മലയാള വാതിൽ
മലയാളയമ്മയോടുള്ള സ്നേഹം
Sunday, 12 November 2017
Saturday, 11 November 2017
പ്രാചീന ഭാരതീയ കൃതികൾ
കൃതികൾ, കർത്താക്കൾ
*******************
അർത്ഥശാസ്ത്രം: കൗടില്യൻ
അഷ്ടാധ്യായി: പാണിനി
ഇൻഡിക: മെഗസ്തനീസ്
മഹാഭാഷ്യം: പതഞ്ജലി
മുദ്രാരക്ഷസം: വിശാഖദത്തൻ
മൃച്ഛഘടികം: ശൂദ്രകൻ
ബുദ്ധചരിതം: അശ്വഘോഷൻ
പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ
ബൃഹത്സംഹിത: വരാഹമിഹിരൻ
സൂര്യസിദ്ധാന്തം: ആര്യഭടൻ
അമരകോശം: അമരസിംഹൻ
ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ
സ്വപ്നവാസവദത്തം: ഭാസൻ
ഉത്തരരാമചരിതം: ഭവഭൂതി
കിരാതാർജ്ജുനീയം: ഭാരവി
ഋതുസംഹാരം: കാളിദാസൻ
ശിശുപാലവധം: മാഘൻ
വിക്രമാങ്കദേവചരിത ബിൽഹണൻ
രാജതരംഗിണി: കൽഹണൻ
പ്രിയദർശിക: ഹർഷവർധനൻ
രത്നാവലി: ഹർഷവർധനൻ
നാഗാനന്ദം: ഹർഷവർധനൻ
കാദംബരി: ബാണഭട്ടൻ
ഹർഷചരിതം: ബാണഭട്ടൻ
ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി
രാവണവധം: -ഭട്ടി
ഫോക്കോക്കി: ഫാഹിയാൻ
സിയൂക്കി: ഹ്യൂയാൻസാങ്
മിതാക്ഷര: വിജ്ഞാനേശ്വര
ദശകുമാരചരിതം: ദണ്ഡി
മാലതിമാധവം: ഭവഭൂതി
മഹാവീരാഥരിത: ഭവഭൂതി
പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി
കവിരാജമാർഗം: അമോഘവർഷൻ
മിലിന്ദപൻഹ: നാഗസേനൻ
വാസവദത്ത: സുബന്ധു
നിഷാദചരിതം: ശ്രീഹർഷൻ
ഗീതഗോവിന്ദം: ജയദേവൻ
കഥാസരിത്സാഗരം: സോമദേവൻ
ബൃഹദ്കഥാമഞ്ജരി:
ക്ഷേമേന്ദ്രൻ
സാഹിത്യരത്ന: സുർദാസ്
ബൃഹദ്കഥ: ഗുണാഡ്യ
സപ്തശോധക: ഹാലൻ
ശൃംഗാരശതകം: ഭർത്തൃഹരി
മത്തവിലാസപ്രഹസനം:
മഹേന്ദ്രവർമ്മൻ1
പാദ്ഷാനാമ: അബ്ദുൽ ഹമീർ
ലാഹോരി
താരിഖ്-ഇ-അലെ: അമീർ ഖുസ്രു
ഷാനാമ: ഫിർദൗസി
ഹുമയൂൺനാമ: ഗുൽബദാൻ ബീഗം
സഫർനാമ: ഇബ്നബത്തൂത്ത
നീതിസാര: പ്രതാപരുദ്ര
ഷാജഹാൻനാമ: ഇനായത്ഖാൻ
Friday, 10 November 2017
കുട്ടിയും തള്ളയും കുമാരനാശാൻ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
ഏപ്രിൽ 1931
കേൾക്കാൻ......
ആശാന്റെ കൃതികൾ
വീഡിയോ കാണാൻ
ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും
ഖണ്ഡകാവ്യങ്ങൾ
വീണ പൂവ്
ഒരു സിംഹപ്രസവം
നളിനി
ലീല
ഗ്രാമവൃക്ഷത്തിലെ കുയിൽ
പ്രരോദനം
ചിന്താവിഷ്ടയായ സീത
ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി
കരുണ
കാവ്യങ്ങൾ
ബാലരാമായണം
ശ്രീബുദ്ധചരിതം
കവിതാസമാഹാരങ്ങൾ
പുഷ്പവാടി
വനമാല
മണിമാല
സ്തോത്രകൃതികൾ
നിജാനന്ദവിലാസം
നിജാനന്ദാനുഭൂതി
ഭക്തവിലാപം
സുബ്രഹ്മണ്യശതകം
ശിവസ്തോത്രമാല
ശാങ്കരശതകം
ശിവസുരഭി
ആനന്ദലഹരി
ദേവ്യപരാധക്ഷമാപണസ്തോത്രം
അനുഗ്രഹപരമദശകം
കാമിനീഗർഹണം
വിഭൂതിപരമപഞ്ചകം
വിവർത്തനങ്ങൾ
സൗന്ദര്യലഹരി (കുമാരനാശാൻ)
ഭാഷാമേഘസന്ദേശം (കുമാരനാശാൻ)(അപൂർണ്ണം)
രാജയോഗം (കുമാരനാശാൻ)
സ്വാമി വിവേകാനന്ദവിരചിതം
ജീവചരിത്രം
ശ്രീ നാരായണ ഗുരു
കുമാരനാശാൻ
ആശാന്റെ കൃതികൾ
വീഡിയോ കാണാൻ
ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽകായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലുംതമിഴിലും നിപുണനായിരുന്നു.അദ്ദേഹംഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയുംമലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനുകഥകളിയിലും ശാസ്ത്രീയ സംഗീതത്തിലുംഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.
അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി.
കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയംഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.
കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ് “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെഒരു പ്രശംസാപത്രവും ചേർത്തിരുന്നു.
ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
:ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ: സുബ്ര്യമന്ന്യ സ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച്മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.
ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായിബാംഗ്ലൂർക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.
ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.
തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെസംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്.
കൽക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവിരവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.
തിരികെ അരുവിപ്പുറത്തേക്ക്
ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.
എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം
ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് 1903 ജൂൺ 4-ന്എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.
എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നുംകൊല്ലത്തേയ്ക്കു്മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചമഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.
ആശാന്റെ കൃതികൾ......
കുമാരനാശാൻ quiz
കുമാരനാശാനെക്കുറിച്ചറിയാൻ
ആശാൻ
വീഡിയോ കാണാൻ
ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും
1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം?
= തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന സ്ഥലത്ത് 1873 ഏപ്രിൽ 12
2 ആശാൻ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച തെപ്പോൾ?
= 1891
3. ആശാൻ തർജ്ജിമ ചെയ്ത നാടകം?
= പ്രബോധ ചന്ദ്രോദയം
4. ആശാൻ രചിച്ച നാടകം?
= വിചിത്ര വിജയം
5. കുട്ടികൾക്ക് വേണ്ടി ആഴാൻ എഴുതിയ ലഘു കവിതാ സമാഹാരം?
= പുഷ്പവാടി
6.മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റ് കാവ്യം?
= ദുരവസ്ഥ
7. ആശാന്റെ ഏകറിയലിസ്റ്റിക് കവിത?
= ദുരവസ്ഥ
8. ആശാന്റെ ആദ്യ കൃതി?
= വീണപൂവ്
9. മലയാളത്തിലെ ആദ്യ സിംബോളിക് കവിത?
=വീണപൂവ്
10. ആശാനെറ അവസാന കൃതി?
= കരുണ 1923
11. ആശാൻ സ്ഥാപിച്ച പത്രം?
= വിവേകോദയം
12. ആശാന്റെ അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗ്രന്ഥം?
= സുബ്രഹ്മണീശതകം സ്തോത്രം
13. ആശാന്റെ ബാല്യകാലത്തിലെ പേര്?
= കുമാരു
14. സമകാലിക പശ്ചാത്തലവും വിപ്ലവകരമായ സാമൂഹിക ചിന്തയും ഉൾക്കൊള്ളുന്ന ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
= ദുരവസ്ഥ
15 വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരേ ഒരു കൃതി?
= കരുണ
16. ആശാൻ കവിതകളിൽ തത്വചിന്തകൾ ഏറ്റവും അധികം കാണുന്നത്.?
= പ്രരോദനം
17. ആശാന്റെ ഏറ്റവും നീണ്ട കാവ്യം?
= ദുരവസ്ഥ
18. മാതൃ ചരമത്തെക്കുറിച്ച് ആശാൻ എഴുതിയ കൃതി?
= അനുതാപം
19. ആശാന്റെ സാഹിത്യ ഗുരു?
= ഏ.ആർ.രാജരാജവർമ്മ
20. ആശാന്റെ ആദ്ധ്യാത്മിക ഗുരു?
= ശ്രീനാരായണ ഗുരു
21. മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ രചിച്ച കാവ്യം?
= ദുരവസ്ഥ
22.എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ആശാൻ തര്‍ജ്ജമ ചെയ്തത് ഏത് പേരിലാണ്?
= ശ്രീബുദ്ധചരിതം
23. ആശാൻ ആരെ സ്വീകരിക്കാനാണ് ദിവ്യകോകിലം എന്ന കവിത രചിച്ചത്?
= ടാഗോർ
24 ആശാൻ സ്ഥാപിച്ച ബുക്ക് ഡിപ്പോ?
= ശാരദ ബുക്ക് ഡിപ്പോ
25. ചിന്നസ്വാമി എന്ന് ആശാനെ വിശേഷിപ്പിച്ചത്?
= ഡോ. പല്പു
26.നവോത്ഥാനത്തിന്റെ കവി എന്ന് ആശാനെ വിശേഷിപ്പിച്ചത്?
= തായാട്ട് ശങ്കരൻ
27. വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമെന്ന് ആശാ തെ വിശേഷിപ്പിച്ചത്?
= പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
28. ആശാൻ ഏ ആറിനെ വിശേഷശിപ്പിച്ചത്?
=========
29.പല്ലനയാറ്റില്‍ റെഡിമീര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ കൊല്ലപ്പെട്ട വര്‍ഷം?
= 1924 ജനുവരി 16
30. ആശാൻ രചിച്ച ജീവചരിത്രം?
= ശ്രീനാരായണഗുരു
ആശാനെക്കുറിച്ചുള്ള പഠനങ്ങൾ
31. ആശാൻ നവോത്ഥാനത്തിന്റെ കവി
=തായാട്ട് ശങ്കരൻ
32. ആശാന്റെ ഹൃദയം =പി കെ നാരായണപ്പിള്ള
33. നളിനിയുടെ നോട്ട് =കെ.അയ്യപ്പൻ
34 മൃത്യുഞ്ജയം ഈ കാവ്യജീവിതം =എം.കെ.സാനു
35. ആശാൻ നിഴലും വെളിച്ചവും =എ.പി.പി.നമ്പൂതിരി
36. നവ ചക്രവാളം നളിനിയിലും മറ്റും =കെ.എം.ഡാനിയൽ
37. നളിനി എന്ന കാവ്യശില്പം =നിത്യചൈതന്യയതി
38. വീണപൂവ് കൺമുൻപിൽ =കെ.എൻ.ഡാനിയൽ
39. ആശാന്റെ സീതാ കാവ്യം =അഴീക്കോട്
40. സ്നേഹഗായകൻ =കെ ജെ. അലക്സാണ്ടർ
41. അറിയപ്പെടാത്ത ആശാൻ=ടി.ഭാസ്കരൻ
42. ആശാന്റെ സീതാകാവ്യ ചർച്ച=ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ
ആശാന്റെ മരണത്തിൽ അനുശോചിച്ചുണ്ടായ വിലാപകാവ്യങ്ങൾ
43. ഒരു വിലാപം ആരുടെ ?
= മുതുകുളം പാർവ്വതി അമ്മ
44. കണ്ണുനീർ ?
= കെ.രാഘവൻ നായർ
45. സന്താപസപ്തതി ?
= എൻ വാസുദേവൻ നമ്പ്യാർ
46. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി?
= മണിമാല
47. അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി?
= ഒരു അനുതാപം
48. ആശാൻ ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനെ പരിഹസിച്ചെഴുതിയ കൃതി?
=കുയിൽ കുമാരൻ
49. C.V. രാമൻപിള്ളയുടെ മരണത്തിൽ ആശാൻ എഴുതിയ കൃതി?
= നിന്നു പോയ നാദം
50 .വീണ പൂവിനു മുമ്പ് ' പനീർ പുഷ്പം എന്ന കൃതി രചിച്ചതാര്?
= പുത്തേഴത്ത് രാമൻ മേനോൻ
51. കരുണയെ കുചേലവൃത്തവുമായി താരതമ്യം ചെയ്ത് വിമർശിക്കുന്നത്?
= പി.കെ നാരായണപിള്ള
52. നളിനിക്ക് ആദ്യം വ്യാഖ്യാനം തയ്യാറാക്കിയത്?
= സഹോദരൻ അയ്യപ്പൻ
53 .ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത്?
= ദുരവസ്ഥ
54. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം?
= മണിമാല
55 'ആശാന്റെ മാനസപുത്രിമാർ എഴുതിയതാര്?
= ചെഞ്ചേരി കെ ജയകുമാർ
56. സീതയിലെ ആശാൻ = പൊൻകുന്നം ദാമോദരൻ
57.കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന കൃതി?
=കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂനചരമം.
കുമാരനാശാനെക്കുറിച്ച് കൂടുതലറിയാൻ
ആശാൻ
Featured post
100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്
1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...
-
വിലാപകാവ്യങ്ങൾ വീഡിയോയിൽ കാണാം ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ.ഖണ്ഡകാവ്യശാഖ...
-
കുമാരനാശാനെക്കുറിച്ചറിയാൻ ആശാൻ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും 1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം? = തിരുവനന്തപുരം ജില്...
-
ആത്മകഥാ സാഹിത്യം ഏറ്റവും കൂടുതല് ആത്മാംശം സ്ഫുരിക്കുന്ന സാഹിത്യരൂപമായ ആത്മകഥ ഒരാളിന്റെ ജീവചരിത്രം അയാള് തന്നെ എഴുതുന്നതാണ്. തന്റെ ജീവിതത്...