- ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1968-ൽ ജി. ശങ്കരക്കുറുപ്പ്, ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്
വർഷം | പേര് | കൃതി |
---|---|---|
1969 | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് | തുളസീദാസ രാമായണം |
1970 | ഒ.വി. വിജയൻ | ഖസാക്കിന്റെ ഇതിഹാസം |
1979 | എം. ലീലാവതി | വർണ്ണരാജി |
1981 | പി. ഭാസ്കരൻ | ഒറ്റക്കമ്പിയുള്ള തമ്പുരു |
1982 | സുഗതകുമാരി | അമ്പലമണി |
1983 | വിഷ്ണുനാരായണൻ നമ്പൂതിരി | മുഖമെവിടെ |
1984 | ജി. കുമാരപിള്ള | സപ്തസ്വരം |
1985 | കടവനാട് കുട്ടികൃഷ്ണൻ | കളിമുറ്റം |
1986 | യൂസഫലി കേച്ചേരി | കേച്ചേരിപ്പുഴ |
1987 | ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് | നിഴലാന |
1988 | എം.പി. ശങ്കുണ്ണി നായർ | ഛത്രവും ചാമരവും |
1990 | പി. നാരായണക്കുറുപ്പ് | നിശാഗന്ധി |
1993 | എം.ടി. വാസുദേവൻ നായർ | വാനപ്രസ്ഥം |
1994 | എൻ.എസ്. മാധവൻ | ഹിഗ്വിറ്റ |
1995 | ടി. പത്മനാഭൻ | കടൽ |
1996 | ആനന്ദ് | ഗോവർദ്ധനന്റെ യാത്രകൾ |
1997 | എം.പി. വീരേന്ദ്രകുമാർ | ആത്മാവിലേക്കൊരു തീർത്ഥയാത്ര |
1999 | ചന്ദ്രമതി | റെയിൻഡിയർ |
2000 | കെ. സച്ചിദാനന്ദൻ | സച്ചിദാനന്ദന്റെ കവിതകൾ |
2001 | കെ. അയ്യപ്പപ്പണിക്കർ | 'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999' |
2002 | മുണ്ടൂർ കൃഷ്ണൻകുട്ടി | എന്നെ വെറുതെ വിട്ടാലും |
2003 | സക്കറിയ[5] | സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ |
2004 | പി. സുരേന്ദ്രൻ [6] | ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം) |
2005 | ഞായത്ത് ബാലൻ കലാമണ്ഡലം പത്മനാഭൻ നായർ | നാട്യാചാര്യന്റെ ജീവിതമുദ്രകൾ |
2006 | സി. രാധാകൃഷ്ണൻ | തീക്കടൽ കടഞ്ഞ് തിരുമധുരം |
2007 | ശ്രീകുമാരൻ തമ്പി | അമ്മയ്ക്ക് ഒരു താരാട്ട് |
2008 | കെ.ജി. ശങ്കരപ്പിള്ള | കെ.ജി.എസ്. കവിതകൾ |
2009 | ശ്രീകുമാരൻ തമ്പി | അമ്മയ്ക്ക് ഒരു താരാട്ട് |
2010 | ഉണ്ണികൃഷ്ണൻ പുതൂർ | അനുഭവങ്ങളുടെ നേർക്കാഴ്ചകൾ[8] |
2011 | സുഭാഷ് ചന്ദ്രൻ | മനുഷ്യന് ഒരാമുഖം (നോവൽ) |
2012 | സേതു | മറുപിറവി (നോവൽ) |
2013 | കെ.ആർ. മീര | ആരാച്ചാർ (നോവൽ) |
2014 | റഫീഖ് അഹമ്മദ് | റഫീഖ് അഹമ്മദിന്റെ കൃതികൾ |
2015 | എസ്. ജോസഫ് | ചന്ദ്രനോടൊപ്പം |
2016 | എം എ റഹ്മാന് | ഓരോ ജീവനും വിലപ്പെട്ടതാണ് |
No comments:
Post a Comment