ജില്ലാ നദികൾ

കാസർകോട് ജില്ലയിലെ നദികൾ

നീലേശ്വരം നദി
നീലേശ്വരം നദി കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗിൽ ഉത്ഭവിക്കുന്നു. നീലേശ്വരം പട്ടണത്തിന് തെക്കുപടിഞ്ഞാറെ കോട്ടപ്പുറത്ത് ഈ നദി തേജസ്വിനി (കാര്യങ്കോട്) പുഴയുമായി ചേരുന്നു. 46 കിലോമീറ്റര് നീളമുള്ള നീലേശ്വരം പുഴ പിന്നീട് തേജസ്വിനിയായി കറവങ്കോട് വരെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

കാര്യങ്കോട് നദി
കാര്യങ്കോട് പുഴ കാസർകോട് ജില്ലയിൽ ഒഴുകുന്നു. ഹൊസ്ദുർഗ് താലൂക്കിൽ ഉത്ഭവിച്ച് കയ്യൂർ വഴി ഒഴുകി അറേബ്യൻ കടലിൽ പതിക്കുന്നു. നോവലിസ്റ്റ് നിരഞ്ജന ഈ നദിക്ക് തേജസ്വിനി എന്ന പേര് നൽകി അനശ്വരമാക്കിയിട്ടുണ്ട്.

ശിരിയ നദി
ശിരിയ നദി കോഴിക്കോട് ജില്ലയിലെ ബഡൂർ, കാസർകോട് ജില്ലയിലെ കുമ്പള എന്നീ സ്ഥലങ്ങളിൽകൂടി ഒഴുകുന്നു. 61 കിലോമീറ്റർ നീളമുള്ള ഈ നദി കുമ്പള തടാകത്തിൽ ചേരുന്നു.

ഉപ്പള നദി
ഉപ്പള നദി കർണാടകയിലെ വീരകമ്പ കുന്നുകളിൽ ഉത്ഭവിച്ച് കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്തിനു തെക്ക് കൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു. 50 കിലോമീറ്റർ നീളമുണ്ട്‌ ഉപ്പള പുഴക്ക്. കലായി പുഴ എന്നുകൂടി അറിയപ്പെടുന്നു.

ചന്ദ്രഗിരി പുഴ
പയസ്വിനി എന്നുകൂടി പ്രാദേശികമായി പേരുള്ള ചന്ദ്രഗിരി പുഴ കാസർഗോഡ് ജില്ലയിലാണ്. കർണാടകത്തിലെ കൊടക് ജില്ലയിലെ പട്ടി ഘട്ട് റിസേർവ് വനത്തിൽ ഉത്ഭവിക്കുന്ന ചന്ദ്രഗിരിപ്പുഴ കാസർഗോഡ് ജില്ലയിലെ മച്ചിപ്പുഴയിൽ എത്തി പയസ്വിനി നദിയുമായി ചേരുന്നു. പിന്നീട് 15 കിലോമീറ്റർ ഒഴുകി തലങ്ങറ എന്ന സ്ഥലത്ത് അറബിക്കടലിൽ പതിക്കുന്നു. പയസ്വിനി നദിയും കര്ണാടകത്തിലെ സുള്ളിയയിലാണ് ഉത്ഭവിക്കുന്നത്. ഔദ്യോഗികമായി ഈ നദിയുടെ പേര് ചന്ദ്രഗിരി എന്നാണ്.

ചിറ്റാരിപ്പുഴ
ചിറ്റാരിപ്പുഴ കാസർഗോഡ് ജില്ലയിലാണ്. ജില്ലയിലെ ചെട്ടിയാംചാൽ പ്രദേശത്ത് ഉത്ഭവിക്കുന്ന ചെറമ്പ, തായ്കോളം, പുല്ലൂർ എന്നീ ചെറു നദികൾ കൂടിചേർന്നാണ് ചിത്താരിചിറ്റാരിപ്പുഴ കാസർഗോഡ് ജില്ലയിലാണ്. ജില്ലയിലെ ചെട്ടിയാംചാൽ പ്രദേശത്ത് ഉത്ഭവിക്കുന്ന ചെറമ്പ, തായ്കോളം, പുല്ലൂർ എന്നീ ചെറു നദികൾ കൂടിചേർന്നാണ് ചിത്താരിപ്പുഴ ഉണ്ടാകുന്നത്. ഈ നദിയുടെ പോഷക നദികൾ കാലന്ദ്, ബേക്കൽ പുഴ, ചിറ്റാരിത്തോട് എന്നിവയാണ്. ഈ നദി കാഞ്ഞങ്ങാട് പട്ടണത്തിന് നാലു കിലോമീറ്റർ വടക്കുകൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

മഞ്ചേശ്വരം പുഴ
കാസർഗോഡ് ജില്ലയിലെ ഒരു നദിയാണ് മഞ്ചേശ്വരം പുഴ. ബാലപ്പൂണി കുന്നുകളിൽ ഉത്ഭവിച്ച് മഞ്ചേശ്വരം പട്ടണത്തിലൂടെ ഒഴുകി ഉപ്പള കായലിൽ പതിക്കുന്നു. 16 കിലോമീറ്റര് മാത്രം നീളമുള്ള ഈ പുഴ കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴയാണ്.

കവ്വായി പുഴ
കാസർഗോഡ് ജില്ലയിലെ ചീമേനി കുന്നുകളിൽ ഉത്ഭവിച്ച് ആൽപടമ്പ, വടശ്ശേരി, ഉടമന്തായി എന്നീ സ്ഥലങ്ങളിലൂടെ 31 കിലോമീറ്റര്ഒഴുകി കവ്വായി കായലിൽ പതിക്കുന്ന നദിയാണ് കവ്വായി പുഴ.

മോഗ്രാൽ പുഴ
കർണാടക റിസർവ് വനത്തിലുള്ള കാനത്തൂർ പ്രദേശത്ത് ഉത്ഭവിച്ച് കാസർഗോഡ് ജില്ലയിൽ ഒഴുകി മോഗ്രാൽ പുത്തൂർ ഗ്രാമത്തിൽ അറബിക്കടലിൽ പതിക്കുന്ന നദിയാണ് മൊഗ്രാല്പുഴ. 34 കിലോമീറ്റര് നീളമുള്ള ഈ നദി ബേട്ടിപ്പാടി, മുളിയൂർ പ്രദേശത്തുകൂടി ഒഴുകി കർണാടകയിൽ നിന്നുള്ള മറ്റൊരു അരുവിയുമായി ചേരുന്നു.

.

തലശ്ശേരി പുഴ
തലശ്ശേരി പുഴ പശ്ചിമഘട്ടത്തിലെ കുന്നോത്ത് വനങ്ങളിൽ ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു. മുറിയ പുഴ എന്ന പോഷക നദിയുമുണ്ട്, തലശ്ശേരി പട്ടണം ഈ നദിയുടെ കരയിലാണ്.

വളപട്ടണം പുഴ
വളപട്ടണം പുഴ കർണാടകം അതിർത്തിയിലെ ബ്രഹ്മഗിരി റിസേർവ് വനങ്ങളിൽ ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അഴിക്കൽ തുറമുഖത്തിനടുത്ത് അറബിക്കടലിൽ ചേരുന്നു. വളപട്ടണം ഈ നദിയുടെ കരയിലാണ്. ഇരിക്കൂർ പുഴ, ശ്രീകണ്ഠപുരം പുഴ, ബാവലി പുഴ, വേണിപുഴ, ബാരാപ്പോൾ പുഴ, ആറളം പുഴ എന്നിവ ഈ നദിയുടെ പോഷക നദികളാണ്.

മയ്യഴിപ്പുഴ (Mahe River)
വയനാടൻ കുന്നുകളിൽ ഉത്ഭവിക്കുന്ന മയ്യഴിപ്പുഴ 54 കിലോമീറ്റർ ഒഴുകി മാഹിയിൽ അറബിക്കടലിൽ പതിക്കുന്നു. നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങാനൂര്, ത്രിപ്ങ്ങത്തൂർ, പെരിങ്ങളം, എടച്ചേരി, കച്ചേരി, ഏറാമല, പാറക്കടവ്, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മാഹീ എന്നിങ്ങനെ നിരവധി ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ജീവനാഡിയാണ് മയ്യഴിപ്പുഴ.


Comments