Posts

Showing posts from October 22, 2017

ആത്മകഥകൾ

ആത്മകഥാ സാഹിത്യം ഏറ്റവും കൂടുതല്‍ ആത്മാംശം സ്ഫുരിക്കുന്ന സാഹിത്യരൂപമായ ആത്മകഥ ഒരാളിന്റെ ജീവചരിത്രം അയാള്‍ തന്നെ എഴുതുന്നതാണ്. തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങളും അനുഭവങ്ങളുമാണ് ആത്മകഥകളിലൂടെ ആത്മകഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നത്. ''ആത്മനിവേദനത്തിലുള്ള സന്തോഷവും മറ്റുള്ളവരെ സഹതാപപൂര്‍വ്വം മനസ്സിലാക്കാനുള്ള അഭിവാഞ്ഛയും ആത്മകഥാരചനയുടെ പിന്നില്‍ വര്‍ത്തിക്കുന്നു. സ്വന്തം മന:സാക്ഷിയെ വിലയിരുത്താനുള്ള ക്രമവും അതിനു പിന്നിലുണ്ട്. നിയതരൂപമില്ലാത്ത ജീവിതത്തിന്റെ പ്രതിനിധിയാണത്. തനതായ ചോദനയിലാണതിന്റെ പിറവി.'' (ഗോപാലകൃഷ്ണന്‍ നടുവട്ടം, 1998:2)ഇത്രയൊക്കെയും പ്രാധാന്യമവകാശപ്പെടാമെങ്കിലും ആവിഷ്‌കാരത്തില്‍ സംഭവിക്കാവുന്ന മറവിയും ജീവിതത്തിന്റെ മുമ്പേ തന്നെ ആത്മകഥ രചിക്കുന്നതും (മരണത്തിന് വളരെ മുമ്പേ തന്നെ ആത്മകഥ രചിക്കുന്നതിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്) സത്യത്തെ മറച്ചുവെച്ച് ചില പ്രത്യേക താല്‍പര്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും ആത്മകഥകളുടെ പരിമിതിയായി നില്‍ക്കുന്നു. ആത്മകഥകളുടെ ആധുനിക ഘട്ടം ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്1. അഥവാ ആത്മകഥാ സാഹിത്യം യൂറോപ്യന്‍

കോഴിക്കോട് തളി മഹാദേവക്ഷേത്രം

കോഴിക്കോട് തളി മഹാദേവക്ഷേത്രം കേരളത്തിലെ കോഴിക്കോട് ജില്ലയിൽകോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തളി ശിവക്ഷേത്രം.തളിയമ്പലം എന്നും അറിയപ്പെടുന്നു. ഇവിടെ പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടെ പുരാതനമായ തളിമഹാക്ഷേത്രം.പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം,കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ,തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം. തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെശ്രീകൃഷ്ണന്റെ ഒരു പ്രധാനക്ഷേത്രവും കൂടിയുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി

മണി പ്രവാള സാഹിത്യം Quiz

  1)കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായമണിപ്രവാളകാവ്യമാണ്‌? ✅ വൈശികതന്ത്രം ❓ 2) വൈശികതന്ത്രത്തിൽ ഏകദേശം എത്ര ശ്ലോകങ്ങൾ ഉണ്ട്? ✅ 260- ഓളം ❓3)ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽ വൈശിക തന്ത്രത്തിന്റെ രചനാകാലം? ✅ 13-ാം നൂറ്റാണ്ട് ❓4) ലോകസാഹിത്യത്തിൽ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികഗ്രന്ഥം? ✅കുട്ടനീമതം ( കാശ്മീർ രാജാവായ ജയപീഢന്റെ (751-782 AD) മന്ത്രിമാരിൽ ഒരാളായ ദാമോദര ഗുപ്തനാണ് സംസ്കൃത ഭാഷയിൽ ഈ ഗ്രന്ഥം രചിച്ചത്.) ❓5)“താരുണ്യമാവതു സുതേ! തരുണീജനാനാം മാരാസ്ത്രമേ മഴനിലാവതു നിത്യമല്ല. അന്നാര്‍ജ്ജിതേന മുതല്‍കൊണ്ടു കടക്കവേണ്ടും വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടു മുമ്പില്‍” ഈ വരികൾ പ്രസിദ്ധമായ ഏത് മണിപ്രവാളകൃതിയിലാണ്? ✅ വൈശികതന്ത്രം ❓6) വൈശികതന്ത്രത്തില്‍ സുസഘടിതമായ ഒരു ഇതിവൃത്തം ഇല്ലെന്നും കുറേ ഉപദേശങ്ങളുടെ സമാഹാരം മാത്രമാണ് അതെന്നും പറഞ്ഞ ചരിത്രകാരൻ ? ✅ഏ.ശ്രീധരമേനോന്‍ (കേരളചരിത്ര ശില്പികള്‍) ❓7). 'ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിലൂടെ ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് .?. ✅ ഇളം കുളം കുഞ്ഞൻ പിള്ള. ❓8)" മുണ്ടയ്ക്കൽ സന്ദേശം മുഴുത്ത ചിരി '' യെന്ന് ഉണ്ണുനീലി