🤹‍♂ വിരമിച്ചവർ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിൽ വിലക്കൊന്നുമില്ല.
🤹‍♂ സ്വന്തം രാജ്യങ്ങളിലെ ഏറ്റവും ഉന്നതമായ ന്യായാസനങ്ങളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ളവരോ, അന്താരാഷ്ട്രനിയമശാസ്ത്ര വിദഗ്ദ്ധരോ ആയിട്ടുള്ളവരിൽ നിന്നാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്.
🤹‍♂ വിവിധ സംസ്കാരികമേഖലകളുടേയും സാർവലൌകിക നീതിശാസ്ത്രത്തിന്റേയും പ്രാതിനിധ്യം വഹിക്കുന്നവരായിരിക്കും ജഡ്ജിമാർ.
🤹‍♂ രക്ഷാസമിതിയിൽനിന്നുള്ള തിരഞ്ഞെടുപ്പിന് ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്.
🤹‍♂ സ്ഥിരാംഗങ്ങളുടെ നിഷേധാ(veto)ധികാരം ഇവിടെ പ്രയോഗിക്കപ്പെടാറില്ല.
🤹‍♂ സ്വന്തം രാഷ്ട്രത്തിന്റെ പ്രതിനിധിയായ ഒരു ജഡ്ജി ഇല്ലാതിരിക്കുമ്പോൾ ഒരു കക്ഷിക്ക് ഒരു താത്കാലിക (adhoc) ജഡ്ജിയെ നാമനിർദ്ദേശം ചെയ്യാം.
🤹‍♂ഒരു രാഷ്ട്രത്തിന് ഒരേസമയം രണ്ടു ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല.
🤹‍♂ഒരു കേസിൽ അഭിഭാഷകനായി കോടതിയിൽ ഹാജരായിട്ടുള്ള ഒരാൾ അതേ കേസിൽ ഒരു ജഡ്ജിയായി നിയമിക്കപ്പടാൻ അർഹനല്ല എന്ന് 17(2)-ാം വകുപ്പ് അനുശാസിക്കുന്നു.
🤹‍♂ഒരു ജഡ്ജിയെ പിരിച്ചയക്കണമെങ്കിൽ കോടതിയിലുള്ള മറ്റെല്ലാ ജഡ്ജിമാരും അക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം എടുക്കേണ്ടതുണ്ട്.
🤹‍♂സർ. ബി. നരസിംഹറാവു (ഇന്ത്യ), സർ എം. സഫറുള്ളാഖാൻ (പാകിസ്താൻ) തുടങ്ങിയവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്തരായ ജഡ്ജിമാരാണ്.

🤹‍♂ഐക്യരാഷ്ട്രസഭയിലെ എല്ലാ രാഷ്ട്രങ്ങളും കോടതിയുടെ നിയമാവലിക്ക് വിധേയരാണ് ധ93(1)-ാം വകുപ്പ്.
🤹‍♂അംഗമല്ലാത്ത ഒരു രാഷ്ട്രത്തെ തർക്കവിഷയങ്ങളിൽ കക്ഷി ചേർക്കാൻ രക്ഷാസമിതിയുടെ ശുപാർശ അനുസരിച്ച് പൊതുസഭയ്ക്ക് കഴിയും.
🤹‍♂ കോടതിയുടെ തീരുമാനങ്ങൾ അനുസരിക്കുവാൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്; ഒരംഗരാഷ്ട്രം അനുസരിക്കാതെയിരുന്നാൽ എതിർകക്ഷിക്ക് രക്ഷാസമിതിയിൽ പരാതിപ്പെടാം; രക്ഷാസമിതിയാണ് യുക്തമായ പരിഹാരം ഉണ്ടാക്കുന്നത് (94-ാം വകുപ്പ്).
🤹‍♂ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഏത് അംഗത്തിനും അന്താരാഷ്ട്രക്കോടതിക്ക് പുറമേയുള്ള ഏതെങ്കിലും നീതിപീഠത്തെ അഭയം പ്രാപിക്കുന്നതിനും വ്യവസ്ഥകളുണ്ട്.
🤹‍♂അംഗരാഷ്ട്രങ്ങൾ ഫയൽ ചെയ്യുന്നതും ഐക്യരാഷ്ട്രചാർട്ടറിനോ നിലവിലുള്ള ഏതെങ്കിലും ഉടമ്പടിക്കോ വിധേയമായതും ആയ എല്ലാ കേസുകളും കേൾക്കാനും വിധികല്പിക്കാനും അന്താരാഷ്ട്രകോടതിക്ക് അധികാരമുണ്ട് (കോടതി നിയമാവലിയുടെ 36ധ1പ-ാം വകുപ്പ്).
🤹‍♂ഒരു താത്കാലിക യോജിപ്പിന്റെ (adhoc agreement) അടിസ്ഥാനത്തിലുള്ള അധികാര പരിധിനിർണയത്തിൽ, മറ്റു കാര്യങ്ങളിൽ പതിവുള്ളതുപോലെ, വേണമെങ്കിൽ കോടതിക്ക് ഒരു ഒത്തുതീർപ്പ് കൈവരുത്താവുന്നതാണ്.
🤹‍♂ എന്നാൽ കോർഫു ചാനൽ കേസി(Corfu Channel Case)ന്റെ പ്രാരംഭവാദത്തിൽ അൽബേനിയൻ വിദേശകാര്യോപമന്ത്രി കോടതിയിലെ രജിസ്ട്രാർക്കെഴുതിയ ഒരു കത്ത് അൽബേനിയയുടെ സമ്മതപ്രകടനമായി കോടതി സ്വീകരിക്കുകയുണ്ടായി.
🤹‍♂ കോടതിയുടെ അധികാരം പ്രയോഗിക്കുന്നതിന് ഇരുകക്ഷികളുടേയും മുൻകൂട്ടിയുള്ള സമ്മതം ആവശ്യമാണെന്ന് ഐക്യരാഷ്ട്രചാർട്ടറിലോ കോടതിനിയമാവലിയിലോ ഒരിടത്തും പറയുന്നില്ല.
🤹‍♂ ഏതെങ്കിലും കക്ഷി ആക്ഷേപം പുറപ്പെടുവിക്കുകയാണെങ്കിൽ ജഡ്ജിമാർ തന്നെയാണ് അധികാരപരിധിയെ സംബന്ധിക്കുന്ന പ്രശ്നം തീരുമാനിക്കേണ്ടത് (36ധ6പ-ാം വകുപ്പ്).
🤹‍♂ ഐക്യരാഷ്ട്രസംഘടനയിലെ ചില ഉപസമിതികൾക്ക്, അവയുടെ ഭരണഘടനാ വ്യവസ്ഥയ്ക്ക് വിധേയമായി അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കാം; അതനുസരിച്ചുണ്ടാകുന്ന കരാറിൻമേലാണ് ഈ അവസരങ്ങളിൽ കോടതിയുടെ അധികാരപരിധി നിർണയിക്കപ്പെടുക.
🤹‍♂ എല്ലാ നിയമപ്രശ്നങ്ങളിലും തർക്കങ്ങളിലും കോടതിയുടെ അധികാരപരിധി തങ്ങൾ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ അംഗരാഷ്ട്രങ്ങൾക്ക് 'ഐച്ഛികം' ആയ അവകാശം കൊടുക്കുന്നതാണ് (36ധ2പ-ാം വകുപ്പ്).
🤹‍♂ഒരു സഖ്യത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തെയോ, ഏതെങ്കിലും അന്താരാഷ്ട്രനിയമപ്രശ്നത്തെയോ, അന്താരാഷ്ട്രബാദ്ധ്യതകളുടെ ലംഘനത്തിന് ഇടയാക്കിയേക്കാവുന്ന ഏതെങ്കിലും പ്രവൃത്തിയെയോ അതിന്റെ ഫലമായി ഉണ്ടാകാൻ ഇടയുള്ള ഏതെങ്കിലും നഷ്ടപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും സ്വഭാവത്തെയോ സംബന്ധിക്കുന്നതാകാം ഈ 'ഐച്ഛിക' പ്രയോഗം.
🤹‍♂ സ്വമേധയാ കോടതിയുടെ അധികാരപരിധി ഒരിക്കൽ അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ അത് അനുസരിക്കണമെന്ന കാര്യം നിർബന്ധിതമാണ്.
🤹‍♂ ഈ ഐച്ഛികാവകാശം ഉഭയാപേക്ഷിതമായി അംഗീകരിക്കപ്പെടുന്നതിന് ഇരുരാഷ്ട്രങ്ങളുടേയും പരസ്പര ബാദ്ധ്യത സാധുവായിരിക്കണമെന്നുണ്ട്.
🤹‍♂ഒരു നിശ്ചിത കാലത്തേക്കുള്ള ഈ ഐച്ഛികാവകാശപ്രഖ്യാപനം ആ ഘട്ടം അവസാനിക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി പിൻവലിക്കുക സാധ്യമല്ല; രാഷ്ട്രങ്ങൾ എന്തെങ്കിലും മുൻവ്യവസ്ഥകൾ വയ്ക്കുന്നതുകൊണ്ട് കോടതിയുടെ അധികാരപരിധിക്ക് ഊനം തട്ടുകയുമില്ല.
🤹‍♂ഇങ്ങനെ മുൻവ്യവസ്ഥകൾ വയ്ക്കുന്നത് ഐക്യരാഷ്ട്രചാർട്ടറിലെ 2ധ7പ-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള 'ആഭ്യന്തരാധികാരപരിധി'(Domestic Jurisdiction)യുടെ അടിസ്ഥാനത്തിലാണ്.
🤹‍♂ ദേശീയസുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് ബ്രിട്ടൻ 1955-ലും 1957-ലും ഇങ്ങനെ ചില മുന്നുപാധികൾ വയ്ക്കുകയുണ്ടായി.
🤹‍♂ കോടതിനിയമാവലിയിലെ 36ധ6പ-ാം വകുപ്പനുസരിച്ചുള്ള അധികാരപരിധി വ്യവസ്ഥകളെ പരാജയപ്പെടുത്താൻ ഇവ ഇടയാക്കും.
➖➖➖➖➖➖➖➖➖➖
🔥 ചെമ്പരത്തിപ്പൂStudy ഗ്രൂപ്പ്🔥
To join📲9061815890

➖➖➖➖➖➖➖➖➖➖
👨🏻‍💼യുനെസ്കോ (UNESCO)

🤹‍♂വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ.
🤹‍♂1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്.

👨🏻‍💼ലോക_ബാങ്ക്

🤹‍♂ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക്(International Bank For Reconstruction and Development) (IBRD).
🤹‍♂ലോക ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു.
🤹‍♂ പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു.

👨🏻‍💼അന്താരാഷ്ട്ര തൊഴിൽ സംഘടന

🤹‍♂അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന.
 (The International Labour Organization(ILO) )
🤹‍♂ഇതിന്റെ ആസ്ഥാനംസ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്.
🤹‍♂ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ളനോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

👨🏻‍💼അന്താരാഷ്ട്ര നാണയനിധി

🤹‍♂ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്.
🤹‍♂184 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്.

👨🏻‍💼ഭക്ഷ്യ കാർഷിക സംഘടന(FAO)

🤹‍♂ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്.
🤹‍♂ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു.

👨🏻‍💼സെക്രട്ടേറിയറ്റ്

🤹‍♂രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്.
🤹‍♂ അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങൾക്കു നയതന്ത്ര ഇടപെടലിലൂടെ പരിഹാരങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ചുമതലകൾ.
🤹‍♂ അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.
🤹‍♂ ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
➖➖➖➖➖➖➖➖➖➖
🔥 ചെമ്പരത്തിപ്പൂStudy ഗ്രൂപ്പ്🔥
To join📲 9061815890

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...