Posts

Showing posts from October 29, 2017

എഴുത്തച്ഛൻ quiz

വീഡിയോയിലും കാണാം എഴുത്തച്ഛൻ കുറച്ച് കാശ് കിട്ടാൻ ( only onet time) ഇവിടെ ക്ലിക്ക് ചെയ്യൂ.. 1❓ എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം ? = കാകളി 2❓  Ezhuthachan and his age രചിച്ചത് ആര്? = ചേലനാട്ട് അച്യുതമേനോൻ 3❓ ഡോ.എം.ലീലാവതി എഴുത്തച്ഛനെക്കുറിച്ച് നടത്തിയ പഠനം? = ഭക്തിപ്രസ്ഥാനം 4❓എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യ രീതികൾ ഏതൊക്കെ? = പൈങ്കിളികണ്ണി, പരാപര കണ്ണി 5❓തുഞ്ചൻ ദിനം? = ഡിസംബർ 31 6❓എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം? = രാമാനന്ദാഗ്രഹാരം(ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം) 7❓എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് അവലംബമായ കൃതി? = വാല്മീകി രാമായണം 8❓നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി? = മഹാഭാരതം 9❓തുഞ്ചൻ പ്രബന്ധങ്ങളുടെ സംശോധകൻ? = എസ് ഗുപ്തൻ നായർ 10❓എഴുത്തച്ഛന്റെ  ജീവിതകാലത്തെക്കുറിച്ച് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്? 11❓'കിളിപ്പാട്ടിലെ ഭാഷ ഒരെടുത്തുചാട്ടമായിരുന്നു എന്ന് പറഞ്ഞുകൂടാ' എന്ന് അഭിപ്രായപ്പെട്ടത്? =കെ എൻ എഴുത്തച്ഛൻ 12.❓എഴുത്തച്ഛനെ പുതുമലയാണ്മതൻ 'മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത് Fവള്ളത്തോൾ (സാഹിത്യമഞ്ജരി) 13❓.നമുക്കെഴുത്തച്ഛനെടുത

ഗാഥാ പ്രസ്ഥാനം Quiz

വീഡിയോയിലും കാണാം ഗാഥ പ്രസ്ഥാനം കുറച്ച് കാശ് കിട്ടാൻ (₹ 50 ) ഇവിടെ ക്ലിക്ക് ചെയ്യൂ അറിയാൻ ക്ലിക്ക് ചെയ്യൂ. I ഗാഥ എന്ന പദത്തിന്റെ അർഥം? =പാട്ട് 2.ഗാഥയിലെ വൃത്തം? = മജ്ഞരി 3 ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ആരുടെ ആജ്ഞ പ്രകാരമായിരുന്നു.? =ഉദയവർമ കോലത്തിരി 4. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി ഉള്ളൂർ വിലയിരുത്തുന്ന കൃതി? = കൃഷ്ണഗാഥ 5. ഉള്ളൂരിന്റ അഭിപ്രായത്തിൽ ഭാരതഗാഥയുടെ കർത്താവ് ആര്? =ഉദയവർമ കോലത്തിരിയുടെ സേവകനായ ഒരു നമ്പൂതിരി ( നമ്പൂതിരിയുടെ പേര് നല്കപെട്ടിട്ടില്ല.) 6) .Malayalam Poetics with Special reference to Krishnagadha എന്ന PHd പ്രബന്ധം ആരുടേത് ? =ഡോ. ടി. ഭാസ്ക്കരൻ 6.കൃഷ്ണഗാഥയെ മധുര കാവ്യം എന്ന്  വിശേഷിപ്പിച്ചത് ? =ഡോ.എൻ.മുകുന്ദൻ 7.കൃഷ്ണഗാഥ പ്രവേശിക രചിച്ചത് ? = വടക്കുംകൂർ രാജ രാജ വർമ 8. കൃഷ്ണഗാഥയുടെ ദുർബല അനുകരണം ? = ഭാരതഗാഥ 9.കൃഷ്ണഗാഥയ്ക്കും ഭാരത ഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തരമാണു  ള്ളത് - പറഞ്ഞതാര്? = ഉള്ളൂർ 10. ഭാഗവതം ഗാഥ ആരുടേത്? = കൊടുങ്ങല്ലൂർ കൊച്ചു തമ്പുരാൻ 11 )കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കും കീഴടങ്ങിയിരിക്കുന

മയൂരസന്ദേശം

മയൂരസന്ദേശം കേരളവർമ്മ വലിയകോയിത്തമ്പുരാൻരചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്. ചരിത്രം ആയില്യം തിരുനാൾ മഹാരാജാവിന്റെഅപ്രീതിക്ക് പാത്രമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാൻ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷംവിശാഖം തിരുനാൾ അധികാരത്തിൽ വന്നപ്പോൾ തമ്പുരാൻ മോചിതനാവുകയും തുടർന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു കൈയെഴുത്തു പ്രതി ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിൽ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട

സന്ദേശകാവ്യങ്ങൾ Quiz

വാർത്ത വായിക്കാനും ( ofline) കുറച്ച് കാശ് കിട്ടാനും(Only onet time) ഇവിടെ ക്ലിക്ക് ചെയ്യുക. I. ഇതുവരെ ലഭിച്ചിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഉത്തമവും പ്രസിദ്ധവും പ്രാചീനവുമായ സന്ദേശകാവ്യം? =കാളിദാസന്റെ മേഘദൂതം 2. കേരളത്തിലുണ്ടായ ആദ്യത്തെസന്ദേശകാവ്യം? = ശുകസന്ദേശം (സംസ്കൃതം) 3. ഏറ്റവും പ്രാചീനമായ മലയാള സന്ദേശകാവ്യം? = ഉണ്ണുനീലിസന്ദേശം 4. ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക? = 1906 ൽ രസികരജ്ഞിനി 5. ഒരു നായികയുടെ പേരിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം? = ഉണ്ണുനീലിസന്ദേം 6.ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്? = ഒന്ന്(6. ഉണ്ണുനീലിസന്ദേശം ഉത്തരഭാഗത്തിലെ 70-)o ശ്ലോകം.) 7. ശുകസന്ദേശത്തിന്റെ കർത്താവ്? = ലക്ഷ്മിദാസൻ 8. ശുകസന്ദേശത്തിലെ നായികാഗൃഹം? തൃക്കണ്ണാ മതിലകം 9. ശുകസന്ദേശത്തിന് ധർമഗുപ്തൻ എഴുതിയ വിഖ്യാതമായ വ്യാഖ്യാനം? =വരവർണ്ണിനി 10. ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയെന്ന് അഭിപ്രായപ്പെട്ടത്? = ഉള്ളൂർ 11)ശുകസന്ദേശത്തിനുണ്ടായ ആദ്യ വ്യഖ്യാനം? =മാനദേവന്റെ വിലാസിനി 12) ശുകസന്ദേശത്തിനുണ്ടായ വ്യാഖ്യാനങ്ങൾ =ശുകസന്ദേശത്തിന് മാനവ

ശുകസന്ദേശം

ശുകസന്ദേശം കേരളത്തിൽ നിന്നുണ്ടായിട്ടുള്ള പ്രധാന സംസ്കൃതസന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസന്റെ  ശുകസന്ദേശം . ഒരു വിദേശസഞ്ചാരം കഴിഞ്ഞാണ് കവി ശുകസന്ദേശം നിർമ്മിച്ചതെന്നും കവിതന്നെയാണു് നായകൻ എന്നും വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ളതായി ഉള്ളൂർ വിലയിരുത്തുന്നു. ഈ കൃതിയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വർണ്ണിക്കുന്നുമുണ്ടു്. ചരിത്രസംബന്ധമായി ഈ കൃതിയുടെ പൂർവ്വഭാഗത്തിൽനിന്നു നമുക്കു നിരവധി അമൂല്യങ്ങളായ അറിവുകൾ ലഭിക്കുന്നതായി നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുണ്ട്. കാലം "ലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൌധശൃങ്ഗേ കയോശ്ചിൽ പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ ദ്വാരാസേധഃ ക്വ നു ഹതവിധേർദ്ദൂ രനീതസ്സ തസ്യാ– ശ്‌ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയോ സന്ദിദേശ ” എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്

ഹോരാഫലരത്നാവലി

ഹോരാഫലരത്നാവലി ʻʻഹോരാഫലരത്നാവലിˮ എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ ʻʻകണ്ണശ്ശനെന്നുള്ള പണിക്കരച്ഛന്‍ ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം നിര്‍ണ്ണീതഹോരാഫലരത്നസാരം വര്‍ണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായ്ˮ എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം കണ്ണശ്ശനില്‍ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്‌ക്തികള്‍ കൊണ്ടു് ഈ വസ്തുത തെളിയിക്കാം. ശിഷ്യന്‍അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളില്‍ വിഷ്ണു, ശിവന്‍, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു.ഗുരുമങ്ഗളം എന്നു പറയുന്നതു് ഇഷ്ട